യു.കെയിലെ ക്‌നാനായ കണ്‍വന്‍ഷന്‍ നല്ല രീതിയില്‍ സമാധാനപരമായി നടന്നതില്‍ ഞാന്‍ അങ്ങേയറ്റം സന്തോഷിക്കുന്നു. കണ്‍വന്‍ഷനു തൊട്ടുമുമ്പ് വിഗന്‍ പ്രശ്‌നത്തിനു താത്കാലികമായ ഒരു ഒത്തുതീര്‍പ്പു വ്യവസ്ഥ ഉണ്ടാക്കുന്നതിനു കാരണക്കാരായ ഭാരവാഹികളേയും, അതിനോടു പൂര്‍ണ്ണമായും സഹകരിച്ച വിഗന്‍ യൂണിറ്റംഗങ്ങളേയും തൊമ്മന്‍ അഭിനന്ദിക്കുന്നു.
ഇനി അമേരിക്കയിലെ കണ്‍വന്‍ഷനും കൂടി ഒന്നുകഴിഞ്ഞാല്‍ തൊമ്മനു സമാധാനമാകും.
പക്ഷെ, എന്റെ മക്കള്‍ മനസിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. ക്‌നാനായ സമൂഹത്തിന്റെ ഇന്നത്തെ പ്രശ്‌നം എന്താണ്? അമേരിക്കയില്‍ മുത്തു ലോബിയും കെ. സി സി എന്‍. എ നേതൃത്വവും, അവരുടെ കാഴ്ചപ്പാടുകളെ ശരിവക്കുന്നവരും തമ്മിലുള്ള തര്‍ക്കങ്ങളാണോ, അതോ, യു.കെയിലെ വിഗന്‍ പ്രശ്‌നങ്ങളാണോ? ക്‌നാനായസമുദായത്തിലെ ഈ ചെറിയ പ്രശ്‌നങ്ങളെ വലുതാക്കി യഥാര്‍ത്ഥ പ്രശ്‌നങ്ങളെ നമ്മള്‍ കാണാതെ പോകുകയാണ്. നമ്മുടെ സമയവും, പ്രതികരണശേഷിയും നമ്മള്‍ ഇല്ലാതാക്കുകയാണ്.
കഴിഞ്ഞ കുറെ ദിവസങ്ങളായി തൊമ്മന്‍ നടത്തിയ അന്വേഷണങ്ങളും, കണ്ടെത്തിയ കാര്യങ്ങളും, ഇനിയുള്ള ദിവസങ്ങളില്‍ എന്റെ മക്കളുടെ മുന്‍പില്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുകയാണ്. “ക്‌നാനായ സമുദായം ഇന്നലേയും ഇന്നും” എന്ന ലേഖനപരമ്പരയിലൂടെ.
എന്റെ മക്കള്‍ക്ക്, ഭാവിയിലേക്ക് എന്തെങ്കിലും രീതിയില്‍ ഈ പരമ്പര ഗുണപ്പെടും എന്നു പ്രതീക്ഷിച്ചുകൊണ്ട് തൊമ്മനെഴുതുന്നു
ക്‌നാനായസമുദായം ഇന്നലേയും ഇന്നും:::::
സ്‌നേഹത്തോടെ
തൊമ്മന്‍
Source: Middle East Kna Blog
No comments:
Post a Comment