Thursday, March 29, 2012

കൊച്ചുതൊമ്മന്‍ ക്നാനയമാക്കല്ക്കെഴുതുന്ന രണ്ടാമത്തെ ലേഖനം.....

പ്രിയ ക്നാനായ സുഹുത്തുക്കളെ,

ഈ കൊച്ചുതൊമ്മന്‍ ഇത്തിരി ദുഖിതനാണ്. വെറും പാവമായ തൊമ്മനെപ്പറ്റി ആളൊരു പുലിയാണെന്നോ സംഭവമാണെന്നോ ഒക്കെയുള്ള അപവാദപ്രചരണം മാത്രമല്ല വേദനിപ്പിച്ചത്; മറിച്ച് ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ കോട്ടയം ചൈതനൃയില്‍ വച്ച് നടക്കാന്‍ പോകുന്ന മൂലക്കാട്ട് പിതാവും തൊമ്മന്റെ സുഹുത്തായ മുപ്രാപ്പള്ളില്‍ ജോയിസാറുമായുള്ള ചരിത്ര പ്രസിദ്ധമാകാന്‍ പോകുന്ന ഗുസ്തിമല്സരമാണ്.

സാധാരണ ഗുസ്തിക്കാര്ക്ക് ഒരു മുറയെ അറിയാവൂ. ഒന്നുകില്‍ വടക്കന്‍ അല്ലെങ്കില്‍ തെക്കന്‍ കളരി; അല്ലെങ്കില്‍ റോമന്‍ ഗുസ്തി മുറ. ഇതുമൂന്നും പയറ്റി തെളിഞ്ഞു എണ്ണയിട്ട ഗുസ്തിക്കാരനായി നില്ക്കുന്ന മൂലക്കാട് പിതാവിന്ടെ മുന്പിലേക്ക് ജോയിസാറിനെക്കൊണ്ട് ഗുസ്തിക്കു കൈ കൊടുപ്പിച്ചിരിക്കയല്ലേ? പഞ്ചാബി ഹൌസ് എന്ന സിനിമയില്‍ ദിലീപിനെയും അശോകനെയും ഗുസ്തിക്കാരുടെ മുന്പി ലേക്ക് തള്ളിയിട്ടു കൊടുക്കുന്ന രംഗമാണ് ഈ തൊമ്മിക്കോര്മ്മ വന്നത്. കരയുമോ, കാലുപിടിക്കുമോ അതോ എല്ലാവരുംകൂടി പുറകില്നിന്നും പിടിച്ചിരിക്കുന്നതുകൊണ്ടു ഒരു ചുവടെങ്കിലും ഇറക്കിയിട്ട് ഓടിപ്പോരുമോ; ഇതൊക്കെയാണ് കൊച്ചുതൊമ്മന്‍ ഉറക്കത്തില്‍ കാണുന്ന ഭീകര സ്വപ്നങ്ങള്‍.

പിതാവിന്റെ പയറ്റില്‍ സംശയമുള്ളവരോടൊരുവാക്ക്. പിതാവിനെ കുടുക്കാന്‍ വലയുമായി കാത്തിരിക്കുമ്പോള്‍ നിന്നനില്‍പ്പിലല്ലേ കടുത്ത പനിയുമായി കാരിത്താസില്‍ കിടപ്പിലായത്. അവസാനം ലോകമെമ്പാടുമുള്ള ക്നാനായ മക്കളെക്കൊണ്ടും, കുടുക്കാന്‍ കാത്തിരുന്ന വില്ലന്മാരെക്കൊണ്ടും വരെ മുട്ടുകുത്തി നിറുത്തി പിതാവിനുവേണ്ടി പ്രാര്ത്ഥിപ്പിച്ചില്ലേ. ഒഴിഞ്ഞുമാറല്‍ അടവ് കടത്തനാടന്‍, കോലത്തിരി, തച്ചോളി ഇത്യാദി കളരികളില്‍ ഉണ്ടെങ്കിലും എല്ലാവരെയും കൊണ്ട് മുട്ടുകുത്തി നിറുത്തി പ്രാര്ത്ഥിപ്പിച്ചത് സാക്ഷാല്‍ റോമന്‍ ഗുസ്തിയുടെ ഭാഗമല്ലേ? ജോയ് സാര്‍ റിട്ടയര്‍ ചെയ്തുപോയതുകൊണ്ടു പ്രിന്സിപ്പലിനെക്കൊണ്ടു ഒരു ഇണ്ടാസുപോലും കൊടുപ്പിക്കാന്‍ സാധിക്കുന്നില്ല എന്നതാവും പിതാവിന്റെ വലിയ വിഷമം. എന്നാലും ജോയിസാറിന്റെ ബന്ധുക്കള്‍ സ്ക്കൂളിലോ കോളേജിലോ വര്ക്ക് ചെയ്യുന്നുണ്ടെങ്കില്‍ ഒന്നു മെത്രനോടു പറയണേ. അവര്‍ കോട്ടയംകാരാണെങ്കില്‍ മലബാറിലേക്കും മലബാര്കാരാണെങ്കില്‍ കോട്ടയത്തേക്കും ഒന്നിട്ട് തട്ടിക്കളിക്കാനാണ്. മെത്രനോടാണോ കളി! ഭാരതശാസ്ത്രത്തില്‍ പറയുംപോലെ അടവുകള്‍ പലതല്ലേ? സാമം, ദാമം, ഭേദം, ദണ്ഡം ഇതിലേതെകിലും ഒക്കെയിട്ടു കുപ്രസിദ്ധമായ മൂലക്കാട് ഫോര്മുലയെ തകര്ക്കാന്‍ നോക്കുന്നവരെ ഒതുക്കാനുള്ള ആയുധങ്ങളുടെ മൂര്ച്ചകകൂട്ടുകയാവും ഇപ്പോള്‍

അരമനയില്‍. പണ്ടൊക്കെ കുറെ വൈദികരും (വ്യക്തിപരമായ ദേഷൃംകോണ്ടാവാം) ശബ്ദമുയര്ത്തുമായിരുന്നു. അവരും ഇപ്പോള്‍ നിശബ്ദരാണ്. സ്വന്തമായി ഒരു പള്ളിപോലുമില്ലാതെ ഒരു വീടിന്റെ കോണില്‍ കഴിയേണ്ടിവന്ന (പുലിപോലെ നടന്ന) റെജിമോന്‍ അച്ചനെപ്പോലുള്ളവരുടെ ഗതികേട് കണ്ടിട്ടാവും അവരും പേടിച്ചു ഗുസ്തിയില്നിന്നും മാറി നില്ക്കുന്നത്.

ഏതായാലും ഏപ്രില് ഫൂള്‍ ദിനത്തിലെ ഗുസ്തിക്കായി എല്ലാ നല്ല ക്നാനായക്കാരോടുമൊപ്പം ഈ തൊമ്മനും കണ്ണില്‍ എണ്ണയുമൊഴിച്ചു കാത്തിരിക്കുന്നു. ആയിരക്കണക്കിന് ക്നാനായക്കാരോടൊപ്പം ഈ കൊച്ചുതൊമ്മിക്കും ചോദിക്കാനുള്ള ചോദ്യമിതാണ്: തങ്കള്ക്കും താങ്കളുടെ അമേരിക്കന്‍ VG ക്കും എണ്ടോഗമിയോട് ഇത്ര പുച്ഛമാണെങ്കില്‍ രാജിവച്ചു ഇറങ്ങി പോകരുതോ? അതല്ല തൊമ്മിയുള്‍പ്പടെയുള്ള കഴുതകളെയും ചിക്കാഗോയിലെ ചില പ്രഞ്ചിയേട്ടന്മാരായ കോവര്ക്ഴുതകളെയും ചൂണ്ടിക്കാണിച്ച് സീറോമലബാര്‍ ഹയറാര്‍ക്കിയോട് അച്ചാരം വാങ്ങിപ്പോയോ?

വാക്കുപറഞ്ഞുപോയെങ്കില്‍ മാറുന്നത് ശരിയല്ല. ആ കോവര്കഴുതകളെ കൂട്ടിക്കൊണ്ടു പൊയ്ക്കൊ. ഞങ്ങളെ ദയവായി വെറുതെ വിടുക.

വീണ്ടും ഒത്തിരി സ്നേഹത്തോടെ

സ്വന്തം കൊച്ചുതൊമ്മന്‍

No comments:

Post a Comment