പ്രിയ ക്നാനായ (കത്തോലിക്കാ) വൈദികരെ,
പുരോഹിതരെ പലപ്പോഴും വിമര്‍ശിക്കാറുണ്ടെങ്കിലും, എല്ലാ വൈദികരും മോശക്കാരാണെന്ന അഭിപ്രായം ഈയുള്ളവന് തീരെയില്ല. സ്കൂള്‍ കാലത്ത് എന്റെ പ്രധാനാദ്ധ്യാപകനായിരുന്ന കണ്ടാരപ്പള്ളിയിലച്ചനെ അന്നും ഇന്നും ഞാന്‍ വളരെ ഏറെ ബഹുമാനിക്കുന്നുണ്ട്. അദ്ദേഹം എന്നില്‍ ചെലുത്തിയിട്ടുള്ള സ്വാധീനം കുറച്ചൊന്നുമല്ല. രാവിലെ സ്കൂള്‍ അസംബ്ലിയില്‍ നല്ല വെയിലത്ത് നിരനിരയായി നിര്‍ത്തി എല്ലാ ദിവസവും അദ്ദേഹം നല്ല ഉപദേശങ്ങള്‍ തന്നിരുന്നു. വലിയ കാര്യങ്ങളൊന്നുമായിരുന്നില്ല അവയൊന്നും. പക്ഷെ അതില്‍ പലതും എനിക്ക് ജീവിതത്തില്‍ ഇന്നും ഉപകരിക്കുന്നുണ്ട്. അച്ചന്റെ വാക്കുകളില്‍ ആത്മാര്‍ത്ഥത അങ്ങേയറ്റം ഉണ്ടായിരുന്നു.
കണ്ടാരപ്പള്ളിയിലച്ചന്റെ നിലവാരം മറ്റു പുരോഹിതര്‍ക്ക് ഇല്ലെന്നു കാണുമ്പോള്‍ എനിക്ക് സങ്കടം തോന്നും. ആ സങ്കടമാണ് പലപ്പോഴും വിമര്‍ശനമായി പുറത്തു വരുന്നത്................
(ക്നാനായ വിശേഷങ്ങളിലെ ഈ പുതിയ പോസ്റ്റ് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)
No comments:
Post a Comment