Monday, April 9, 2012

ചരിത്രം വളച്ചൊടിച്ചാല്‍ അത് വെറും കെട്ടുകഥ


തെക്കുംഭാഗ സഹോദരരേ,

കഴിഞ്ഞ 17 നൂറ്റാണ്ടായി നമ്മള്‍ തുടര്‍ന്നുപോരുന്ന സ്വവംശവിവാഹ നിഷ്ഠയും 100 വര്‍ഷം മുന്‍പ് തെക്കുംഭാഗജനത്തിനു മാത്രമായി അനുവദിച്ച രൂപതയെയും നമ്മുടെ നേതൃത്വത്തിലുള്ളവര്‍ തന്നെ അട്ടിമറിക്കാന്‍ തുടങ്ങുകയാണ്. സമുദായമുപേക്ഷിച്ച് വിവാഹം ചെയ്ത അമേരിക്കയിലെ ഏതാനും ആളുകളുടെ താല്പര്യത്തിന് നമ്മുടെ മെത്രാന്‍ വഴങ്ങി കൊടുത്തിരിക്കുന്നു. സ്വകാര്യ കാര്യങ്ങള്‍ക്കു മുന്‍തൂക്കം കൊടുക്കുന്ന അമേരിക്കയിലെ ക്‌നാനായ വികാരി ജനറാളിന്റെ താല്പര്യം നടപ്പിലാകുമെന്ന സാദ്ധ്യത തെളിഞ്ഞപ്പോള്‍ ഇവര്‍ രണ്ടു പേരും ചേര്‍ന്നു തയ്യാറാക്കിയ പദ്ധതികൊണ്ട് ക്‌നാനായ സമുദായത്തില്‍ വെള്ളം ചേര്‍ക്കാമെന്നായി. അതാണ് മാര്‍ച്ച്‌ 1-ന് അമേരിക്കയിലെ നമ്മുടെ പള്ളികളില്‍ നടത്തിയ വിവാദമായ പ്രസംഗത്തിലൂടെ പിതാവ് പറഞ്ഞിരിക്കുന്നത്.

പ്രസ്തുത പ്രസംഗം മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഉടന്‍ അരമനയിലെ പിതാവിന്റെ സെക്രട്ടറി, വികാരി ജനറാള്‍, കത്തീഡ്രല്‍ വികാരി, സമുദായ ചരിത്രകാരന്മാരായ വൈദികര്‍ ഇവരോടൊക്കെ അന്വേഷിച്ചപ്പോഴും അവര്‍ക്കൊന്നും തന്നെ അറിയില്ല എന്നാണ് മറുപടി കിട്ടിയത്. എപ്പാര്‍ക്കിയല്‍ അസംബ്ലി, പാസ്റ്ററല്‍ കൗണ്‍സില്‍, പ്രിസ്ബിറ്റല്‍ കൗണ്‍സില്‍, സമുദായസംഘടന, വൈദികരുടെ യോഗം ഔദ്യോഗിക സംവിധാനത്തിലുള്ള ഇവരാരും അറിയാതെയാണ് പിതാവ് പ്രസ്തുത പ്രഖ്യാപനം നടത്തിയത്. ആരോടും ആലോചിക്കാതെ പിതാവ് എന്തിനീ തീരുമാനം എടുത്തു എന്ന് അറിയേണ്ടതുണ്ട്. നാം കാത്തു സൂക്ഷിക്കുന്നതെല്ലാം വലിച്ചെറിഞ്ഞാലേ കൂടുതലായി പലതും നേടുവാനാകൂ എന്നു പ്രചരിപ്പിക്കുന്നുണ്ട്. സമുദായക്കാര്‍ക്കു വേണ്ടാത്തത് സമുദായത്തിനു മേല്‍ കെട്ടിവെയ്ക്കുവാന്‍ സമ്മതിക്കരുത്. നമ്മുടെ നിലനില്പിനാധാരമായ രേഖകളും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ വെളിച്ചത്തില്‍ വ്യക്തിഗതസഭകള്‍ക്കനുകൂലമായി വത്തിക്കാന്‍ നടത്തിയ ചില പ്രഖ്യാപനങ്ങളും അടങ്ങുന്നതാണ് ഈ ലഘുലേഖ.

(ടോമി കല്ല്‌ പുരക്കല്‍ എഴുതി “ചരിത്രം വളച്ചൊടിച്ചാല്‍ അത് വെറും കെട്ടുകഥ” എന്നാ പേരില്‍ ക്നാനായ ഫെല്ലോഷിപ്പ് പ്രസധീകരിച്ച ഈ ലഘുലേഖ ഡൌണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

No comments:

Post a Comment