Thursday, April 12, 2012

മൂലക്കാട്ട് ഫോര്മുദലയ്‌ക്കെതിരെ സമുദായക്കാരുടെ പ്രതിഷേധം ശക്തമാകുന്നു

മൂലക്കാട്ട് ഫോര്‍മുലയ്‌ക്കെതിരെ സമുദായക്കാരുടെ പ്രതിഷേധം ശക്തമാകുന്നു;

മാര്‍ മൂലക്കാട്ടിലിന്റെ നേതൃത്വത്തില്‍ ദുഷ്പ്രചരണങ്ങള്‍ മുറുകുന്നു.

ഏപ്രില്‍ ഒന്നിന് ചൈതന്യയില്‍ നടന്നത് കള്ളുകുടിയന്‍മാരുടെ യോഗമാണെന്നും അതു കണക്കിലെടുക്കേണ്ടെന്നും, സമുദായത്തിന്റെ നിയമങ്ങളോന്നും മാറ്റിയിട്ടില്ലെന്നും ഇവിടെ ഒരു പ്രശ്‌നവും ഇല്ലെന്നും, അനുരജ്ഞനത്തിന്റെ ആവിശ്യമില്ലെന്നും ഒക്കെ പരുഷമായി ഒരുതരം തെമ്മാടി ഭാഷയിലാണ് ചില വൈദീകരുടെ സംഭാഷണം. കന്യാസ്ത്രീകള്‍ അവരുടെ വകയായി, വേദനിപ്പിക്കലും ശപിക്കലും ഒക്കെ പറഞ്ഞ് തങ്ങളിലാവതും പ്രചരിപ്പിക്കുന്നു. കോട്ടയം അരമനയില്‍ ഓരോ ഏരിയാ തിരിച്ച് വൈദീകരുടെ സമ്മേളനം വിളിച്ചുകൂട്ടി മെത്രാന്‍ തന്നെ ദുഷ്പ്രചരണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതായി അറിയുന്നു.

കൂടാരയോഗങ്ങളിലൂടെയും കുടുംബയോഗങ്ങളിലൂടെയും പള്ളിപ്രസംഗത്തിലൂടെയും ഞങ്ങള്‍ കാര്യങ്ങള്‍ വിശദീകരിക്കുമെന്നാണ് ചില വൈദീകരുടെ വീരവാദം. ക്‌നാനായ സമുദായ നേതാക്കന്മാരെ “കള്ളുകുടിയന്മാരുടെ സംഘ”മെന്ന് ആക്ഷേപിക്കാന്‍തക്ക മനോധൈര്യം യൂദാസുമാരായ ഏതാനും വൈദീകര്‍ പ്രകടിപ്പിച്ചിരിക്കുന്നു. അവര്‍ക്ക് എത്ര വെള്ളിനാണയങ്ങള്‍ കിട്ടിയെന്നേ ഇനി വെളിവാകേണ്ടതുള്ളു.

സമുദായ നേതാക്കന്മാരെ കള്ളുകുടിയന്മാരുടെ സങ്കേതം എന്ന് വിളിച്ചാഷേപിച്ചതിനെതിരെ രാജപുരം ഫോറോനായിലെ KCYL അംഗങ്ങള്‍ വായമൂടികെട്ടി പ്രകടനം നടത്തിയതായ റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നു.

കപ്പൂച്ചിന്‍ സഭക്കാരനായിരുന്ന ജയരാജച്ചനെ മലബാറില്‍ വികാരി ജനറാളായി മാര്‍ കുന്നശ്ശേരി നിയമിച്ചകാലം. അദ്ദേഹം മെത്രാനാകുമോ എന്ന് സംശയിച്ചുകൊണ്ട്, ഒരു സന്യാസി മെത്രാനായാല്‍ ഇടവക വികാരിക്ക് ചാന്‍സ് നഷ്ട്ടപെടുമെന്ന വികാരം പരത്തി അന്ന് 23 വൈദീകര്‍ ഒപ്പിട്ട പരാതി മാര്‍ കുന്നശ്ശേരിക്കുകൊടുക്കുകയും അത് അച്ചടിച്ച് പുറത്തിറക്കുകയും ചെയ്തിരുന്നു. അതില്‍ ഒരാളാണ് ഇന്നത്തെ കോട്ടയം വി.ജി. ബാക്കിയുള്ളവരെ മൂലക്കാട്ടിലിന്റെ കാലം വന്നപ്പേള്‍ അവര്‍ ആവശ്യപ്പെട്ടതുകൊടുത്ത് വശത്താക്കുകയും ചെയ്തു. ഇപ്പോഴിതാ സമുദായത്തെ ഇല്ലാതാക്കുവാനുള്ള മാര്‍ മൂലക്കാട്ടിലിന്റെ ഹിഡന്‍ അജണ്ഡയോട് ഇവരെല്ലാം ഒത്തുചേര്‍ന്നുനില്‍ക്കുന്നു.

S.H. Mount (കോട്ടയത്തെ തിരുഹൃദയക്കുന്ന്)നുവേണ്ടി രൂപതയുമായി വര്‍ഷങ്ങള്‍ നീണ്ട കേസുനടത്തി പരാജയപ്പെട്ടുനില്‍ക്കുകയായിരുന്നു OSH സന്യാസികള്‍. രൂപതയ്ക്ക് അനുകൂലമായി വിധിവന്നു കിടന്നിട്ടും മാര്‍ മൂലക്കാട്ടുവന്ന് ആദ്യം എടുത്ത നടപടി തിരുഹൃദയകുന്ന് ഉപാദികള്‍ ഒന്നും ഇല്ലാതെ OSH കാര്‍ക്ക് വിട്ടുകൊടുത്ത് അവരെ വശത്താക്കുകയായിരുന്നു.

സമുദായത്തെ ഇല്ലാതാക്കുക എന്ന മറ്റാരുടേയോ താല്പര്യം തലയിലേറ്റികൊണ്ടുവന്ന മാര്‍ മൂലക്കാട്ട് തന്റെ സ്ഥാനം ഉറപ്പിക്കുവാന്‍ സത്യത്തെ ക്രൂശിലേറ്റുകയായിരുന്നു. മലബാറുകാരിന്നും നെഞ്ചിലേറ്റുന്ന ജയരാജച്ചനെപ്പോലെ മറ്റൊരു സന്യാസിയായിരുന്നിട്ടും മാര്‍ മൂലക്കാട്ടിലിനെതിരെ എതിര്‍പ്പുണ്ടാകാതിരിക്കുന്നത് സത്യത്തിനെതിരായ അദ്ദേഹത്തിന്റെ ഈ പ്രീണനനയം കാരണം തന്നെ.

സ്‌നേഹസന്ദേശം റിപ്പോര്‍ട്ടര്‍.

No comments:

Post a Comment