ക്നാനായക്കരന് ഒരു നിര്‍വചനമെ ഉള്ളൂ. ജനനം കൊണ്ടും കര്‍മം കൊണ്ടും ക്നാനായക്കാരനായിരിക്കണം. മറ്റെന്തു കാരണം കൊണ്ടായാലും അതിനു സാധിക്കാത്തവന്‍ ക്നാനായക്കാരനല്ല. അതിനെപ്പറ്റി ഇനി വലിയ പഠനവും ഗവേഷണവും ഡോക്ടൊറേറ്റും തീസിസും ഒന്നും എടുക്കേണ്ട ആവശ്യം ഇല്ല. മൂലക്കാടിന്റെ ഭാഷയില്‍ പറഞ്ഞാല്‍ വെരി സിമ്പിള്‍.
മൂലക്കാടിന്‍റെ ഫോര്‍മുലയോട് യോജിക്കുന്നവരുടെ താല്പര്യം (KANA) 'കാനാ'ക്കാരും സീറോമലബാറുകരും കൂടി സംരക്ഷിക്കട്ടെ. അമേരിക്കയിലെ ഭൂരിഭാഗം ക്നാനായക്കരുടെ അഭ്പ്രായത്തിന് വിലകൊടുക്കാത്ത സഭയുടെ താല്പര്യം നമ്മള്‍ സമുദായക്കാര്‍ കണക്കിലെടേക്കണമെന്നുണ്ടോ?
ദൈവത്തിന് നിരക്കാത്തതാണെന്ന കുറ്റബോധ തോന്നേണ്ട ആവശ്യം ഇല്ല. കാരണം ഏതു പള്ളിയില്‍ പോയാലും പ്രാര്‍ഥനയും കുര്‍ബാനയും ദൈവം കേട്ടുകൊള്ളും. സീറോമലബാറുകാരും ക്നാനായക്കരുടെ പള്ളിയില്‍ പോയി കുര്‍ബാന കാണുകയോ കൂദാശകള്‍ സ്വീകരിക്കുകയോ ചെയ്യാറുണ്ടല്ലോ.
No comments:
Post a Comment