Saturday, April 7, 2012

അമേരിക്കയില്‍ ആല്മരങ്ങള്ക്ക് ആവശ്യക്കാര്‍ ഏറെ


ശ്രേയ്യാന്‍ സ്വധര്‍മ്മോ വിഗുണ: പരധര്‍മ്മാല്‍ സ്വനുഷ്ട്ടിതാല്‍
സ്വധര്‍മ്മേ നിധനം ശ്രേയ: പരധര്‍മ്മോ ഭയാവഹ:

(നന്നായി അനുഷ്ട്ടിക്കപ്പെട്ട അന്യധര്‍മ്മത്തേക്കാള്‍ നല്ലത് കുറച്ചൊക്കെ ന്യുനതകള്‍ ഉണ്ടെങ്കിലും സ്വധര്‍മ്മം അനുഷ്ട്ടിക്കുന്നതാണ്, എന്തെന്നാല്‍ സ്വധര്‍മ്മം അനുഷ്ട്ടിക്കുന്നവന് മരണം പോലും ശ്രേയസാകുന്നു: അന്യധര്‍മം ഭയാനകമാകുന്നു.
ഭ.ഗീ. അദ്ധായം 3 , ശ്ലോകം 35)

സമുദായത്തില്‍ ഉടലെടുത്തിരിക്കുന്ന സമകാലീന സംഭവങ്ങളും അതിനോട് നേതൃത്വം പുലര്‍ത്തുന്ന നിസംഗതയും കാണുമ്പോള്‍ മേലുധരിച്ച ഭഗവദ് ഗീതയിലെ ഉപദേശം വളരെ പ്രസക്തമാകുന്നു. പ്രത്യെകിച്ചു, ഡല്‍ഹിയിലും കോട്ടയത്തും ഉള്ള ഏറെ പരിധികള്‍ ഉള്ള സഹോദര സംഘടനകളുടെ കരുത്തുറ്റതും വികാരനിര്‍ഭരവും ആയിരുന്ന ശക്തമായ പ്രതികരണങ്ങള്‍ കണ്ടു കഴിഞ്ഞപ്പോള്‍.

അര്‍ഹത ഇല്ലാത്തതു ആയിരിന്നു എങ്കില്‍ തന്നെ ബിഷപ്‌ മൂലക്കാടിന്റെ അമേരിക്കന്‍ പ്രസ്താവനകള്‍ അനാവശ്യം എന്നതിലുപരി സാധാരണ ജനങ്ങളുടെ ഇടയില്‍ സംഘര്‍ഷത്തിനും സംശയങ്ങള്‍ക്കും വിത്തു പാകി. എങ്കിലും വേണ്ടരീതിയില്‍ പ്രതികരിക്കുന്ന കാര്യത്തില്‍ അമേരിക്കയിലെ സമുദായനേതൃത്വം  അന്പേ പരാജയപ്പെട്ടു. സ്വന്തം അസ്ത്വിതം  തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഈ നിര്‍ണായക നിമിഷങ്ങളിലും ആറാട്ടിന്എഴുന്നെള്ളിച്ചിരിക്കുന്ന നെറ്റിപ്പട്ടം കെട്ടിയ കൊമ്പനെ പോലെ ഒന്നും അറിയാതുള്ള നിര്‍ജീവമായ പ്രകടനം എങ്ങിനെ വിശദീകരിക്കും?


അവസരത്തിനൊത്തുയര്‍ന്ന സഭാനേതൃത്വം മുതലെടുക്കാന്‍ ഭംഗിയായി ശ്രമിക്കുന്നും ഉണ്ട്. ഇത്രയും നാള്‍ തലങ്ങും വിലങ്ങും കണ്‍വെന്ഷന് കുറ്റം പറഞ്ഞു പാര പണിതു കൊണ്ടിരുന്നവര്‍ക്ക് എവിടെ നിന്ന് എന്നറിയില്ല പെട്ടന്നൊരു സമുദായസ്നേഹം.

സ്വാമിയേ ശരണമയ്യപ്പ!!!!

ഇതു വരെ ഉള്ള കണക്കുകള്‍ കണ്ടിട്ട് ഗുണത്തെക്കാള്‍ ഏറെ ദോഷമേ ഈ മലക്കംമറിച്ചില് കൊണ്ട് സംഭവിച്ചിട്ടുള്ളു. പിന്നെ ഒരു ഗുണം കിട്ടിയത് ഉള്‍പ്പോര് കുറെ ഒക്കെ മറ നീക്കി പുറത്തു വരുന്നുണ്ട് എന്നു മാത്രം.  പിന്നെ ആരൊക്കെ എവിടൊക്കെ പ്രസംഗിക്കും എവിടൊക്കെ ഇരിക്കും എന്നൊക്കെ ഒന്നു കാണാം. പോക്ക് കണ്ടിട്ട് സ്വയം ക്ഷണിതാക്കളും നിര്‍ബന്ധിച്ചും ബലം ഉപയോഗിച്ചും ക്ഷണം വാങ്ങിച്ചവരും ഇത്തവണത്തെ കണ്‍വെന്ഷനും ഏറെ ഉണ്ടാകും എന്നു തോന്നുന്നു. എത്ര കനത്ത വേനല്‍ ആണ് എങ്കിലും ഫ്ലോറിഡയില്‍ ഈ വര്ഷം കുറെ ഏറെ ആല്‍ മരങ്ങള്‍ തഴച്ചു വളര്‍ന്നു പന്തലിച്ചു തണലു നല്‍കും.


കോട്ടയത്തു നടത്തിയതു പോലെ അഹങ്കാരവും ധാര്‍ഷ്ട്യവും നിറഞ്ഞ ഒരു പ്രകടനം കാണാന്‍ ഇനിയും കാശു മുടക്കേണ്ട കാര്യം ഉണ്ടോ? അതേ വേദിയില്‍ തന്നെ മാന്യമായ വേറെ എത്ര പ്രകടനങ്ങള്‍ നാം കണ്ടു. യഥാര്‍ത്ഥ സുഹൃത്തും സ്നേഹിതരും അവര്‍ ആകുമ്പോള്‍ മുന്ഗണന അവര്‍ക്ക് കൊടുക്കും എന്നു പ്രതീക്ഷിക്കാം.

പയസ് പൂഴിക്കാല  

No comments:

Post a Comment