Friday, July 6, 2012

യു.കെ.യിലെ ക്നാനായമക്കളെ ഉണരൂ................


ഈ അടുത്ത ദിവസം വന്ന പത്രവാര്‍ത്ത നിങ്ങള്‍ കണ്ടുകാണും. രണ്ടു വ്യക്തികള്‍ നടത്തിയിരുന്ന ഓണ്‍ലൈന്‍ പത്രങ്ങള്‍ തമ്മില്‍ വെടിനിറുത്തല്‍. ഇവര്‍ തമ്മില്‍ നടത്തിയ അണിയറനാടകം നേരത്തെതന്നെ നാട്ടില്‍ പാട്ടായിരുന്നു. എന്നാല്‍ ക്നാനയമാക്കളുടെ കണ്‍വെന്‍ഷന്‍ ഗ്രൌണ്ട് അവരുടെ പിണക്കം മാറ്റുവാനുള്ള വേദിയായി മാറി. ഹോ, എന്ത് അത്ഭുതം! എന്തതിശയമേ ദൈവത്തിന്‍ സ്നേഹം........ അതിന്റെ പിന്നിലും ക്നാനായക്കാര്‍.  മാല്‍വേന്‍ മലയിടുക്കില്‍ അങ്ങനെയും ഒരു സംഭവം നടന്നു!

പക്ഷെ കണ്‍വെന്‍ഷന്‍ നടത്തിയ ക്നാനായമക്കള്‍ക്ക്‌ വെടി നിറുത്തല്‍ നടത്തുവാന്‍ തോന്നിയോ? ഇല്ല. കാരണം നമ്മള്‍ ഇന്നും വിവരം ഇല്ലാത്തവരാണ് അല്ലങ്കില്‍ ദുരഭിമാനികളാണ്.

മാഞ്ചെസറ്റര്‍ ചുറ്റിപറ്റി കുറെ നാളുകളായി നിലനിന്ന തര്‍ക്കം ക്നാനായമക്കളെ മുഴുവനും വേദനിപ്പിച്ചിരുന്നു. ഇതിന്റെ പുറകില്‍ ഈ രണ്ടു ഓണ്‍ലൈന്‍ പത്രങ്ങളും, അവര്‍ക്ക് കൂട്ട് കുറെ പ്രാഞ്ചിയേട്ടന്മാരും ആയിരുന്നു എന്ന് ആര്‍ക്കാണ് അറിയാത്തത്?  പക്ഷെ വാര്‍ത്ത കൊടുക്കുവാന്‍ നമ്മള്‍ മത്സരിച്ചു. അവര്‍ അതില്‍ വിജയിച്ചു. ഇപ്പോള്‍ അവര്‍ ഒന്നായി. നമ്മളോ???

കലഹിക്കുന്നവര്‍ ഒന്നാകുന്നത് നല്ലതാണ്. പക്ഷെ വെറും തട്ടിപ്പ് നടത്തി ഒന്നായിരുന്നവരെ തമ്മില്‍ അടുപ്പിച്ചു. നമ്മളില്‍ ഉണ്ടായ മുറിവ് ആര് ഉണക്കും. ഇംഗ്ലീഷ് ഭാഷയില്‍ സോറി പറഞ്ഞാല്‍ പ്രശ്നം തീരുമോ. SORRY WILL NOT BRING A DEAD MAN BACK TO LIFE. നമുക്ക് വേണ്ടത് വിവേകം ആയിരുന്നു. മുകളില്‍ പറഞ്ഞ പത്രക്കാര്‍ നാട്ടില്‍ നിന്ന് പോലും ഓടി എത്തിയത് കണ്‍വെന്‍ഷന്‍ ഗ്രൗണ്ടില്‍ നടക്കും എന്ന് കരുതിയ കൂട്ട അടിയും കരിങ്കൊടി പ്രകടനവും പറ്റിയാല്‍ ലൈവ് ആയി റിപ്പോര്‍ട്ട്‌ ചെയ്യുവാന്‍ ആയിരുന്നു. പക്ഷെ അവിടെ എങ്കിലും ക്നാനായമക്കള്‍ വിവേകം കാട്ടി. അഭിനന്ദനം. (കൂട്ട അടി കാണുവാന്‍ നമ്മളില്‍ കുറച്ചു പേരെങ്കിലും മോഹിച്ചിരുന്നു എന്നതും സത്യം.).

നാട്ടില്‍ നിന്നും ഓടി എത്തിയ കൊച്ചുപിതാവ് ഈ കാര്യത്തില്‍ മൌനം പാലിച്ചു. തിരുനാള്‍ കൊടിയും കയറ്റി സ്ഥലം വിട്ടു. കിട്ടിയ സമയം സജിയച്ചന്‍റെ കൂടെ കഴിയാതെ കലഹിച്ചു നില്‍ക്കുന്നവരെ വിളിച്ചു ചര്‍ച്ച നടത്തേണ്ടതായിരുന്നു. ആറാട്ട്‌ നന്നാകണം എന്ന് ആനക്ക് നിര്‍ബന്ധം ഇല്ലല്ലോ?? വ്യക്തിഹത്യ നടത്തരുത്” എന്ന് ആഹ്വാനം ചെയ്തു പിതാവ് കണ്‍വെന്‍ഷന്‍ ഗ്രൌണ്ട് കാലിയാക്കി. എന്തിനായിരുന്നു പിതാവ് വന്നത്? മക്കളുടെ പ്രശ്നം പഠിച്ചും അവ പരിഹരിക്കുന്നതിന് തന്റെ കഴിവ് ഉപയോഗിക്കുന്നതിനും വേണ്ടി ആയിരുന്നില്ലേ??. പിരിച്ച പണത്തിന്റെ കണക്കു ചോദിക്കും എന്ന് കരുതി വിശ്വാസിയെ കാണാതെ തടി കേടാകാതെ നാട് പറ്റി.

വിശ്വാസി ഇനി എങ്കിലും നീ പഠിക്കൂ. നീ നിന്നെത്തന്നെ രക്ഷിക്കൂ. വിഗന്‍കാരോട് ചര്‍ച്ച നടത്തിയ കേന്ദ്ര നേതൃത്വമേ മാഞ്ചെസ്റ്റര്‍ ചുറ്റിപറ്റിയുള്ള എല്ലാവരെയും നിങ്ങള്‍ ഒരു ചര്‍ച്ചക്ക് വിളിക്കൂ. അവിടെ ബൈലോ പറഞ്ഞു നില്‍ക്കാതെ സത്യങ്ങളെ അംഗീകരിച്ചു കൂട്ടായ തീരുമാനം എടുക്കൂ. നമ്മളില്‍ പല കുടുംബങ്ങള്‍ തമ്മിലും അകല്‍ച്ച ഉണ്ടായി. ഒരേ വേദിയില്‍ കളിച്ചു നടന്ന നമ്മുടെ കുഞ്ഞുങ്ങള്‍ പല തട്ടിലായി. ബന്ധുക്കള്‍ ഫോണ്‍ വഴി പോലും വഴക്കിടുന്നു. കൂട്ടുകാര്‍ മുഖം കൊടുക്കാതെ വഴി മാറി പോകുന്നു. നാളെ നടക്കുന്ന തിരുനാളില്‍ പലരും പോകാതെ ആയി. നമ്മള്‍ എന്ത് നേടി???.

യു.കെ.കെ.സി.എ.ക്ക് മൊത്തം ഉണ്ടായ ഈ നാണക്കേട്‌ മാറ്റുവാന്‍ ലേവിയും കൂട്ടരും പ്രവര്‍ത്തിക്കണം. നല്ല തീരുമാനങ്ങള്‍ ജനം സ്വീകരിക്കും.  ഈ കാര്യത്തില്‍ വലിയവന്‍ ആര് ചെറിയവന്‍ ആര് എന്ന് നോക്കാതെ കൂട്ടായി പ്രവര്‍ത്തിക്കണം.

നമുക്ക് ഇനി എങ്കിലും ഉണരാം....

ഒരു  ക്നാനായക്കാരന്‍

2 comments:

  1. ക്നാനയമക്കള്‍ സുഖസുഷുപ്തിയിലാണ്. അവര്‍ ഉണരുകയില്ല. അവര്‍ ഉണര്ന്നാല്‍ പലതും സംഭവിക്കും. അട്ടയ്ക്ക് കണ്ണ് കൊടുക്കുകയില്ല എന്ന് പറയുന്നത് പോലെ അവന്റെ ഉറക്കം തുടരും.

    അവന്‍ ഉറക്കമുണര്ന്നാല്‍ കാണുന്നതെന്താണ്? തിരുമേനി വന്നു അവനെ വീണ്ടും വിഡ്ഢിയാക്കിയിട്ടു സ്ഥലം കാലിയാക്കി.

    പിതാക്കന്മാരുടെ കുടുംബങ്ങളിലെ കാശുകൊടുത്തല്ല അവര്‍ കണ്വെകന്ഷന്‍ കൂടാന്‍ വരുന്നത്. ആ നിലയ്ക്ക് വരുമ്പോള്‍ ഇവിടുത്തെ പ്രശ്നങ്ങള്‍ എന്താണെന്ന് ഒന്ന് അന്വേഷിക്കുക, പരിഹരിക്കാന്‍ ചെറിയ ശ്രമം എങ്കിലും നടത്തുക – അത്രയുമെങ്കിലും നമ്മള്‍ ഉറക്കംതൂങ്ങികള്‍ പ്രതീക്ഷിക്കണ്ടേ?

    കണ്വെകന്ഷന്‍ നടക്കുന്നതിനിടയില്‍ ചെയ്ത പ്രസംഗത്തില്‍ മാധ്യമങ്ങളോടുള്ള അസഹിഷ്ണുത ആവര്ത്തിച്ചു. ഇക്കാര്യത്തില്‍ നമ്മുടെ തിരുമേനിമാരും പിണറായിയും ഒരമ്മ പെറ്റമക്കള്‍ തന്നെ. കാരണം രണ്ടുകൂട്ടര്ക്കും അവര്‍ കാണിക്കുന്ന തെറ്റ് ആരെങ്കിലും ചൂണ്ടിക്കാണിക്കുന്നത് സഹിക്കുന്നില്ല. കാലം മാറിയതൊന്നും അവര്ക്ക് പ്രശ്നമല്ല.

    മാധ്യമങ്ങള്‍ പോട്ടെ, ഒരാള്‍ കണ്വെന്ഷ്ന്‍ ഗ്രൗണ്ടില്‍ കൂടെ “No Endogamy, No UKKCA” എന്നെഴുതിയ പ്ലാക്കാര്ഡും പിടിച്ചു നടന്നു. “നിനക്കെന്തു പറ്റി മകനെ?” എന്നന്വേഷിക്കേണ്ട ഒരു പിതാവിനടുത്ത കടമ നിര്വഹിച്ചോ?

    ഇങ്ങനെ ഒരു സംഘടന ഉള്ളതുകൊണ്ടല്ലേ പയ്യാവൂര്‍ പള്ളി പണിയാനാണ്, വിദ്യാഭ്യാസ ഫണ്ടിനാണ് എന്നൊക്കെ പറഞ്ഞു കുഞ്ഞാടുകളെ പിഴിയാന്‍ സാധിച്ചത്? അതിനു വേണ്ടിയെങ്കിലും ഈ സംഘടന സുഗമമായി പോട്ടെ എന്ന് വിചാരിച്ചു സംഘടനാപ്രശ്നങ്ങളില്‍ ഇടപെട്ടോ? അത്തരം ഒരു നല്ല കാര്യവും ചെയ്യാതെ വിതിന്ഷോയില്‍ ഒളിവില്‍ കഴിഞ്ഞു.

    കിംവദന്തികള്‍ വിശ്വസിക്കാമെങ്കില്‍ ഈ മാസം അമേരിക്കയില്‍ നടക്കാന്‍ പോകുന്ന ഇറച്ചിവെട്ടിനു ചെല്ലാന്‍ സാധിക്കുമോ എന്നറിയാന്‍ അമേരിക്കന്‍ ഉരുവിന്റെ ഉടമയെകണ്ട് സീക്രട്ട് മീറ്റിംഗ് നടത്തിപോലും!

    ഇനിയെങ്കിലും ഇറച്ചിവെട്ടുന്നിടത്ത് ചെല്ലുമ്പോള്‍ ഇറച്ചി വെട്ടുന്നവാനോ, ഇറച്ചി വാങ്ങുന്നവര്ക്കോ എന്തെങ്കിലും പ്രയോജനം ഉണ്ടാക്കാന്‍ കൂടി ശ്രമിക്കുക.

    ഉപദേശിക്കുന്നത് തൊഴിലാക്കുന്നവര്ക്ക്ല മറ്റാരെങ്കിലും അവരെ ഉപദേശിക്കുന്നത് അസഹ്യമാണ് എന്നറിഞ്ഞു കൊണ്ട് തന്നെയാണിത് കുറിക്കുന്നത്.

    ഇതിനെയും വ്യക്തിഹത്യ എന്നുതന്നെ വിളിച്ചോളൂ...

    ReplyDelete
  2. മൂലക്കാട്ട് പിതാവ് വന്നതിന്റെ വണ്ടി കൂലി ആരാണ് കൊടുത്തത് എന്ന് അറിയില്ല എങ്കിലും ബി.ജെ.പി വന്നത് യു.കെ.കെ.സി.എ യുടെ ചിലവില്‍ ആണന്നു
    കരുതുന്നു. ആ ചിലവില്‍ വന്ന പിതാവിനെ തിരുനാള്‍ കോടി കയറ്റുവാന്‍ അച്ചന്‍ ഉപയോഗിച്ചു. അതുകൊണ്ട് പകുതി വണ്ടിക്കൂലി യു.കെ.കെ.സി.എ
    കൊടുത്താല്‍ മതി.സ്ടുടെന്റ്റ്‌ വിസയില്‍ ഉള്ള എന്നോടുപോലും കണ്‍വെന്‍ഷന്‍ ഗ്രൗണ്ടില്‍ പതിനഞ്ചു പൌണ്ട് വാങ്ങി എന്നാല്‍ മൂന്നു മണി കഴിഞ്ഞു വന്നവര്‍
    പണം കൊടുക്കാതെ അകത്തു കയറി മുന്‍പില്‍ പോയി ഇരുന്നു. പോരുന്ന കോഴി മുട്ടയുടെ പുറത്തു കയറി ഇരിക്കുന്നതുപോലെ മെത്രാന്‍ വന്നാല്‍
    അച്ചന്‍റെ അടുക്കല്‍ പോരുന്ന ഇരിക്കാതെ വിശ്വാസിയെ കാണുവാന്‍ സമയം കണ്ടെത്തണം. കിട്ടിയ സമയം അച്ചന്‍റെ ഗുണങ്ങള്‍ വിശ്വാസി പറഞ്ഞു. അപ്പോള്‍ പിന്നെ നിന്ന് കൊടുത്താല്‍ അച്ചനെകുറിച്ച് പൂരപാട്ട്‌ പാടും. കാരണം കാര്‍ ബൂട്ടുകള്‍ സജീവമായിരുന്നു.

    മന്ചെസ്റെരിലെ മയില്‍ എണ്ണ പുരട്ടി പിതാക്കന്മാര്‍ക്കും അച്ചനും നല്ല മെയ്‌ വഴക്കം വന്നുകാണും. വയനാട്ടിലെ മൂപ്പര്‍ നല്ല ലാട ഗുരു ആണ്. ആവശ്യക്കാര്‍ അന്വേഷിക്കുക. സാമ്പിള്‍ സൌജന്യം ആണ് കേട്ടോ

    ReplyDelete