Thursday, April 12, 2012

മൂലക്കാട്ട് ഫോര്മുലയ്ക്കെതിരെ മറ്റൊരു പ്രമേയം കൂടി

പ്രമേയം

2012 ഏപ്രില്‍ ഒന്‍പതാം തിയതി K.C.C.C.F Executive, National Council Members, Sub Committee Directors, Building Body Directors എന്നിവര്‍ കൂടിയ മീറ്റിംഗില്‍ ക്നാനായ റീജിയന്റെ മെമ്പര്‍ഷിപ്പ്‌ ക്രൈറ്റീരിയയെപ്പറ്റി ചര്‍ച്ച ചെയ്യുകയും നിലവിലുള്ള മെമ്പര്‍ഷിപ്പ്‌ ക്രൈറ്റീരിയയോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. നോര്‍ത്ത്‌ അമേരിക്കയിലെ എല്ലാ ക്നാനായ മിഷനുകളിലും ഇടവകകളിലും എന്‍ഡോഗമസ് ആയിട്ടുള്ള അംഗത്വം മാത്രമേ പാടുള്ളൂ എന്ന് ഐക്യകണ്ടേന തീരുമാനിക്കുകയും, ഇത് നടപ്പിലാക്കണമെന്ന് ഒരു പ്രമേയം പാസ്സാക്കുകയും ചെയ്തു.

ക്നാനായ കാത്തോലിക്ക കോണ്‍ഗ്രസ്സിന്റെ ഈ വിഷയത്തില്‍ ഇന്നുവരെയുള്ള പ്രവര്‍ത്തനങ്ങളെ പൂര്‍ണമായും പിന്തുണയ്ക്കുകയും, അതോടൊപ്പം നോര്‍ത്ത്‌ അമേരിക്കയിലെ മറ്റു ക്നാനായ അസ്സോസിയഷനുകളോടും, KCCNA നേതൃത്വത്തോടും ഈ തീരുമാനത്തോട് ചേര്‍ന്ന് നിന്നുകൊണ്ട് മുമ്പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുവാന്‍ ഈ അവസരത്തില്‍ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.

പാസ്സാക്കിയ പ്രമേയം കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:

Post a Comment