പ്രിയ നേതാക്കന്മാരെ
നിങ്ങള്‍ പ്രമേയം പാസാക്കി രൂപത നേതൃത്വത്തെ അറിയിച്ചു എന്ന് കേട്ടപ്പോള്‍ ഒരു ക്നനയക്കാരി ആയ എനിക്കും ആവേശം തോന്നി. വര്‍ഷങ്ങള്‍ക്കു മുന്‍പ് പുറത്തു നിന്നും പല കല്യാണവും വന്നു. എന്നെ പുറത്താക്കും പാരമ്പര്യം കാക്കണം എന്നൊക്കെ അപ്പനും അമ്മയും സഹോദരങ്ങളും പറഞ്ഞപ്പോള്‍ അത് അനുസരിച്ച് സ്വന്തം കൂട്ടത്തില്‍ നിന്നും ഒരാളെ വിവാഹവും കഴിച്ചു. പുറത്തു നിന്നു വന്ന കല്യാണങ്ങളില്‍ ഒരു പയ്യന്‍ നല്ല സ്വഭാവം ഉള്ളവനും ആയിരുന്നു. പക്ഷെ പുറത്താക്കല്‍ ഭീഷണി മൂലം വേണ്ടാന്ന് വച്ചു. ഇന്ന് എന്റെ പങ്കാളി ഒരേ കുലം, ഒരേ ചോര ഒക്കെ ആണ്. പക്ഷെ നേരം വൈകിയാല്‍ പാരമ്പര്യം ആണ് എന്ന് പറഞ്ഞു കുപ്പി മുഴുവനായോ ബോധം തീരുന്നതുവരെയോ(അത് കുറവാ എന്ന് അറിയാവുന്നവര്‍ക്ക് അറിയാം പക്ഷെ ചേട്ടനും National കൌണ്‍സില്‍ ഉണ്ട് കേട്ടോ ) അകത്താക്കും. ഇന്നലെ നോയമ്പ് വീടല്‍ ആയിരുന്നു. നോയമ്പ് ഇല്ലായിരുന്നു എന്നത് സത്യം. ഇത് പറഞ്ഞത് എന്റെ വേദന കൊണ്ട് പറഞ്ഞതാ. അസോസിയേഷന്‍ ഉണ്ട്, അച്ചന്‍ ഉണ്ട്, തനിമ വേണം ഒരുമ വേണം എന്ന് പറഞ്ഞു നടക്കുന്നതല്ലാതെ എന്നെ പോലെ ഉള്ളവരെ അന്വേഷിക്കാന്‍ ആര് ഉണ്ട്? ഞങ്ങളുടെ വേദന കേള്‍ക്കാന്‍ ആര് ഉണ്ട്? ഇപ്പോള്‍ കോട്ടയത്ത് തമ്മില്‍ അടിയും? ഒരുമക്കും തനിമക്കും എന്ന് പറഞ്ഞു നടക്കുന്നതല്ലാതെ എന്ത് ഗുണം. ഒന്ന് പറയാമോ?
ഇപ്പോള്‍ പറയുന്നു കൊച്ചു പിതാവ് വരുന്നു എന്ന്. കഴിഞ്ഞ വര്ഷം നിങ്ങള്‍ ചുമന്നു നടന്നില്ലേ? ജൂബിലി പിരിവു എന്ന് പറഞ്ഞു പിരിച്ചു. ഇഷ്ടമില്ലാഞ്ഞിട്ടും കുടുംബ സമാധാനത്തിനു വേണ്ടി ഈ ഞാനും കണ്‍വെന്‍ഷന്‍ കൂടാന്‍ വന്നു. കൊച്ചു പിതാവും AD345മുതല്‍ പറഞ്ഞു പോയി. ഇത് വല്ലതും കേട്ടാല്‍ എന്റെ വിഷമം തീരില്ല. എന്റെ വീട്ടില്‍ പട്ടിണി മാറില്ല. വീണ്ടും കൊച്ചു പിതാവിനെ എന്തിനു കൊണ്ടുവരുന്നു?. വന്നു പോകാന്‍ എത്രയ നിങ്ങള്‍ കൊടുക്കുന്നത്? ഇപ്പോള്‍ മൂലക്കാട്ട് പിതാവ് പറയുന്നു കര്‍ണാടക കഴിഞ്ഞാല്‍ അധികാരം ഇല്ല എന്ന്. പിന്നെ എന്തിനു ഇവര്‍ വരുന്നു. പോകുന്നു. കുറെ പണം കിട്ടുവാനോ?
ലെവിചെട്ടന്‍ പ്രസിഡന്റ് ആയാല്‍ എന്തെങ്കിലും മാറ്റം ഉണ്ടാകും എന്ന് കരുതി. പഴയ വീഞ്ഞ് പുതിയ തോല്‍ക്കുടം. അത്ര തന്നെ. ഞങ്ങള്‍ ജോലി ചെയ്താല്‍ ജീവിക്കാം. അതുകൊണ്ട് ഈ വര്ഷം കണ്‍വെന്‍ഷന്‍ കൂടാന്‍ വരുന്നില്ല എന്ന് അറിയിക്കുന്നു. ഓരോ തലക്കും ഇത്ര രൂപ എന്ന് പറഞ്ഞു മേടിച്ചു അകത്തു കയറി ഒരു കുര്‍ബാന കൂടാം. പുറകില്‍ ഇരിപ്പടം കിട്ടിയാല്‍ സൌണ്ട് ക്ലിയര്‍ അല്ല താനും. ഒരു വെല്‍ക്കം ഡാന്‍സ് പിന്നെ കുറെ കലാ പരിപാടി. കാറിന്റെ പുറകില്‍ കുറെ കുപ്പി ചിലവാകും. കുറുക്കന്‍ കൂകുന്ന പോലെ നട വിളിയും. അതിനപ്പുറം ഈ വര്ഷം വല്ലതും ഉണ്ടോ ചേട്ടാ?
ഈ പണിക്കു പോരുന്ന സമയം ഇംഗ്ലീഷ് പള്ളിയില്‍ പോയാല്‍ അര മണിക്കൂര്‍ കൊണ്ട് കുര്‍ബാനയും കൂടി വീട്ടില്‍ വന്നു ഡ്യൂട്ടി നോക്കിയാല്‍ എന്റെ വീട്ടിലെ കാര്യം നടക്കും. ഇത്രയും എഴുതി ഇല്ലങ്കില്‍ എന്റെ പ്രയാസം തീരില്ല. എന്റെ ഭര്‍ത്താവിനെ ഈ പ്രാവശ്യം National കൌണ്‍സില്‍ മീറ്റിംഗ് നും ഞങ്ങള്‍ വിടുന്നില്ല. വെറുതെ കൈയ്യിലെ കാശും മുടക്കി അവിടെ വന്നിട്ട് പ്രത്യേകിച്ച് ഒന്നും നേടാന്‍ ഇല്ല. ആ സമയം നഴ്സിംഗ് ഹോം ലെ പണിക്കു പോയാല്‍ ഒന്നുമില്ലങ്കിലും അങ്ങേരുടെ വെള്ളംകുടി നടക്കും. ബൈ ലോ പൊളിച്ചു മാറ്റുന്നു എന്ന് കേള്‍ക്കുമ്പോള്‍ ചേട്ടന്‍ ഓര്‍ത്തത് മുല്ലപ്പെരിയാര്‍ പൊളിച്ചു പുതിയത് കെട്ടുന്നപോലെ ആണന്നു. പിന്നെ മനസിലായി ജയലളിത പോലെ അച്ചന്‍ ഉടക്കിയാല്‍ ഒന്നും നടക്കില്ല എന്ന്. ഒരുമയും തനിമയും ഒക്കെ ഉണ്ടങ്കില്‍ ഒരു ബൈ ലോ യും വേണ്ട ലേവി ചേട്ടാ. ഉദാഹരണം ഞങ്ങളുടെ കുടുബ ജീവിതം തന്നെ. ഒരു ലോ യും ഇല്ല. ഒരു adjustment അത്ര തന്നെ. ചേട്ടന്‍ തീരുമാനിക്കും, നടപ്പാക്കും അച്ചന്‍ അവിടെ നടത്തുന്ന പോലെ. നിങ്ങള്‍ ലോ ഉണ്ടാക്കുകയോ പാസ് ആക്കുകയോ ഒക്കെ ചൈയ്യുക. പെട്രോള്‍ അടിച്ചു അവിടെ വന്നാല്‍ ഞങ്ങളുടെ പണം പോകും. ഒരു ദിവസത്തെ എന്റെ ചേട്ടന്റെ പണിയും.
മെത്രാന്‍ വന്നാല്‍ ടിക്കറ്റ്, pocket മണി ഒക്കെ കിട്ടും. എന്റെ ചേട്ടനോ? വാഴക്കയുടെ മൂട്
No comments:
Post a Comment