Thursday, April 12, 2012

ക്നാനായ വൈദികരേ, ഇത്രയ്ക്ക് അധഃപതിക്കണോ!

പ്രിയ ക്നാനായ (കത്തോലിക്കാ) വൈദികരെ,

പുരോഹിതരെ പലപ്പോഴും വിമര്‍ശിക്കാറുണ്ടെങ്കിലും, എല്ലാ വൈദികരും മോശക്കാരാണെന്ന അഭിപ്രായം ഈയുള്ളവന് തീരെയില്ല.  സ്കൂള്‍ കാലത്ത് എന്റെ പ്രധാനാദ്ധ്യാപകനായിരുന്ന കണ്ടാരപ്പള്ളിയിലച്ചനെ അന്നും ഇന്നും ഞാന്‍ വളരെ ഏറെ ബഹുമാനിക്കുന്നുണ്ട്. അദ്ദേഹം എന്നില്‍ ചെലുത്തിയിട്ടുള്ള സ്വാധീനം കുറച്ചൊന്നുമല്ല. രാവിലെ സ്കൂള്‍ അസംബ്ലിയില്‍ നല്ല വെയിലത്ത്‌ നിരനിരയായി നിര്‍ത്തി എല്ലാ ദിവസവും അദ്ദേഹം നല്ല ഉപദേശങ്ങള്‍ തന്നിരുന്നു. വലിയ കാര്യങ്ങളൊന്നുമായിരുന്നില്ല അവയൊന്നും. പക്ഷെ അതില്‍ പലതും എനിക്ക് ജീവിതത്തില്‍ ഇന്നും ഉപകരിക്കുന്നുണ്ട്. അച്ചന്റെ വാക്കുകളില്‍ ആത്മാര്‍ത്ഥത അങ്ങേയറ്റം ഉണ്ടായിരുന്നു.

കണ്ടാരപ്പള്ളിയിലച്ചന്റെ നിലവാരം മറ്റു പുരോഹിതര്‍ക്ക് ഇല്ലെന്നു കാണുമ്പോള്‍ എനിക്ക് സങ്കടം തോന്നും. ആ സങ്കടമാണ് പലപ്പോഴും വിമര്‍ശനമായി പുറത്തു വരുന്നത്.

ഒരു വൈദികന്‍ തന്റെ മേലധികാരിയായ മെത്രാനെ അനുസരിച്ച് ജീവിക്കാന്‍ ബാധ്യസ്ഥനാണ് എന്നാണു കത്തോലിക്കാ സഭയിലെ നിയമം. പക്ഷെ എക്കാലത്തും നിങ്ങള്‍ അങ്ങിനെ ചെയ്തിട്ടുണ്ടോ എന്ന് ഒരു ആത്മപരിശോധന ചെയ്തു നോക്കുക. തറയില്‍ പിതാവിന്റെ കാലത്ത് ഇന്ന് മൂലക്കാട്ട് പിതാവ് പറഞ്ഞു പരത്തുന്ന ആശയം വൈദികരുടെ ഒരു മീറ്റിംഗില്‍ അവതരിപ്പിച്ചു എന്നും അന്ന് സന്നിഹിതരായിരുന്ന വൈദികരുടെ എതിര്‍പ്പ് മൂലമാണ് അദ്ദേഹം അത് വേണ്ടെന്നു വച്ചതെന്നും നമ്മുടെ ഒരു വൈദികന്‍ തന്നെ എഴുതിയത് വായിച്ചിട്ടുണ്ട്.

എന്ത് കൊണ്ട് അവര്‍ അങ്ങിനെ ചെയ്തു? എന്ത് കൊണ്ട് അവര്‍ അവരുടെ മേലധികാരി ആയിരുന്ന തറയില്‍ പിതാവിനെ അനുസരിച്ചില്ല. ഏതാണ്ട് ഇരുപതു വര്ഷം മുമ്പ് നമ്മുടെ അരമനയില്‍ ഒരു നിശബ്ദ വിപ്ലവം തന്നെ നടന്നത് നിങ്ങളില്‍ പലര്‍ക്കും ഓര്‍മ്മ കാണുമല്ലോ. അനേകം വൈദികര്‍ കുന്നശ്ശേരി പിതാവിനെതിരെ തിരിഞ്ഞു. OSH കാരും പിതാവുമായി സന്ധിയില്ലാ സമരം ചെയ്തപ്പോള്‍  “തിരുമേനി പറയുന്നതനുസരിക്കണം” എന്ന നിങ്ങളുടെ നിയമം എവിടെയായിരുന്നു?


എന്‍ഡോഗാമിയെ മുറുകെ പിടിക്കാന്‍ ആഹ്വാനം ചെയ്തിരുന്ന നമ്മുടെ വൈദികരില്‍ ചിലര്‍, പല കാരണങ്ങളാലും വൈദികാന്തസ്സ് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായിട്ടുണ്ടല്ലോ. അവരില്‍ ചിലരെങ്കിലും അതിനു ശേഷം വിവാഹം കഴിച്ചപ്പോള്‍ ക്നാനയക്കാരി അല്ലാത്ത സ്ത്രീകളെ ജീവിതപങ്കാളിയായി തിരഞ്ഞെടുത്തില്ലേ? അപ്പോള്‍ അവര്‍ പറഞ്ഞുകൊണ്ടിരുന്നത് ആത്മാര്‍ഥതയോടെ ആയിരുന്നു എന്ന് ഞങ്ങള്‍ എങ്ങിനെ വിശ്വസിക്കും. ബ്ലേഡ് കമ്പനിയില്‍ ജോലി ചെയ്യുന്നവര്‍, കമ്പനി സ്ട്രോങ്ങ്‌ ആണെന്ന് പറഞ്ഞു നടക്കും. മുതലാളി കാശ് മൊത്തം തുലയ്ക്കുകയാണെന്നു അറിയാമെങ്കിലും, എല്ലാം ഭദ്രമാണെന്ന് നടിക്കെണ്ടത് അവരുടെ ആവശ്യമാണ്‌. അവരെ പോലെതന്നെയാണ് നിങ്ങളും? എങ്കില്‍, എന്തിനു കര്‍ത്താവിന്റെ മുന്തിരിത്തോപ്പിലെ വേലക്കാരണെന്നു പറഞ്ഞു ഞങ്ങളെ പറ്റിക്കുന്നു?

നിങ്ങളില്‍ ഒരാളോട് പോലും ആലോചിക്കാതെ ഒരു സമുദായത്തെ സംബന്ധിച്ച ഇത്രയും സുപ്രധാനമായ തീരുമാനം നമ്മുടെ തിരുമേനി എടുക്കുകയും, ഇത്രയേറെ എതിര്‍പ്പുകളുണ്ടായിട്ടും, യാതൊരു ഉളിപ്പും ഇല്ലാതെ മാര്‍ക്കടമുഷ്ടിയോടെ അത് നടപ്പിലാക്കുകയും ചെയ്യുമ്പോള്‍, നിങ്ങളില്‍ ഒരാളുടെ പോലും പ്രതിഷേധസ്വരം ഉയര്‍ന്നു കേള്‍ക്കുന്നില്ല. പകരം നിങ്ങള്‍ തിരുമേനിയ്ക്ക് വേണ്ടി, സമുദായ താല്പര്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതാണ് കാണുന്നത്..

ഇത്രയും വൈദികര്‍ നമുക്കുണ്ടായിട്ടും അത്തരം ഒരു സ്വരം പോലും ഉയരാത്തതിനാല്‍, ഞാന്‍ നിങ്ങളെയോര്‍ത്തു ലജ്ജിക്കുന്നു.

നിങ്ങള്‍ക്ക് ഹാ കഷ്ടം!

അലക്സ്‌ കണിയാംപറമ്പില്‍

10 comments:

  1. Currently we have some chapilla priests who support kana and some priests without backbone.

    ReplyDelete
  2. Priests working in US missions are aimed for church buildings and assets. They are not searching for souls but source of dollars. If our spiritual growth was aimed, there won't be suicides in Chicago(According to reports there were three in 2011).
    Our community is divided and families are struggling mentally, financially. Our new generation is not impressed in our culture and values. Associations need to do more than conventions.

    ReplyDelete
    Replies
    1. Sare, Associations did a lot to form the community. Its after the church came, they want it all and made association week. It is because of the association that the priests came. Now new moment going on in australia England etc by associations, priests will follow later and take over, just see. Otherwise lets see if the priests in Kerala has the guts to go to new place and bring knanaya people together and create a church without any existing associations.

      Delete
  3. If people can start reporting these abuses of the clergy to Immigration, that would be the best.

    ReplyDelete
  4. Dear Alex,
    To call upon the priests to revolt is the most inappropriate thing to do. You may not like their allegiance to the bishop. You may please keep your views and propagate them. In the same way they too know what is the best thing to do.

    Please try to understand this. The vast majority of the faithful knows that their Archbishop does what he does after deep study, consultation and prayer and with a view to do justice to the office he is holding. The majority does not think that his actions are for his personal benefit or the benefit of the Moolakattu family. For the vast majority Muprappalli or Vachachira is not the Church, Mar Moolakattu is. The people who congregated at Chaithanya on April 1, 2012 is not the representative body of the laity of the archdiocese. Please try to understand that there is no Church without its bishop and its priests. You can go out and establish a religious group outside the Catholic church if you wish. Catholic Church by its nature is not expected to be ruled by the clamour of hooligans.

    ReplyDelete
    Replies
    1. പോടാ ,നീ അച്ചമാരുടെ വക്കാലത്തുമായി വരുന്നു.പാവങ്ങളെ ചൂഷണം ചെയ്തു ജീവികലല്ലേ ഇവന്മാരുടെ പണി .ഇനി ഇത് നടകില്ല.

      Delete
    2. എന്താ ഇഷ്ടാ, ഇത്? ഒരു ബഹുമാനവും ഇല്ലാതെ? ആ കമന്റ്‌ ഒന്നുകൂടി ഒന്ന് വായിച്ചു നോക്കിക്കേ, നല്ല പോന്നുപോലത്തെ ഒരു പള്ളീലച്ചനല്ലേ ആ എഴുതിയിരിക്കുന്നത്. അച്ചന്മാരോട് ഇങ്ങനെയൊക്കെ ആണോ പറയുന്നത്? അവര് നമ്മളെ കേറി എടാ പോടാ എന്നോക്കെ വിളിക്കും, പക്ഷെ നമ്മള്‍ അങ്ങിനെ ചെയ്യാമോ? അവരെക്കാള്‍ സംസ്കാരം നമുക്കില്ലേ?

      ചൈതന്യയില്‍ നടന്നതിനെ "Clamour of hooligans" എന്നൊക്കെ വിളിക്കുന്നതിനു്, ആ പെടലി നോക്കി രണ്ടെണ്ണം അങ്ങ് കൊടുക്കുകയാണ് വേണ്ടത്.

      എന്നാലും, ഒരു കത്തനാര്‍ ആദ്യമായി ഈ ബ്ലോഗില്‍ വന്നതല്ലേ. അല്പം കൂടി പറയാന്‍ അവസരം കൊടുക്ക്‌.

      അടങ്ങ് വേലായുധാ, അടങ്ങ്

      Delete
    3. പ്രിയപ്പെട്ട റവ. ഫാ. അനോണിമസ്,

      അച്ചോ, അച്ചന് പറ്റിയ വേദിയല്ലയിത്. അച്ചനൊക്കെ അള്‍ത്താര തന്നെയാണ് പറ്റിയത്. അവിടെ ആരും തിരിച്ചൊരക്ഷരം പറയുകയില്ലല്ലോ. ഒരു ഓപ്പണ്‍ ഡയലോഗിന് ഇറങ്ങിതിരിക്കുമ്പോഴാണ് നിങ്ങളുടെ പാപ്പരത്തം വെളിയില്‍ വരുന്നത്! അത് കൊണ്ട്, വേണ്ടാ, വേണ്ട.

      വൈദികര്‍ മെത്രാന്മാര്‍ക്കെതിരെ തിരിയും. അതിന്റെ പല ഉദാഹരണങ്ങളും മുകളിലെ പോസ്റ്റില്‍ ഉണ്ടല്ലോ. അല്മെനികള്‍ക്ക് വേണ്ടി നിങ്ങളില്‍ ഒരാളും ചെറുവിരല്‍ അനക്കുകയില്ല എന്നറിയാം. പക്ഷെ തട്ടുങ്കല്‍ തിരുമേനിമാര്‍ കൊച്ചു പെണ്‍പിള്ളേരുടെ കൂടെകിടക്കുന്നത് കാണുമ്പോള്‍ അസൂയമൂത്ത് തെരുവില്‍ ഇറങ്ങും. നാണംകെട്ട വര്‍ഗം!

      Delete
  5. അച്ഛന്‍മാര്‍ റിവോള്‍ട്ന് ഇറങ്ങിയാല്‍ അവരുടെ കഞ്ഞികുടി മുട്ടും. വെറുതേ എന്തിനാ അവരുടെ വയറ്റത്തടിക്കുന്നത്.അരമനയില്‍നിന്ന് ഇറക്കിവിട്ടാല്‍ വേറെ ജോലി അറിയില്ല, കിട്ടില്ല എന്നറിഞ്ഞുകൂടെ? അല്‍മേനിക്ക് അവന്റെ പേരുവച്ച് ഒരു മറുപടി എഴുതാന്‍ പേടിയുള്ളിടത്ത് അച്ഛന്‍മാരേ പറഞ്ഞിട്ട് കാര്യമില്ല. സഹോദരങ്ങളെപ്പറ്റി പറഞ്ഞാല്‍ ആര്‍ക്കാണ് ചൊടിക്കില്ലാത്തത്? അവിടെ നടന്നത് എന്താണെന്നത് സാമാന്യ വിവരമുള്ളവര്‍ക്ക് മനസ്സിലാകും. അതിനു സെമിനാരി പഠനമൊന്നും ആവശ്യമില്ല.

    അരമന പഴയപ്പോലെയല്ല ഇപ്പോള്‍. അനീതി വിളയാടുന്നിടത്ത് ദൈവം വസിക്കില്ല എന്നത് ആര്‍ക്കാണ് അറിയില്ലാത്തത്? സഭയും പല വൈദികരും ഇപ്പോള്‍ കണ്ണട്ടയുടെ രൂപത്തിലായിപ്പോയില്ലേ. രക്തത്തിന് പകരം ഡോളറെലാണ് കടിച്ചു തൂങ്ങികിടക്കുന്നത് എന്നുമാത്രം. ദൈവം പറഞ്ഞാല്‍ കേള്‍ക്കില്ലാത്ത നിലയിലായില്ലേ കാര്യങ്ങള്‍.
    പിന്നെ ഹൂളിഗന്സ്ന്‍റെ കാര്യം, ഹൂളിഗന്സ്ന്‍റെ (ജനങ്ങള്‍) നേര്‍ച്ച ഇല്ലെങ്കില്‍ അച്ഛന്‍മാരുടെയും മെത്രാന്‍മാരുടെയും ജീവിതം കഷ്ടത്തിലാകും എന്നത് ഇവര്‍ മനസ്സിലാക്കുന്നില്ല. ഈ പോക്ക് പോയാല്‍ നമ്മുടെ പള്ളിയുടെ ഗതി പാശ്ചാത്യരുടേതുപോലെ ആകാന്‍ വല്യ താമസം വരില്ല. അരമനയില്‍ ധാരാളം കൂട്ടിവച്ചിട്ടുള്ളതുകൊണ്ടു തല്‍ക്കാലം കുഴപ്പമുണ്ടാകില്ല.

    ReplyDelete
  6. Fr. Anonymous, take care when you comment. How dare you saythe people gathered at chaithanya are hooligans. You mean to say the eminant people present there were a gang of hooligans! Acho kaalinte adiyile mannu ozhiki pokunnathu ningal aarum areiyunnilla ennanithinte artham. Why dont you guys accept the fact that the people are furious beause their existance as a knanaya community is in danger. The kottayam diocese is not a property share from your family. You are entrusted to administer the affairs of the diocese in a manner, conducive to the long traditions and practices.

    ReplyDelete