യു.കെയില്‍ ബിസിനസ് പങ്കാളിത്തവും മെഡിക്കല്‍ പ്രവേശനവും വാഗ്‌ദാനം ചെയ്‌ത് കോടികള്‍ തട്ടിയെടുത്ത കോട്ടയം തടത്തില്‍ ജോബി ജോര്‍ജ് മുഖ്യപ്രതിയായ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. ജോബിയ്ക്കെതിരായ അന്വേഷണം ആദ്യ ഘട്ടം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇയാള്‍ നടത്തിയിരിക്കുന്ന മുഴുവന്‍ സാമ്പത്തിക തിരിമറികളും എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഭാര്യയുടേയും മാതാപിതാക്കളുടേയും ബാങ്ക് അക്കൗണ്ടുകള്‍ മാത്രമല്ല വിശ്വസ്തനായി ഒപ്പം നിന്ന ഡ്രൈവര്‍ ഉള്‍പ്പെടെ മറ്റ് പലരുടേയും അക്കൗണ്ടുകള്‍ വഴി ഇയാള്‍ വന്‍തുകകള്‍ കൈമാറ്റം ചെയ്തിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ജോബിയുടെ തട്ടിപ്പ് സംബന്ധിച്ച ക്രിമിനല്‍ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി മൂവാറ്റുപുഴ പോലീസിന് മുന്നില്‍ നേരിട്ട് ഹാജരാകാനായി ഇപ്പോള്‍ അമേരിക്കയിലും ഓസ്‌ട്രേലിയയിലുമുള്ള ഇയാളുടെ ബിസിനസ് പാര്‍ട്ട്‌ണര്‍മാരായ ജയിംസ് തെക്കനാടന്‍, റെജി പാറയ്ക്കല്‍ എന്നിവര്‍ക്ക് നോട്ടീസ് അയച്ചതായി അറിയുന്നു.
No comments:
Post a Comment