ബോംബയിലെ പ്രസിദ്ധമായ കോളേജിലെ ഒരു പ്രൊഫസര്‍ കുഷ്ട രോഗികളുടെ വേദനയും അനുഭവവും പഠിക്കുവാന്‍ അധികാരികളുടെ അനുമതിയോടെ കുഷ്ടരോഗിയുടെ വേഷം കെട്ടി വഴിയരികില്‍ ഇരുന്നു. ആദ്യ ദിവസം കുറെ പണം കിട്ടി. ഒരു ദിവസം കൂടി ഇരുന്നുനോക്കി. ആദ്യ ദിവസംകിട്ടിയതില്‍ കൂടുതല്‍ പണം കിട്ടി. അധികാരികളെ ഒരുതരത്തില്‍ സമ്മതിപ്പിച്ചു മൂന്നാം ദിവസവും വഴിയരികില്‍ ഇരുന്നു. ആ ദിവസം യാചിക്കുന്ന രീതിയും കരച്ചിലും ഒക്കെ ഒരു തനികുഷ്ടരോഗിയുടെ പോലെ ആയി. അതുകൊണ്ട് മൂന്നാം ദിവസം നല്ല കളക്ഷന്‍ കിട്ടി.
അധികാരികള്‍ പ്രൊഫസറുടെ അനുഭവങ്ങള്‍ കേട്ടു. ഇനി എന്താ തീരുമാനം എന്ന് ചോദിച്ചപ്പോള്‍ പ്രൊഫസര്‍ പറഞ്ഞു - ഇനി ഈ പണിക്കു പോകണോ അതോ പ്രൊഫസറായി തുടരണോ എന്നതാണ് എന്നെ അലട്ടുന്ന പ്രശ്നം എന്ന്. കാരണം പ്രൊഫസര്‍ക്ക് കിട്ടുന്നതില്‍കൂടുതല്‍ പണം യാചിച്ചപ്പോള്‍ കിട്ടിയത്രേ!
ഏതാണ്ട് ഈ അവസ്ഥയിലാണ് നമ്മുടെ പിതാക്കന്മാരിപ്പോള്‍.
വലിയ പിതാവ് നാട്ടില്‍ എത്തി ഉടന്‍ കൊച്ചുപിതാവ് വന്നു. ഉടന്‍ വീണ്ടും വലിയ പിതാവ് വരുന്നു. തിരിച്ചു കോട്ടയത്ത് എത്തിയാല്‍ കൊച്ചു പിതാവ് യുറോപ്പില്‍ പോകും. തിരികെ ചെന്നാല്‍ ഉടന്‍ വലിയ പിതാവ് അടുത്ത വിമാനം പിടിക്കും. കുഷ്ടരോഗി പണം കൊടുക്കാത്തവരെ കാണുമ്പോള്‍ തന്റെ കൈയും മുറിവും കൊണ്ട് ദേഹത്ത് തൊടുമെന്ന പേടികൊണ്ടും ശല്യം ഒഴിവാക്കാനുമാണ് ജനം അവര്‍ക്ക് കാശ്കൊടുക്കുന്നത്. പിതാക്കന്മാര്‍ പറയാറുണ്ട്- അഭിഷിക്തരെ തൊടരുത്; ശാപം കിട്ടും. ഈ അടവ് കൂടുതല്‍ ചിലവാകുന്നത് സഹോദരിമാരുടെ അടുക്കല്‍ ആണ്. കുഷ്ടരോഗി തൊട്ടതിന്റെ പിറ്റേ ദിവസം പനി പിടിച്ചാല്‍ പേടി വരും, എനിക്കും തുടങ്ങിയോ എന്ന്.

ഇതുപോലെ ആണ് ഇന്ന്പുരോഹിതരുടെ വിദ്യകള്‍. നമ്മുടെ പിതാക്കന്മാര്‍ക്കു കേരളത്തില്‍ പണി ഒന്നും ഇല്ലേ? എത്രയോ വിശ്വാസികള്‍ ജീവിതത്തില്‍ ബുദ്ധിമുട്ടുന്നു. അവരെ ഒന്ന് കാണുക, ആശ്വസിപ്പിക്കുക. തെണ്ടല്‍ കഴിഞ്ഞിട്ട് നേരം വേണ്ടേ?
നാഗമ്പടംപാലത്തിനു മുന്‍പേ “യാചക നിരോധിത മേഖല” എന്ന് എഴുതിവച്ചിരിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ഏറ്റവും വലിയ യാചകര്‍ ടൌണിന്റെ ഹൃദയഭാഗത്ത് തന്നെ ഉണ്ട്. കൂടാതെ അവര്‍ കുറെ പേരെ പാത്രവും കൊടുത്തു അമേരിക്കയിലേക്കും വിട്ടിട്ടുണ്ട്. പാത്രം നിറയുന്നതിനു മുന്‍പേ പെരിയസ്വാമികള്‍ ഓടിചെന്ന് പിച്ചചട്ടിയില്‍ കൈ ഇട്ടു വാരും. വിരുതന്മാര്‍ പെരിയോര്‍ വരുന്നതിനു മുന്‍പേ അവരുടെ വീതം എടുക്കും. ഇത് ഒരു കൂട്ടുകൃഷിയാണ്. നഷ്ട്ടപ്പെടുവാന്‍ ഇല്ലോന്നും..............
തിരുവിതാംകൂറിലെ ബെസ്റ്റ് യാചക തിലകം അവാര്‍ഡു കൊടുക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഫൈനല്‍ റൌണ്ടില്‍ വന്നിരിക്കുന്ന രണ്ടു പേരില്‍ നിങ്ങള്‍ ആരെ ആണോ സപ്പോര്‍ട്ട് ചെയ്യുന്നത് അവര്‍ക്ക് താഴെ പറയുന്ന ഫോര്‍മാറ്റില്‍ എസ്.എം.എസ്. അയച്ചു വോട്ട് ചെയ്യുക.
KSB സ്പേസ് യാചക <മൂലന്‍> അല്ലങ്കില്‍
KSB സ്പേസ് യാചക <പണ്ടാരന്‍>
മറക്കരുത് വോട്ട് ചെയ്യുക. അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. ശുഭരാത്രി. നമുക്ക് വീണ്ടും കാണാം.
കറിയാകുട്ടി
No comments:
Post a Comment