Friday, October 21, 2011

ക്നാനാ സമസ്താ സുഖിനോ ഭവന്തു:

ജനാധിപത്യവാദികളും ഏകാധിപത്യവാദികളും അരാജകത്വവാദികളും ഏകോദര സഹോദരങ്ങളെപ്പോലെ ഒരു കുടയ്ക്ക് കീഴില്‍ അണിനിരക്കുന്ന ലോകത്തെ അപൂര്‍വം പ്രതിഭാസങ്ങളില്‍ ഒന്നാണ് പ്രവാസി ക്നാനായ സംഘടനകള്‍ . ഈയൊരു സ്വഭാവഗുണം കാത്തുസൂക്ഷിക്കുന്നതില്‍ യു.കെ.യിലെ സംഘടനയും വിജയിച്ചു എന്ന് തന്നെ നിസ്സംശയം പറയാം.

യു.കെ.യിലെ ചില ഓണ്‍ലൈന്‍ മലയാള മാധ്യമ ഭീകരരിലൂടെ ഇന്നിപ്പോള്‍ ഈ വിഷയം ലോകശ്രദ്ധ ആകര്ഷിച്ച്ചിരിക്കുന്നു. ലോകശ്രദ്ധ എന്ന് പറഞ്ഞത്‌ ലോകത്തുള്ള എല്ലാ ക്നാനായക്കാരുടെയും ശ്രദ്ധ എന്ന് തിരുത്തുക!

സംഘടനയെ ഇപ്പോള്‍ നയിക്കുന്നവര്‍ക്ക് ഇതൊരു വലിയ ബഹുമതിയായി കരുതാവുന്നതാണ്. ഇത്രയും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇവിടെ പിറവി കൊണ്ടില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു അവരുടെ അവസ്ഥ?

സംഘടനകളെ പുറത്തു നിന്ന് മാത്രം നോക്കി കണ്ടിട്ടുള്ള കുഞ്ഞാടിനെപ്പോലുള്ളവര്‍ക്ക്‌ ഭരണഘടന, പ്രായപൂര്‍ത്തി വോട്ടവകാശം, പുതിയ യൂനിട്ടുകളുടെ രൂപീകരണം ഇതൊന്നും അത്ര പിടിയില്ലാത്ത കാര്യങ്ങളാണ്. അതൊക്കെ അറിയണമെങ്കില്‍ തലയ്ക്കകത്ത് എന്തെങ്കിലും വേണ്ടേ?

ചില വന്‍ തോക്കുകള്‍ യൂണിറ്റിന്റെ പ്രസിഡന്റ്‌ സ്ഥാനം പിടിച്ചെടുക്കുന്നതിന് കരുക്കള്‍ നീക്കിയത്രേ! അവരെ മറ്റ് അംഗങ്ങള്‍ നിഷ്കരുണം വെട്ടി നിരത്തിയത്രേ! അങ്ങനെ പരാജിതരായവര്‍ മറ്റിടങ്ങളില്‍ പുതിയ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് ശ്രമിച്ചപ്പോള്‍ അതും പരാജയപ്പെടുത്തി കളഞ്ഞു പോലും!

ഇതൊക്കെയാണെങ്കിലും ഈ സ്ഥാനമാനങ്ങള്‍ ഇത്രയ്ക്ക് ആകര്ഷകമാകാനുള്ള രഹസ്യമെന്താണ്? ഒരു ക്നാനായ രാജ്യ സങ്കല്പമായിരിക്കാം ഇവരെ ഇതിലേക്ക് നയിക്കുന്നത്. ആവശ്യത്തിലധികം പ്രജകള്‍... മെത്രാപോലീത്ത മുതല്‍ വൈദിക വിദ്യാര്‍ഥികള്‍ വരെ നീളുന്ന അധികാരശ്രേണിയിലുള്ളവരുമായുള്ള ചങ്ങാത്തം.. അവരുടെയൊക്കെ സ്നേഹവായ്പുകള്‍... അവരോടൊപ്പമുള്ള വേദി പങ്കിടല്‍ ... താനെന്തോക്കെയോ ആണെന്ന് തന്നെയും കുടുംബത്തെയും മറ്റുള്ളവരെയും അറിയിക്കാനുള്ള ഒരുതരം വൃദ്ധികെട്ട ത്വര.

ആരാന്റെ അമ്മയ്ക്കെന്നല്ല; സ്വന്തം തള്ളയ്ക്ക് ഭ്രാന്താണെന്നറിഞ്ഞാല്‍ അതും വാര്‍ത്തയാക്കി മാധ്യമ സ്വയം ഭോഗത്തിലേര്‍പ്പെടുന്ന ഇവിടുത്തെ മലയാളം ഓണ്‍ലൈന്‍ മാധ്യമപ്പടയ്ക്ക് ഇരയാകാന്‍ കഴിഞ്ഞതിന്റെ ചാരിതാര്ത്യതിലായിരിക്കും സംഘടനയും നേതൃത്വവും.

"സംഭവിച്ചതെല്ലാം നല്ലതിന്... ഇപ്പോള്‍ സംഭവിക്കുന്നതും നല്ലത്.. ഇനി സംഭാവിപ്പാനിരിക്കുന്നതും നല്ലത്.."

ക്നാനാ സമസ്താ സുഖിനോ ഭവന്തു:


No comments:

Post a Comment