Wednesday, January 30, 2013

അഭിവന്ദ്യരുടെ വിശ്വാസ വഞ്ചനകള്‍ - ഒരു തിരിഞ്ഞുനോട്ടം

ക്നാനായ ഫെല്ലോഷിപ്പ് പ്രസിഡന്റ്‌, ഡോമിനിക് സവിഒ വാച്ചാച്ചിറ എഴുതിയ ഈ നീണ്ട ലേഖനത്തിന്റെ ഒന്നാം ഭാഗമാണിത്. രണ്ടാം ഭാഗം നാളെ പ്രസധീകരിക്കുന്നതാണ്. – Administrator.

കത്തോലിക്കാ വിശ്വാസികള്‍ സഭാ തനയരോട് ബഹുമാനത്തോടും സ്‌നേഹത്തോടും അനുസരണയോടും കൂടിയാണ് പെരുമാറുന്നത്. വൈദീകരും മെത്രാന്മാരും എന്തൊക്കെ തെറ്റുകള്‍ ചെയ്താലും അതെല്ലാം പൊറുത്തും മറന്നും അത്മായര്‍ വൈദീകരോട് ചേര്‍ന്ന് കഴിയുകയാണ്. വടക്കുംഭാഗ വൈദീകരും വിശ്വാസികളും തമ്മില്‍ ഉള്ളതിലും കൂടുതല്‍ ഒരൈക്യം തെക്കുഭാഗ വൈദീകരും വിശ്വാസികളും തമ്മില്‍ പുലര്‍ത്തിപോരുന്നു. വൈദികര്‍ എന്ന പദവിക്കു പുറമെ ജേഷ്ഠസഹോദരങ്ങള്‍ എന്ന പരിഗണനകൂടി ക്‌നാനായ വൈദീകര്‍ക്കു നല്കിവരുന്നുണ്ട്.

എന്നാല്‍ കുറേനാളായി ക്‌നാനായവൈദീകരും മെത്രാന്മാരും ക്‌നാനായ സഹോദരങ്ങളെ വിഢികളാക്കുകയും പൊട്ടന്മാരായി കണക്കാക്കി പലതും മറച്ചുവെയ്ക്കുകയും മറിച്ചുപറയുകയും ചെയ്തുവരുന്നു. ഇങ്ങനെയുള്ള വിശ്വാസവഞ്ചന ഒന്നിനൊന്ന് ഏറിവരുകയാണ്. വൈദീകരുടെയും മറ്റും വീഴ്ച്ചകള്‍ മറക്കുന്നതും പൊറുക്കുന്നതും വിശ്വാസികളുടെ ബലഹീനതയായി കണക്കാക്കുന്നു എന്നു തോന്നുന്നു. വൈദികരില്‍ സ്വാര്‍ത്ഥത വര്‍ദ്ധിക്കുമ്പോള്‍ ഇത്തരം വഞ്ചന കൂടിവരുന്നു എന്നാണ് അനുഭവത്തില്‍ നിന്നും മനസിലാകുന്നത്.

ക്‌നാനായക്കാര്‍ക്ക് വംശീയ ഇടവകകള്‍ അമേരിക്കയില്‍ അനുവദിക്കുകയില്ലന്ന് 1986-ല്‍ ഒരു നിര്‍ദ്ദേശം പൗരസ്ത്യ കാര്യാലയത്തില്‍നിന്നും പുറപ്പെടുവിച്ചതാണ്. അതിന്റെ പ്രത്യാഘാതം മനസിലാക്കുന്നതിനോ അത് സമുദായക്കാരെ അറിയിക്കുന്നതിനോ സഭാ നേതൃത്വം ശുഷ്‌ക്കാന്തി കാണിച്ചില്ല. സമുദായവഞ്ചകനായി മാറിയ ഫാ: എബ്രഹാം മുത്തോലത്ത് അമേരിക്കയിലെത്തുകയും സമുദായത്തിന്റെ നേതാവായി വികാരി ജനറാള്‍ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തതുവഴി വഞ്ചന കൂടുതല്‍ പ്രകടമാക്കിതുടങ്ങി. അമേരിക്കയില്‍ ക്‌നാനായക്കാര്‍ പള്ളിവാങ്ങിയാലേ നിലനില്‍പുണ്ടാകൂ എന്നും പറഞ്ഞ് സമുദായക്കാരെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് പള്ളിവാങ്ങിപ്പിച്ചു. 11 പള്ളികളും ഒന്‍പതു മിഷനും ഉണ്ടായികഴിഞ്ഞപ്പോള്‍ ഫാ: മുത്തോലം തന്റെ വിശ്വരൂപം കാട്ടിതുടങ്ങി. വംശശുദ്ധിക്കു പ്രാധാന്യം നല്കുന്ന യഹൂദരിലെ ന്യൂനപക്ഷം വരുന്ന യാഥാസ്ഥിതികരുടെയും ഭാരതത്തിലെ മുന്‍കാല വര്‍ഗ്ഗവര്‍ണ്ണ വ്യവസ്ഥിതിയുടെയും പശ്ചാത്തലമാണ് ക്‌നാനായക്കാര്‍ക്കുള്ളതെന്ന് ഫാ: മുത്തോലം അമേരിക്കന്‍ ബുള്ളറ്റിനിലൂടെ പ്രഖ്യാപിച്ചുകൊണ്ട് സമുദായക്കാരെ ഒന്നടങ്കം ശത്രുക്കള്‍ക്ക് ഒറ്റികൊടുത്തു.

ക്‌നാനായക്കാര്‍ വാങ്ങിയ പള്ളികള്‍ ക്നാനായകാര്‍ക്കു മാത്രമുള്ളതല്ലെന്നും മിശ്രവിവാഹം കഴിച്ച ക്‌നാനായ പുരുഷനും കൂടി അവകാശപ്പെട്ടതാണെന്നും പറഞ്ഞ് ഫാ: മുത്തോലം മൂലക്കാട്ട് പിതാവിനെക്കൊണ്ട് അമേരിക്കയില്‍ നടത്തിച്ച പ്രസ്താവന വിശ്വാസ വഞ്ചനയുടെ മറ്റൊരു രൂപമായിരുന്നു. തന്റെ പ്രസംഗം വിവാദമായപ്പോള്‍ മാര്‍ മൂലക്കാട്ട് വിശദീകരണമായി ഇങ്ങനെ പറഞ്ഞു “മിശ്രവിവാഹം ചെയ്ത ക്‌നാനായ വ്യക്തി മാത്രമേ ക്‌നാനായ ഇടവകയില്‍ അംഗമായിരിക്കുകയുള്ളു” എന്ന്. ഈ വിശദീകരണവും വിവാദമായപ്പോള്‍ വീണ്ടും മാര്‍ മൂലക്കാട്ട് രംഗത്തു വന്നുപറഞ്ഞു; ക്‌നാനായ പള്ളികള്‍ ക്‌നാനായക്കാര്‍ക്കു മാത്രമായി നിലനിര്‍ത്തണമെന്നാണ് നമ്മുടെ ആഗ്രഹമെന്നും ഇപ്പോള്‍ മറ്റുള്ളവര്‍ക്കുംകൂടി അംഗത്വം കൊടുക്കേണ്ടിവന്നാലും നമ്മുടെ ആഗ്രഹം സാധിക്കുന്നതുവരെ കുറഞ്ഞ തിന്മ എന്നനിലയില്‍ (Lesser evil) തല്ക്കാലം അത് സമ്മതിക്കുകയും നമ്മുടെതായ സ്വന്തം ഇടവകയ്ക്കു വേണ്ടി പരിശ്രമിക്കുകയും ചെയ്യുമെന്ന്; മിശ്രവിവാഹിതര്‍ക്ക് ക്‌നാനായ പള്ളിയില്‍ അംഗത്വം കൊടുത്തിട്ട് പിന്നീട് അവരെ ഒഴിവാക്കാമെന്നാണ് മാര്‍ മൂലക്കാട്ടു തന്ന ഉറപ്പ്. പിതാവിന്റെ വഞ്ചനനിറഞ്ഞ ഈ “കുറുപ്പിന്റെ ഉറപ്പിനു” ശേഷം ഇതാ അമേരിക്കയിലെ ക്‌നാനായക്കാരുടെ ദത്തുമെത്രാന്‍ മാര്‍ അങ്ങാടിയത്ത് പ്രസ്താവിച്ചിരിക്കുന്നു; ക്‌നാനായക്കാര്‍ക്ക് പ്രത്യേകമായി അമേരിക്കയില്‍ പള്ളികള്‍ അനുവദിക്കാനാവില്ല. മാറികെട്ടുന്നവനും ആവശ്യപെട്ടുവരുന്ന എല്ലാവര്‍ക്കും ക്‌നാനായ പള്ളിയില്‍ അംഗത്വം കൊടുക്കണമെന്ന മാര്‍ അങ്ങാടിയത്തിന്റെ കല്പന വിശ്വാസവഞ്ചനയുടെ അവസാനത്തെ അടയാളമാണ്.

ക്‌നാനായ എന്ന ബാനര്‍ ഉയര്‍ത്തിയാല്‍ സമുദായക്കാര്‍ ഒത്തുചേരും, സ്വസ്തതയും വരുമാനവും മാര്‍ അങ്ങാടിയത്തിനു ലഭിക്കുന്നത് ക്‌നാനായ കൂട്ടായ്മയില്‍ വരുമ്പോഴാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ക്‌നാനായ സമുദായത്തിന്റെ നേതൃത്വം കൂടി കൈയാളേണ്ടതുണ്ട്. അതിനുള്ള പണി നടത്തിവരികയാണ്. നിര്‍ഭാഗ്യവശാല്‍ ക്‌നാനായ സമുദായത്തിനെതിരായി മാര്‍ അങ്ങാടിയത്ത് ഇറക്കിയ ഇടയലേഖനം കത്തിച്ചുകൊണ്ട് അമേരിക്കയിലെ സമുദായക്കാര്‍ ശക്തിയായി പ്രതിഷേധിച്ചിരിക്കുന്നു.

പിന്നാമ്പുറത്തേക്ക് അല്പം

അമേരിക്കയില്‍ ക്‌നാനായ പള്ളികള്‍ അനുവദിക്കാനാവിലെന്ന 1986 ലെ റിസ്‌ക്രിപ്റ്റിന്റെ വാസ്തവികത മനസിലാക്കുന്നതിനോ അതിനെ എതിര്‍ക്കുന്നതിനോ ക്‌നാനായ വൈദീകനേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. ക്‌നാനായ സമുദായത്തിനെതിരായി മറ്റുള്ളവര്‍ ചൂണ്ടികാട്ടുന്ന റിസ്‌ക്രിപ്റ്റിന് ശത്രുക്കള്‍ പറഞ്ഞു പരത്തുംവിധമുള്ള ശക്തിയൊന്നുമില്ല. റിസ്‌ക്രിപ്റ്റിനെതിരെ കോട്ടയം മെത്രാന് റോമില്‍ പരാതികൊടുക്കണമെങ്കില്‍ സീറോമലബാര്‍ അദ്ധ്യക്ഷന്റെ അനുവാദം വേണമെന്നാണ് നിബന്ധന. ചുരുക്കത്തില്‍ സീറോമലബാര്‍ അദ്ധ്യഷന് റിസ്‌ക്രിപ്റ്റ് മാറ്റികൊടുക്കുവാന്‍ ശുപാര്‍ശചെയ്യാവുന്നതാണ്. അവര്‍ അതിനു തയ്യാറാകാതെ നമ്മെ റിസ്‌ക്രിപ്റ്റ്കാട്ടി പേടിപ്പിക്കുന്നു. എന്നാല്‍ റിസ്‌ക്രിപ്റ്റിന് അനുകൂലമോ പ്രതികൂലമോ എന്നവര്‍ വ്യക്തമാക്കുന്നും ഇല്ല. സീറോമലബാര്‍ സഭാ അദ്ധ്യക്ഷന്‍ ഈ റിസ്‌ക്രിപ്റ്റിനെതിരെ റോമില്‍ കത്തുകൊടുത്താല്‍  ഇല്ലാതാകുന്നതാണ്.

ക്‌നാനായക്കാര്‍ 17 നൂറ്റാണ്ടായി പിന്തുടരുന്ന വംശീയത ഇനി അനുവദിക്കാനാവിലെന്ന് സീറോമലബാര്‍ അദ്ധ്യഷന്‍ പറയുമ്പോഴും വത്തിക്കാന്‍ വംശീയരൂപതകള്‍ മറ്റുരാജ്യങ്ങളില്‍ അനുവദിക്കുന്നുണ്ട്. കോട്ടയം അതിരൂപതയ്ക്ക് ഉള്ളില്‍ പ്രവര്‍ത്തിക്കുന്ന വൈദീകരെക്കാളും കന്യാസ്ത്രീകളെക്കാളും കൂടുതല്‍ പേര്‍ അതിരൂപതയ്ക്കു പുറത്ത് മിഷനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സീറോമലബാര്‍ സഭയെ പലവിധത്തിലും നന്നായി സഹായിക്കുന്നത് ക്‌നാനായ സമുദായമാണ്. നമ്മുടെ ആളുകളെയും നമ്മുടെ പണവും അവര്‍ക്കുവേണം നമ്മുടെ ഒരുമയും ഐക്യവും കണ്ട് അസൂയപൂണ്ടവര്‍ ഇന്നു നമ്മെ കഠിനമായി ദ്രോഹിച്ചുകൊണ്ടിരിക്കുന്നു. ഇതെല്ലാം കണ്ടും കേട്ടുംകൊണ്ട് സീറോമലബാര്‍ സിനഡിലെ സ്ഥിരാഗംമായി മാര്‍ മൂലക്കാട്ട് എന്തിനിരിക്കുന്നു എന്നു മനസിലാകുന്നില്ല. അദ്ദേഹത്തിനോ കുടുംബത്തിനോ സമുദായത്തിനോ ഗുണമില്ലാത്തതും, തന്റെ അറിവോടെ ക്‌നാനായ സമുദായത്തെ ഇല്ലാതാക്കുന്നതും കണ്ടുകൊണ്ട് എന്തിനവിടെ ഇരിക്കുന്നു! ആ സ്ഥാനം ഉപേക്ഷിച്ച് ഒരു സാധാരണ അംഗമായിരുന്നാലെ  എന്തെങ്കിലും അഭിപ്രായം പറയാന്‍ സാധിക്കുകയുള്ളു എന്ന് പിതാവ് മനസിലാക്കണം.

മാര്‍ മൂലക്കാട്ട് സമാധാനം പറയണം.

മിശ്രവിവാഹം കഴിക്കുന്ന ക്‌നാനായ വ്യക്തിക്ക് അല്ലാതെ ജീവിതപങ്കാളിയെ ക്‌നാനായ ഇടവകയില്‍ അംഗത്വം കൊടുക്കുകയില്ല എന്ന് ഇതുവരെ പ്രസംഗിച്ചുനടന്ന മാര്‍ മൂലക്കാട്ട്, ക്‌നാനായ വ്യക്തിയുടെ പുറത്തുനിന്നുള്ള ജീവിതപങ്കാളിയും മക്കളും ക്‌നാനായ ഇടവകക്കാര്‍ ആയിരിക്കും എന്ന മാര്‍ അങ്ങാടിയത്തിന്റെ ഇടയലേഖനത്തെക്കുറിച്ച് എന്തുപറയുന്നു എന്ന് സമുദായക്കാരോട് വിശദമാക്കിയേ തീരൂ. 1986ലെ റിസ്‌ക്രിപ്റ്റും 2001ലെ ഓറിയന്റ്ല്‍ കോണ്‍ഗ്രികേഷന്റെ ഇന്‍സ്ട്രക്ഷനും അനുസരിച്ചാണ് മാര്‍ അങ്ങാടിയത്ത് 2012 ഡിസംബര്‍ 20ന് ക്‌നാനായ സമുദായത്തെ ഇല്ലാതാക്കുന്ന ഇടയലേഖനം പുറപ്പെടുവിച്ചത് എന്നു പറയുന്നു. മാര്‍ മൂലക്കാട്ടും അമേരിക്കയിലെ ക്‌നാനായ സമുദായത്തിന്റെ വികാരി ജനറാളായ ഫാ: മുത്തോലത്തും ഇതുവരെ നടത്തിയ പ്രസ്താവന എന്തിന്റെ അടിസ്ഥാനത്തിലാണെന്നു വ്യക്തമാക്കണം. മാര്‍ അങ്ങാടിയത്തിന്റെ താല്പര്യം നടപ്പിലാക്കുവാനുള്ള പശ്ചാത്തലം ഒരുക്കുകയായിരുന്നു ഇവര്‍ ചെയ്തുകൊണ്ടിരുന്നത് എന്നു വ്യക്തമാണ്.

ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയില്‍
പ്രസിഡന്റ്, ക്‌നാനായ ഫെലോഷിപ്പ് 
ഫോണ്‍: 944 614 0026

2011ലെ അതിരൂപതാ ശതാബ്ദിയോടനുബന്ധിച്ചുനടന്ന പ്രവാസി സംഗമത്തില്‍ പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് ഫാ: മുത്തോലം പറഞ്ഞത്....” എന്ന് തുടങ്ങുന്ന രണ്ടാം ഭാഗം നാളെ.

കൂടല്ലൂര്‍ ഇടവകയിലെ കലാസദ്യ

കൂടല്ലൂര്‍ സെന്റ്‌ മേരീസ്‌ ക്നാനായ കാത്തലിക്ക് പള്ളിയിലെ തിരുന്നാളിനോട് അനുബന്ധിച്ച് 2013 ജനുവരി 17 ന് ഇടവകാംഗങ്ങള്‍ അവതരിപ്പിച്ച കലാസദ്യയുടെ വീഡിയോ ക്ലിപ്പ് 



Watch live streaming video from knanayaglobal at livestream.com

Tuesday, January 29, 2013

ബ്രൂട്ടസേ, നീയുമോ?


ST. MARY’S KNANAYA CATHOLIC PARISH, CHICAGO
7800 W. Lyons, Morton Grove, IL 60053
St. Thomas Syro-Malabar Catholic Diocese of Chicago
www.knanayaregion.us/Chicago

January 20, 2013

Mar Jacob Angadiath
Bishop
St. Thomas Syro-Malabar Catholic Diocese of Chicago

അഭിവന്ദ്യ പിതാവേ,

2013 ജനുവരി 20 ഞായറാഴ്ച ഷിക്കാഗോ സെന്റ്‌ മേരീസ്‌ ക്നാനായ കത്തോലിക്കാ പള്ളിയില്‍ വികാരി റവ. ഫാ. എബ്രഹാം മുത്തോലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പാരിഷ് കൌണ്‍സില്‍ സമര്‍പ്പിക്കുന്ന അപേക്ഷ:

ക്നാനായ കാത്തലിക്ക് മിഷനുകളുടെയും ഇടവകകളുടെയും സ്ഥാപനത്തെക്കുറിച്ച് 2012 ഡിസംബര്‍ 20നു ക്നാനായ വൈദികര്‍ക്കും നോര്‍ത്ത്‌ അമേരിക്കയിലെ ക്നാനായ കമ്മ്യൂണിറ്റിക്കുമായി അങ്ങ് എഴുതിയ സര്‍ക്കുലര്‍ കമ്മ്യൂണിറ്റിയിലാകെ വളരെ ഗുരുതരമായ എതിര്‍പ്പ് ഉണ്ടാക്കിയിട്ടുണ്ട്. ക്നാനായ പാരമ്പര്യങ്ങള്‍ക്കും സമുദായത്തിന്റെ നിലനില്‍പ്പിനും ഈ സര്‍ക്കുലര്‍ എങ്ങനെ ദോഷകരമായി ബാധിക്കുമെന്ന് കാണിക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ക്കൊണ്ട് ഇ-മെയിലുകള്‍, ബ്ലോഗുകള്‍, യ-ട്യുബ്, വെബ്സൈറ്റുകള്‍ തുടങ്ങിയ ഇലക്ട്രോണിക് മീഡിയ നിറഞ്ഞു നില്‍ക്കുകയാണ്. ഇത്തരത്തിലുള്ള ഒരു വിനാശത്തിന് കാരണം, ക്നാനായ പള്ളികളിലെയും മിഷനുകളിലെയും അംഗത്വത്തെക്കുറിച്ചു മേല്‍പറഞ്ഞ സര്‍ക്കുലറില്‍ വ്യക്തത ഇല്ലാത്തതാണ്.

ഓറിയന്റല്‍ കോണ്ഗ്രിഗേഷനില്‍ നിന്ന് 1986-ല്‍ ലഭിച്ച റെസ്ക്രിപ്റ്റും അതിന്റെ അടിസ്ഥാനത്തില്‍ 2011 നവംബര്‍ 11-നു അങ്ങേയ്ക്ക് ലഭിച്ച നിര്‍ദേശവും (Port No. 85/2011) ക്നാനായ സമുദായം അംഗീകരിക്കുന്നില്ല. അതുകൊണ്ട് ഈ റെസ്ക്രിപ്റ്റും നിര്‍ദേശവും മാറ്റിക്കിട്ടാന്‍ അങ്ങയുടെ മാര്‍ഗനിര്‍ദ്ദേശവും പിന്തുണയും ഞങ്ങള്‍ ഒന്നായി അപേക്ഷിക്കുന്നു.

ക്നാനായ മിഷനുകള്‍ ക്നാനായക്കാര്‍ക്ക് മാത്രമല്ലെങ്കില്‍ ചിക്കാഗോ സെന്റ്‌ തോമസ്‌ രൂപതയില്‍ ക്നാനായ സമുദായത്തിനുവേണ്ടി പ്രത്യേക മിഷനുകളും ദൈവാലയങ്ങളും സ്ഥാപിച്ചതില്‍ ഒരു അര്‍ത്ഥവും ഇല്ല. ക്നാനായ മാതാപിതാകളില്‍ നിന്നും ജനിച്ചവര്‍ മാത്രമാണ് ക്നാനയക്കാര്‍ എന്നതാണ് ഞങ്ങളുടെ പാരമ്പര്യം. ക്നാനായ മിഷനുകളും ഇടവകകളും ക്നാനയക്കാര്‍ക്ക് മാത്രമുള്ളതാണ്. ഒരു ക്നാനായക്കാരന്‍ ക്നാനായക്കാരല്ലാത്തയാളെ വിവാഹം കഴിച്ചാല്‍ അയാളുടെ കുടുംബത്തെ ക്നാനായകുടുംബമായി പരിഗണിക്കില്ല. ഇത്തരം കുടുംബങ്ങള്‍ക്ക് കോട്ടയം അതിരൂപതയിലെ പള്ളികളില്‍ അംഗത്വം ഇല്ല. എന്നാല്‍ കോട്ടയം അതിരൂപതയിലെ കീഴ്വഴക്കം അനുസരിച്ച് ക്നാനയക്കാരല്ലാത്തവരുടെയും കൌദാശികമായ ആവശ്യങ്ങള്‍ അവര്‍ക്ക് ആവശ്യമുള്ള സമയങ്ങളിലെല്ലാം നിര്‍വഹിക്കാന്‍ സന്നദ്ധരുമാണ്. ഇതിനപ്പുറത്തേക്ക് എന്തെങ്കിലും ചെയ്യുവാന്‍ ഞങ്ങള്‍ക്ക് നിര്‍വ്വാഹമില്ല.

ക്നാനായ ദൈവാലയങ്ങളും ക്നാനായ മിഷനുകളും ക്നാനായ മാതാപിതാക്കളില്‍ നിന്നും ജനിച്ച ക്നാനായ കത്തോലിക്കര്‍ക്ക് മാതമുള്ളതാണെന്നു കൂടുതല്‍ വ്യക്തതയോടെ ഈ സര്‍ക്കുലര്‍ മാറ്റി എഴുതി ഞങ്ങളുടെ പ്രശ്നം ശാശ്വതമായി പരിഹരിക്കുവാന്‍ ഞങ്ങള്‍ അങ്ങയോട് വിനീതമായി അപേക്ഷിക്കുന്നു.

വിനയപൂര്‍വ്വം

അരമന പിതാക്കന്മാരുടെ തൊഴുത്തില്ക്കുത്ത്


അങ്ങാടിയത്തും മൂലക്കാടും മുത്തോലത്തും അച്ചുതണ്ടുകള്‍ കളിച്ച കളികള്‍ ആഗോളവാര്‍ത്തയായിരുന്നു. രഹസ്യമായി മുത്തോലത്തിനെ ബിഷപ്പാക്കി ക്നനായക്കാരുടെ അവകാശങ്ങളെ തകര്‍ക്കുവാനുള്ള പദ്ധതികള്‍ അമേരിക്കയിലെ ക്നനായ് അല്‍മായനേതൃത്വം മുളയിലെ നുള്ളികളഞ്ഞു. അങ്ങാടിയത്തിന്റെ കെണിയില്‍ വീണു ക്നാനായ സഭകളുടെ പള്ളികള്‍ സീറോമലബാറിന് തീറെഴുതുവാന്‌ ‍ശ്രമിച്ച മൂലക്കാട്ടില്‌ ബിഷപ്പും മുത്തോലത്തും സ്വന്തം സഭയില്‍ ഇളിഭ്യരായിരിക്കുകയാണ്. ക്നാനായമക്കള്‍ അങ്ങാടിയത്തിന്റെ ഇടയലേഖനംവരെ കത്തിച്ചു അമേരിക്കയാകമാനം പ്രതികരിച്ചുകൊണ്ടിരിക്കുന്നു.........

സീറോമലബാര്‍ വോയ്സില വന്ന പോസ്റ്റ്‌ വായിക്കുവാന്‍

അങ്ങാടിയത്ത് പിതാവിനോട് സ്നേഹത്തോടെ ഉന്നയിക്കുന്ന ചില സംശയങ്ങള്‍


അഭിവന്ദ്യ അങ്ങാടിയത്ത് പിതാവേ,

പിതാവ് ക്നാനായ വിശേഷങ്ങള്‍ എന്നൊരു ബ്ലോഗിനെക്കുറിച്ച് കേട്ട് കാണാനിടയില്ല. അമേരിക്കയിലെയും, മറ്റു രാജ്യങ്ങളിലെയും ക്നാനായക്കാരില്‍ ചിലര്‍ ഇടയ്ക്കിടയ്ക്ക് വായിക്കാറുള്ള ഒരു ബ്ലോഗാണിത്. ഗ്രൂപ്പ്‌ ബ്ലോഗായതിനാല്‍ ഇതില്‍ പങ്കാളികളായി പലരും ഉണ്ട്. അര്‍ത്ഥസമ്പുഷ്ടവും, അര്‍ത്ഥശൂന്യവുമായ ചര്‍ച്ചകളും സംവാദങ്ങളും ഇതിലൂടെ നടക്കാറുണ്ട്.

ക്നാനായ സമുദായത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമല്ലെങ്കിലും സാധരാണക്കാരനായ ക്നാനയക്കാരന് അവന്റെ അഭിപ്രായം തുറന്നു പറയുവാന്‍ അനുവാദമുള്ള ഒരേ ഒരു വേദിയാണിത്. ആയതിനാല്‍ ഇതിലൂടെ സമുദായത്തിന്റെ വികാരം ചിലപ്പോഴെങ്കിലും പുറത്തു വരാറുണ്ട്. ഞങ്ങളുടെ സഭാധികാരികള്‍ക്കു - അവര്‍ അങ്ങിനെയൊന്നും സമ്മതിച്ചുതരികയില്ലെങ്കിലും ക്നാനായ സമുദായംഗങ്ങളുടെ വികാരം അറിയാനുള്ള ഏക മാര്‍ഗമാണിത് എന്ന് ഞങ്ങള്‍ അല്പസ്വല്പം അഹങ്കാരത്തോടെ വിശ്വസിക്കുന്നു.

ജനത്തിന്റെ സ്വരം ദൈവത്തിന്റെ സ്വരമാണെന്നര്‍ത്ഥമുള്ള പഴമൊഴി ലത്തീന്‍ ഭാഷയിലുണ്ടെന്നു കേട്ടിട്ടുണ്ട്. അത്തരം കാര്യങ്ങള്‍ പിതാവിന് ഞങ്ങള്‍ക്കാല്‍ കൂടുതല്‍ അറിയാമല്ലോ.

പിതാവ് അമേരിക്കയിലെ, വത്തിക്കാന്റെ നേരെ കീഴിലുള്ള ചിക്കാഗോ രൂപതയുടെ അധ്യാക്ഷനാണെന്നും, പിതാവ് തീരുമാനിക്കുന്നതുപോലെ മാത്രമേ രൂപതയിലെ കാര്യങ്ങള്‍ നടക്കുകയുള്ളൂ എന്നും നല്ലവണ്ണം മനസ്സിലാക്കികൊണ്ട്, വിനയത്തോടെ, ബഹുമാനത്തോടെ, അങ്ങയോട് ചില സംശയങ്ങള്‍ ചോദിക്കുകയാണ്. സംശയങ്ങള്‍ ദൂരീകരിച്ചാല്‍ ഇതെഴുതുന്ന ആളുടെ മാത്രമല്ല ആയിരക്കണക്കിന് ക്നാനായ സമുദായംഗങ്ങളുടെ നിരവധി സന്ദേഹങ്ങള്‍ മാറിക്കിട്ടും. നാട്ടിലെ കീഴ്വഴക്കം അനുസരിച്ചാണെങ്കില്‍, ചോദ്യങ്ങള്‍ക്ക് മറുപടി പറയുക എന്നൊരു രീതി കത്തോലിക്കാ സഭാധിക്ര്‍കൃതര്‍ക്കില്ല ഇല്ല. അമേരിക്കയിലും അങ്ങിനെതന്നെയാണോ എന്ന് തീര്‍ച്ചയില്ല. ഏതായാലും സംശയങ്ങള്‍ ചോദിക്കട്ടെ.

സംശയം ഒന്ന്:

പ്രകൃതി ദുരന്തങ്ങള്‍ വരുമ്പോള്‍ ജനങ്ങള്‍ പ്രമേയം പാസ്സാക്കുന്നതുകൊണ്ടോ, കൊടുങ്കാറ്റിനെ അല്ലെങ്കില്‍ പേമാരിയെ ഞങ്ങള്‍ തിരസ്ക്കരിക്കുന്നു എന്ന് പ്രഖ്യാപിക്കുന്നത് കൊണ്ടോ ദുരന്തത്തിന് ഒരു ശമനവും ഉണ്ടാകാറില്ല. പിതാവിന്റെ ഡിസംബര്‍ ഇരുപതാം തിയതിയിലെ സര്‍ക്കുലര്‍ (അതിനെ ഇടയലേഖനം എന്ന് വിളിക്കാമോ എന്ന് തീര്‍ച്ചയില്ല) തിരസ്ക്കരിച്ചു കൊണ്ട് പല അല്മായസംഘടനകളും പള്ളിപൊതുയോഗങ്ങളും പ്രമേയം പാസ്സാക്കി. അതില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ കണ്ട് സത്യത്തില്‍ മൂക്കത്ത് വിരല്‍ വച്ചുപോയി! കര്‍ത്താവേ, ഒരു രൂപതാധ്യക്ഷനോടാണോ ഈ മഹാപാപികള്‍ ഇങ്ങനെയൊക്കെ പറയുന്നത്! കലികാലം.

സംശയം ഇതാണ് – കത്തോലിക്കാസഭയില്‍ ഇത്തരത്തിലൊന്ന് സാധാരണ ഗതിയില്‍ ഉണ്ടാകാറില്ല. തീര്‍ച്ചയായും ഇങ്ങനെ ഉണ്ടാകുന്നത്, വിരമിക്കാറായ വേളയില്‍ പിതാവിന് ഭൂഷണമല്ല. അതൊക്കെ വേറെ കാര്യം. അറിയേണ്ടതിത് മാത്രമാണ്. ഇത്തരം ജനവികാരത്തെ പിതാവ് ചുമ്മാ അങ്ങ് "പോടാ പുല്ലേ" എന്ന മട്ടില്‍ അവഗണിക്കുമോ, അതോ ഇക്കാര്യത്തില്‍ എന്തെങ്കിലും പുനഃപരിശോധന ഉണ്ടാകുമോ? ഞങ്ങളില്‍ പലര്‍ക്കും അറിയാന്‍ ആകാംക്ഷ കണ്ടമാനം ഉണ്ടേ..

സംശയം രണ്ടു:

അങ്ങാടിയത്ത് പിതാവിനെ ഞങ്ങള്‍ക്ക് വിശ്വാസമാ. ഒന്നുമില്ലെങ്കിലും, രാവിലെ പറയുന്നത് തന്നെ വൈകുന്നേരവും പറയുന്നുണ്ടല്ലോ. മറ്റു പലരും അങ്ങിനെയൊന്നുമല്ല.

ഞങ്ങളുടെ സമുദായത്തില്‍ ആകപ്പാടെ ഒരു ഭൂമികുലുക്കം ഉണ്ടായിക്കൊണ്ടിരിക്കുകയാണല്ലോ. അതിന്റെ പര്യവസാനം എങ്ങിനെ ആയിരിക്കുമെന്ന് ഇപ്പോഴേ മുന്‍കൂട്ടി പറയാന്‍ സാധിക്കുകയില്ല എന്ന് സമ്മതിക്കുന്നു. എന്നാലും ഒരു കാര്യം വ്യക്തമാണ്. സമുദായത്തിലെ മാറിക്കെട്ടിയവരുടെ ഭാര്യയും മക്കളും, പിതാവിന്റെ സര്‍ക്കുലര്‍ അനുസരിച്ച്, ക്നാനായ പള്ളിയിലെ അംഗങ്ങള്‍ ആയിരിക്കും. അങ്ങിനെയല്ല  എന്ന് ഞങ്ങളോട് ഓരോരുത്തര്‍ പറയുന്നത്, ഞങ്ങളുടെ ഇടയിലെ മരമണ്ടാന്മാര്‍ പോലും വിശ്വസിച്ചിട്ടില്ല. അതൊക്കെ വിശുദ്ധ നുണകള്‍. എള്ളോളമില്ല പൊളിവചനം എന്ന അവസ്ഥ മാവേലിയുടെ കാലത്തല്ലായിരുന്നോ! “കളിയായിപോലും നുണ പറയരുത്” എന്ന് എന്റെ അമ്മ ചെറുപ്പത്തില്‍ എന്നെ പഠിപ്പിച്ചിരുന്നു. പാവം അമ്മ, അമ്മ സെമിനാരിയില്‍ പഠിച്ചിട്ടില്ലല്ലോ.

പിതാവിന്റെ രൂപതയില്‍ പിതാവിന്റെ  കല്‍പ്പന നടപ്പിലായാല്‍, വെളിയില്‍ നിന്നും മാറികെട്ടിയ ഞങ്ങളുടെ സഹോദരന്‍ അവന്റെ കുടുംബത്തോടൊപ്പം ഞങ്ങളുടെ പള്ളിയില്‍ അംഗമായിരിക്കും. അതൊക്കെ പിതാവിന്റെ ഇഷ്ടം.

സംശയം ഇതാണ്.

ആ സഹോദരന്‍ പെട്ടെന്ന് – അങ്ങനെ സംഭവിക്കാതെ അദ്ദേഹത്തെ ദൈവം പരിപാലിക്കട്ടെ! – മരിച്ചാല്‍, അവന്റെ ശവമടക്ക് കഴിയുമ്പോള്‍, വികാരിയച്ചന്‍ അവന്റെ ഭാര്യക്കും മക്കള്‍ക്കും ടാറ്റ കൊടുത്തു പറഞ്ഞുവിടുമോ? അപ്പന്റെ മരണത്തോടെ ജീവിതത്തില്‍ അനാഥരായ ആ കുട്ടികള്‍ ഇടവകയില്ലാതെ ആത്മീയമായും അനാഥരാകില്ലെ?

ഞങ്ങളുടെ കുടുംബനാഥന്‍ മരിച്ചു പോയതുകൊണ്ട് ഞങ്ങളെ ഇടവകയില്‍ നിന്ന് പുറത്താക്കി എന്ന് പറഞ്ഞു മറ്റൊരു ഇടവകയില്‍ ചെന്നാല്‍ അതിന്റെ ലോജിക്‌ ആ ഇടവകയിലെ അച്ചന് മനസിലായില്ലെങ്കില്‍ ആ പിഞ്ചുകുഞ്ഞുങ്ങളും ആ വിധവയും ഇടവകയില്ലാതെ അലയുകയില്ലേ? ഓര്‍ക്കാനേ പറ്റുന്നില്ല.

പിതാവേ, സംശയങ്ങള്‍ ഇനിയും ഒരു പാടുണ്ട്. മറുപടി ഉണ്ടാവുകയില്ലെങ്കില്‍ എന്തിനാണ് എല്ലാം കൂടി എഴുതുന്നത്‌. ഇതിന്റെ ഫലമെന്താണെന്ന് അറിഞ്ഞിട്ടു ബാക്കി സംശയങ്ങള്‍ എഴുതാം.

തല്‍ക്കാലം ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.

വിനയത്തോടെ,

പേര് വച്ചാല്‍ ക്നാനയക്കാരും കാനാക്കാരും ഒരുപോലെ എന്നെ കൊത്തിക്കുടിക്കും എന്ന ഭയത്താല്‍

ഞാന്‍, അജ്ഞാതനാമാവ്‌,

ഒപ്പ്.

അടിക്കുറിപ്പ്: 

ഒരു മെത്രാനച്ചന് കത്തെഴുതുമ്പോള്‍ പാലിക്കേണ്ട മര്യാദകളൊന്നും വശമില്ലാത്തതിനാല്‍ ആ വകുപ്പില്‍ വല്ല തെറ്റുകുറ്റങ്ങളും വന്നിട്ടുണ്ടെങ്കില്‍ പിതാവങ്ങു ക്ഷമിച്ചേക്കണം.... അതിന്റെ പേരില്‍ മറുപടി തരാതിരിക്കല്ലേ....

നാപ്കിനും ഗൂഡാലോചനയും


മാദാമ്മ നാപ്കിനെടുത്തു കൈ തുടച്ചത് ഇന്ന് അമേരിക്കയിലുടനീളം ചര്‍ച്ചാ വിഷയമായിരിക്കുകയാണല്ലോ. മാദാമ്മ നാപ്കിനെടുത്ത് കൈ തുടച്ചപ്പോള്‍ നമ്മുടെ മഫിയാ അച്ചന് പെട്ടെന്ന് കാര്യം മനസ്സിലായി – ലാറ്റിന്‍ പള്ളികളില്‍ തരി പോലും വിശ്വാസമില്ല!!

നാട്ടില്‍ ഗുണ്ടകളും രാഷ്ട്രീയനേതാക്കളും പോലീസ്‌, മാഫിയ നേതാക്കളുമായി അവിഹിതബന്ധം പുലര്‍ത്തുന്ന നമ്മുടെ മാഫിയ അച്ചന്‍ പെട്ടെന്ന് ലാറ്റിന്‍ പള്ളികളില്‍ വിശ്വാസം ഇല്ലെന്നു കണ്ടെത്തിയത് എങ്ങിനെയാണ്? അതിന്റെ പിറകില്‍ വലിയൊരു ഗൂഡാലോചന നടന്നിരുന്നു. അതിനുമുമ്പ്‌ ചില വസ്തുതകള്‍....

അമേരിക്കയില്‍ ജീവിക്കുന്ന ഏവര്‍ക്കുമറിയാം പ്രായമായ ഇവിടത്തെ ആളുകള്‍ അല്പം Extra Cautious ആണെന്ന്. അങ്ങിനെ പ്രായമായ ഒരു മാദാമ്മ കൈകൊടുത്തതിനു ശേഷം കൈതുടച്ചെങ്കില്‍ അത് ആ അമ്മച്ചിയുടെ ഒരു ശീലമായിരിക്കാം, അല്ലെങ്കില്‍ ഒരു സ്വഭാവമായിരിക്കാം. അല്ലാതെ ലാറ്റിന്‍ പള്ളിയില്‍ പോകുന്ന നിങ്ങള്ക്ക് എത്ര പ്രാവശ്യം ഇങ്ങനെ (അവിടെങ്ങും വിശ്വാസമില്ലെന്ന്) തോന്നിയിട്ടുണ്ട്?

ഇന്ന് നമ്മുടെ പള്ളിയില്‍ പോകുന്നതിനു പകരം പലരും ഒരു നല്ല കുര്‍ബ്ബാന കാണാന്‍ ലാറ്റിന്‍ പള്ളികളിലാണ് പോകുന്നതെന്ന് ഈ മാഫിയ അച്ചന് അറിയില്ലല്ലോ.

നമ്മുടെ ബഹു. മുത്ത്‌ ഉണ്ണുന്നതും ഉറങ്ങുന്നതും ജോലി ചെയ്യുന്നതും എല്ലാം ലാറ്റിന്‍ പള്ളിയിലാണെങ്കിലും പുള്ളിയ്ക്ക് ലാറ്റിന്‍ പള്ളിക്കാരെ കണ്ണിനു കാണത്തില്ല. ഇത് പുള്ളി പല പ്രാവശ്യം ബുള്ളറ്റിനിലൂടെയും പ്രസംഗങ്ങളിലൂടെയും അടിച്ചു നോക്കിയെങ്കിലും ആര്‍ക്കും വിശ്വാസം വരാത്തതുകാരണം വേറൊരു അച്ചനെക്കൊണ്ടുകൂടി ഇത് പറയിക്കുവാന്‍ നോക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. അങ്ങനെയിരുന്നപ്പോഴാണ് തന്റെ ഗൂഡാലോചനയില്‍ പങ്കു കൊള്ളാന്‍ പറ്റിയ ഒരു കൂട്ടുകക്ഷിയെ കിട്ടിയത്. പിന്നെ ഒന്നും നോക്കിയില്ല. ആതിഥേയന്റെ നിര്‍ദ്ദേശാനുസരണം ലാറ്റിന്‍ പള്ളികളില്‍ വിശ്വാസം പോയിട്ട് മരുന്നിനു “വി” പോലും ഇല്ലെന്നു മാഫിയ അച്ചനങ്ങ് തട്ടി വിട്ടു.  ഈ മാഫിയ അച്ചന്റെ ഒരു കാര്യം!

ഇവര്‍ക്കൊന്നും നാട്ടില്‍ ഒരു പണിയും ഇല്ലേ, എല്ലാ രണ്ടു മാസം കൂടുമ്പോഴും അമേരിക്കയിലേയ്ക്ക് കെട്ടിയെടുക്കാന്‍? ഇവിടെ കഴുതയെപ്പോലെ പണിയെടുക്കുന്ന ആളുകള്‍ എത്ര വിഷമിച്ചാണ് രണ്ടും മൂന്നും വര്ഷം കൂടുമ്പോള്‍ നാട്ടിലൊന്നു പോകുന്നത്! ഈ മാഫിയാ അച്ചനൊക്കെ എല്ലാ രണ്ടും മൂന്നും മാസം കൂടുമ്പോള്‍ അമേരിക്കയില്‍ വരാനുള്ള വരുമാനം എവിടെ നിന്നാണ്? ആ കണക്കൊക്കെ ഒന്ന് നോക്കിയാലറിയാം കാര്യങ്ങളുടെ കിടപ്പ്. സംഭവം മിക്കവാറും നമ്മുടെ മുത്തുകുട്ടന്റെ അഗാപേ പോലെ ആയിരിക്കും!

ഉടായിപ്പന്‍ ഇല്ലിനോക്കുഴി

ഇതും വായിക്കുക:

അവിലും പഴവും പിന്നെഹാന്‍ഡ് സാനിറ്റൈസ്സറും

മറ്റൊരു പള്ളിപ്പോതുയോഗം അങ്ങാടിയത്തിന്റെ കല്പ്പന തള്ളിക്കളയുന്നു....

January 27, 2013

Rev. Fr. Renny Kattel
Mission Director
Rockland St. Mary’s Knanaya Catholic Mission
New York

Dear Rev. Fr. Renny Kattel,

Pastoral circular from His Excellency Mar Jacob Angadiath No. 6/2012 dated December 20, 2012 regarding Knanaya Mission/Parish membership is inconsistent with the centuries old traditions of the Knanayites which has got the concurrence of Vatican and the practices followed in Kottayam Archdiocese.  We are deeply hurt by this circular which is in contrast in its entirety to the unanimously passed resolution during our last Mission general body on October 28th 2012 on this issue.

“Membership in North American Knanaya Missions/Parishes must be exclusively for Knanaya Catholics born to both Knanaya parents and if married, their spouses must also be born to both Knanaya parents.”  

We cannot and we will not accept any alterations or adulteration in its definition.

We, with due respect, request His Excellency through you or any responsible body to modify the circular and take appropriate actions so that Knanaya Catholics could continue their centuries old traditions practices and faith in North America as it has been done under the Arch Diocese of Kottayam.  Otherwise, we shall be constrained to withdraw our support and adherence to Syro Malabar Diocese of Chicago and any Missions/Parishes comes thereunder.  We pray the almighty that there shall not be such an occasion.

Respectfully

S/d

Members of Rockland St. Mary’s Knanaya Catholic Mission

CC:      His Grace Mar Mathew Moolakkattil
            His Excellency Mar Jacob Angadiath
            His Excellency Mar Joseph Pandarasseril

വൈദികശാപം – ഓലപാമ്പോ, ബൈബിള്‍ അധിഷ്ടിതമോ


പ്രിയ ക്‌നാനായ മക്കളേ,

നോര്‍ത്തമേരിക്കയിലുടനീളം ക്‌നാനായമക്കളുടെ ഇടയില്‍, പ്രത്യേകിച്ചും സ്ത്രീജനങ്ങളുടെ ഇടയില്‍ ഭീതി ജനിപ്പിച്ചു അലയടിക്കുന്ന ഒരു തരംഗമാണ്, വൈദീകശാപം എന്ന ആയുധം. കഴിഞ്ഞ ലേഖനത്തില്‍ തൊമ്മന്‍ ഇതേ വിഷയത്തെപ്പറ്റി പരാമര്‍ശിച്ചുവെങ്കിലും, കുറച്ചു കൂടി വ്യക്തമാക്കണമെന്ന എന്റെ മക്കളുടെ ആവശ്യം കണക്കിലെടുത്ത് ഒന്നുകൂടി വിശദീകരിക്കാന്‍ വേണ്ടിയാണിതെഴുതുന്നത്.

നോര്‍ത്തമേരിക്കയിലെ ടെക്‌സാസില്‍ നിന്നും, ഡിട്രോയിറ്റില്‍ നിന്നും, ചിക്കാഗോയില്‍നിന്നും ആണ് വൈദീകശാപമെന്ന ഭീഷണി ക്‌നാനായ സമൂഹത്തില്‍ അലയടിക്കാന്‍ തുടങ്ങിയത്. തനിക്കെതിരെ സംസാരിക്കുകയോ, തന്റെ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്യുകയോ ചെയ്യുന്നവര്‍ വൈദീകശാപത്തിനിരയാകുമെന്ന്, പഴയനിയമ പശ്ചാത്തലവും, പുതിയനിയമ പശ്ചാത്തലവും എടുത്തു പറഞ്ഞു വിശദീകരിക്കുന്ന ടെക്‌സാസ് അടവും, തന്റെ നിലനില്‍പിനുവേണ്ടി മുത്തുക്കത്തനാര്‍ ആരെ ചൂണ്ടിക്കാണിക്കുന്നുവോ, അവരെയെല്ലാം വിശുദ്ധവും, അനുഗ്രഹങ്ങളുടെ മാത്രം വേദിയുമായ വിശുദ്ധ അള്‍ത്താരയില്‍നിന്നും, പേപിടിച്ച പട്ടിയേപ്പോലെ ആണ്ടുപൂണ്ട് ശാപവര്‍ഷം ചൊരിയുന്ന ഡിട്രോയിറ്റ് അടവും, പിന്നെ ആരെയൊക്കെ ശപിക്കണമെന്ന് തീരുമാനിക്കുന്ന ശാപകേന്ദ്രമായ മുത്തുവിന്റെ ഞാനൊന്നുമറിഞ്ഞില്ലേ, മറ്റുള്ളവര്‍ പറഞ്ഞുകേട്ടതാണ് എന്നുള്ള ശിഖണ്ഢിത്തരങ്ങള്‍ നിറഞ്ഞ ചിക്കാഗോ അടവും എന്തിനു വേണ്ടിയുള്ളതാണെന്ന് തൊമ്മന്‍ പറഞ്ഞുതരാം. ഇതിനുള്ളിലെ സത്യങ്ങളും യാഥാര്‍ത്ഥ്യങ്ങളും എന്റെ മക്കള്‍ അറിയണം.

ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനം സത്യവേദപുസ്തകമാണ്. സത്യവേദപുസ്തകത്തിലുടനീളം പരിശോധിച്ചാല്‍ നൂറില്‍ താഴെ മാത്രം വചനങ്ങളില്‍ കാണുന്ന വാക്കാണ് ശാപം (കേഴ്‌സ്). അതിലൊന്നില്‍ പോലും വൈദീകശാപം എന്നൊന്നില്ല. പ്രവാചകരോ, പുരോഹിതരോ ആരേയും ശപിച്ചു കാണുന്നുമില്ല. ആര്‍ക്കും വൈദീകശാപം ഏറ്റിട്ടുമില്ല. പിന്നെ ആര്‍ക്കെങ്കിലും ഒരു ബുദ്ധിമുട്ടു വരുമ്പോള്‍, അല്ലെങ്കില്‍ ഒരു കഷ്ടപ്പാടുണ്ടാകുമ്പോള്‍ അതിനെ വൈദീകശാപത്തിന്റെ ഉദാഹരണമായി പറയുന്നത, പറയുന്നവന്റെ വിവരക്കേടന്നല്ലാതെ എന്തു പറയാന്‍. ഇതു വിളിച്ചു പറയുന്ന വൈദീകന്‍,താനണിഞ്ഞിരിക്കുന്ന തിരുവസ്ത്രത്തേയും, കൈയ്യില്‍ പിടിച്ചിരിക്കുന്ന വേദപുസ്തകത്തേയും കളിയാക്കുകയല്ലേ ചെയ്യുന്നത്?

ഫലം ഇല്ലാതിരുന്ന അത്തിവൃക്ഷത്തെ ശപിച്ച യേശു, തന്നെ കുരിശിലേറ്റിയവരെ ശപിക്കാതെ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയാണു ചെയ്യുന്നത്. യേശുവിന്റെ അത്തിമരത്തെ ശപിക്കുന്ന സംഭവമാണ് ഈ വൈദീകര്‍ പറഞ്ഞു ഫലിപ്പിക്കാനുപയോഗിക്കുന്ന ഉദാഹരണമെങ്കില്‍, ആ ശാപം ഏല്‍ക്കുന്നതു ഫലം പുറപ്പെടുവിക്കാതിരിക്കുന്ന വ്യക്തികള്‍ക്കായിരിക്കണം. എന്നു പറഞ്ഞാല്‍ ഏല്‍പിച്ച ഉത്തരവാദിത്വം ശരിയായി ചെയ്യാത്തവര്‍ക്ക്. ക്രിസ്തുവിന്റെ പ്രതിപുരുഷസ്ഥാനം അലങ്കരിക്കുകയും, അതിനു നിരക്കാത്ത ജീവിത ചര്യകളും, സ്ഥാനമോഹങ്ങളും, അധികാരമോഹവുമാകുന്ന ചീത്ത ഫലം പുറപ്പെടുവിക്കുന്നവര്‍ക്കാണ് ഈ ശാപം ഏല്‍ക്കുക. അല്ലാതെ നിരപരാധികളും, കുടുംബത്തിനുവേണ്ടി ചോരയും നീരും ഊറ്റി ജോലി ചെയ്ത് കാശുണ്ടാക്കി, കുടുംബത്തിനും, ഈ പറയുന്ന ശാപവാക്കുകള്‍ ചൊരിയുന്നവര്‍ക്കും വേണ്ടി ചിലവാക്കുന്നവര്‍ക്കല്ല. ചെയ്തുകൂട്ടുന്ന കൊള്ളരുതായ്മയെ ഓര്‍ത്ത് യാതൊരു മനഃസാക്ഷിക്കുത്തും തോന്നാത്ത ഈ വൈദീകര്‍, തങ്ങള്‍ പറയുന്ന ശാപവചസുകള്‍ തങ്ങള്‍ക്കു തന്നെ ശാപമാണെന്നു മനഃസിലാക്കാനുള്ള വിവേകമെങ്കിലും കാണിച്ചിരുന്നെങ്കിലെന്ന് തൊമ്മന്‍ വെറുതേ ആശിച്ചു പോവുകയാണ്.

ഉല്‍പത്തിപുസ്തകം പന്ത്രണ്ടാം അദ്ധ്യായം മൂന്നാം വാക്യവും, സംഖ്യ പുസ്തകം ഇരുപത്തിരണ്ടാം അദ്ധ്യായം പന്ത്രണ്ടാം വാക്യവും, ഗലാത്തിയാക്കാര്‍ക്കെഴുതിയ ലേഖനം മൂന്നാം അദ്ധ്യായം പതിമൂന്നാം വാക്യവും ഇക്കൂട്ടര്‍ ഒന്നു വായിക്കുന്നതു നല്ലതാണ്. മാത്രവുമല്ല, വേദപുസ്തകം ആത്മാര്‍ത്ഥമായി ഒരു പ്രാവശ്യമെങ്കിലും, ആദ്യം മുതല്‍ അന്ത്യം വരെ  വായിച്ചിട്ടുള്ള ഒരാള്‍ക്കും മറ്റൊരാളെ ശപിക്കാന്‍ തോന്നുകയുമില്ല. മറിച്ച്, ക്രിസ്തുവിനെപ്പോലെ, ആദ്യ രക്തസാക്ഷിയായ എസ്തപ്പാനോസിനെപ്പോലെ, തങ്ങളെ ദ്രോഹിക്കുന്നവരുടെ മാനസാന്തരത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മാത്രമേ കഴിയൂ. അതിനു സാധിക്കാത്ത ഈ വൈദീകര്‍ ക്രിസ്തുവിനെ പ്രതിനിധാനം ചെയ്യുന്നതെങ്ങനെ. നിങ്ങള്‍ ബലിയര്‍പ്പണത്തിനു വരുമ്പോള്‍, സഹോദരനുമായി രമ്യതപ്പെട്ടിട്ടില്ലെങ്കില്‍, ബലിവസ്തു ബലിപീഡത്തിനരികെ വച്ചിട്ട് പോയി നിന്റെ സഹോദരനോടു ആദ്യം രമ്യതപ്പെടുക, അല്ലെങ്കില്‍ നിന്റെ ബലി ദൈവം സ്വീകരിക്കുകയില്ല എന്നുള്ള കാര്യം ഇവര്‍ മനഃപൂര്‍വ്വം മറക്കുന്നു. ഇങ്ങനെയുള്ള ഇക്കൂട്ടര്‍ അര്‍പ്പിക്കുന്ന കുര്‍ബാന ദൈവതിരുമുമ്പില്‍ സ്വീകരിക്കപ്പെടില്ല എന്നുള്ളതിനു ദൈവവചനം തന്നെ സാക്ഷ്യം. ഒന്നാം സങ്കീര്‍ത്തനത്തില്‍ പറയുന്നതു പോലെ ഇക്കൂട്ടരോടു കൂട്ടു കൂടുകയും, ഇവരുടെ കൂടെ ഇരിക്കാതിരിക്കുകയും ചെയ്യുന്നതാണ് ദൈവാനുഗ്രഹം കിട്ടുന്ന വഴി.

ആയതിനാല്‍ എന്റെ പ്രിയമക്കളേ, വൈദീകശാപം എന്നുള്ള ഒന്നില്ല. എന്നു മാത്രവുമല്ല, അതിന്റെ പേരില്‍ ഒരനര്‍ത്ഥവും ആര്‍ക്കും വരികയുമില്ല. സഭാപ്രസംഗിയുടെ പുസ്തകം മൂന്നാം അദ്ധ്യായത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ, എല്ലാത്തിനും ഒരു സമയം ദൈവം തീരുമാനിച്ചിരിക്കുന്നു. മാത്രവുമല്ല, ദൈവം നമ്മളെയെല്ലാം ദൈവത്തിന്റെ കണ്ണിലെ കൃഷ്ണമണിയെപ്പൊലെ കാക്കുന്നു. നമ്മുടെ നാമം അവന്‍ തന്റെ ഉള്ളംകയ്യില്‍ രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

കര്‍ത്താവു പറയുന്നു. ചെറിയ അജഗണമേ, ഭയപ്പെടേണ്ട, ഞാന്‍ നിങ്ങളോടു കൂടെയുണ്ട്.

ആയതിനാല്‍ അത്തിമരത്തെ അതിന്റെ ഫലം കൊണ്ടു തിരിച്ചറിയൂ. യോഹന്നാന്റെ സുവിശേഷം പത്താം അദ്ധ്യായം പത്താം വാചകം നമ്മുക്ക് ചൂണ്ടുപലകയാവട്ടെ.

വേദപുസ്തകം പഠിപ്പിക്കുന്ന യഥാര്‍ത്ഥ ശാപങ്ങളെപ്പറ്റിയുള്ള വിവരണങ്ങളുമായി ഈ ലേഖനം തുടരും.

സസ്‌നേഹം

തൊമ്മന്‍

നിങ്ങള്‍ക്കറിയാമോ ഒന്ന് പറയാമോ?- ചാച്ചന്റെ ചിതറിയ ചിന്തകള്‍


ഗള്‍ഫ്‌കാര്‍ക്ക് ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ എഴുതി ഉംഭായി ഈണമിട്ടു പാടുന്ന  "മധുരമോ നൊമ്പരമോ" എന്നാ ഗസല്‍ പരിചിതമാണ്. കേള്‍ക്കാത്തവര്‍ക്കായി ഈ ഗാനത്തിന്റെ ലിങ്ക് ചുവടെ കൊടുക്കുന്നു.  ഈ ഗാനം ഒന്ന് കേട്ടു നോക്കുക. പ്രണയം എന്താണ് എന്ന് കവി ചോദിക്കുന്നു. ഈ ഗാനത്തില്‍ ആവര്‍ത്തിച്ചുള്ള ഒരു ചോദ്യമുണ്ട്:

നിങ്ങള്‍ക്കറിയാമോ ഒന്ന് പറയാമോ?”

ഇത്രയും പറഞ്ഞത് അങ്ങാടിയത്തിന്റെ കല്പനയും എല്ലാ ക്നാനായ പള്ളിയോഗവും അത് തള്ളികളഞ്ഞ അവസ്ഥയില്‍ ഇനി എന്താണ് കത്തോലിക്കാസഭയുടെ അടുത്ത കീഴ്വഴക്കം എന്ന് ഒന്ന് പറയാമോ?

നിങ്ങള്‍ക്കറിയാമോ ഒന്ന് പറയാമോ?”

സഭാചരിത്ര്യത്തില്‍ ഇങ്ങനെ ഒന്ന് കേട്ടിട്ടുണ്ടോ? ചാച്ചനു ഓര്‍ക്കുവാന്‍ പോലും പറ്റുന്നില്ല. കല്‍പനകള്‍ എഴുനേറ്റുനിന്ന് കേട്ട് അനുസരിച്ച വിശ്വാസികള്‍ ഇന്ന് അനുസരിക്കുന്നില്ല. എന്ന് മാത്രമല്ല അവഞ്ജയോടെ തള്ളികളയുന്നു. കാലത്തിന്റെ ഒഴുക്ക് മനസ്സിലാകാത്ത അധികാരിവര്‍ഗം. ഇവിടെ ആര്‍ക്കു ആരോടാണ് പ്രണയം? എന്തിനോടാണ്‌ പ്രണയം?. എന്തിനാണ് വൈദികര്‍ക്കും മൂലക്കാടനും മറ്റു ചിലര്‍ക്കും മൌനം? ഡോളര്‍ കണ്ടിട്ടുള്ള പ്രണയം, അല്ലങ്കില്‍ സ്വന്തം കസേര അല്ലേ അധികാരികള്‍ക്ക് പ്രിയംവിശ്വാസികള്‍ ഒന്ന് ചിന്തിച്ചു നോക്കുക.

എവിടെ എങ്കിലും മെത്രാന്റെ കല്‍പന വിശ്വാസികള്‍ തള്ളി കളഞ്ഞിട്ടുണ്ടോ? ഒരു വീട്ടില്‍ അപ്പന്‍ പറഞ്ഞാല്‍ മക്കള്‍ അനുസരിക്കണം രണ്ടു പേര്‍ക്കും പരസ്പര വിശ്വാസം നഷ്ട്ടപ്പെട്ടാല്‍ അടുത്ത നടപടി ഒന്നുകില്‍ മക്കളെ പുറത്താക്കുക അല്ലങ്കില്‍ അപ്പന്‍ വീട് വിട്ടു സന്യാസത്തിനു പോകുക. സന്യാസത്തിനു എന്ന് പറഞ്ഞു പോയ അച്ചന്‍ മെത്രാന്‍ പദവി കിട്ടിയപ്പോള്‍ സന്യാസം ഉപേക്ഷിച്ചു ഹെലികോപ്ട്ടര്‍ മാര്‍ഗം വന്നു എന്നത് ചരിത്രസംഭവം. സോറി അതും അനുസരണം. പോപ്പിനോടുള്ള കീഴ്വഴക്കം. ഈ മെത്രാനെക്കൊണ്ട് ചാച്ചന്‍ തോറ്റു മക്കളെ..... ഇതാണ് എളിമ.  കണ്ടു പഠിക്കൂ ക്നനയക്കാരെ........

ഇവിടെ എന്താണ് നടക്കുവാന്‍ പോകുന്നത്? അതോ കീരിയും പാമ്പും പോലെ ഒരു കൂട്ടില്‍ കിടന്നു രണ്ടു പേരും കടികൂടുമോ? സ്വന്തം മക്കളെ ഓര്‍ത്തും സമാധാനം ഓര്‍ത്തും മക്കളെയും കൂട്ടി ഈ രണ്ടാന്‍  അപ്പന്റെ അടുക്കല്‍ നിന്നും സിറോമലബാര്‍ എന്ന വീട്ടില്‍ നിന്നും പുറത്തു വന്നു അറിയാവുന്ന കുരിശും വരച്ച് ഉണ്ടാക്കുന്ന പണം മക്കള്‍ക്കുവേണ്ടി ചിലവഴിച്ചു സമാധാനത്തില്‍ കഴിയുന്നതല്ലേ ക്നാനായക്കാര്‍ക്ക് നല്ലത്? ബാങ്ക് വീടും പള്ളിയും എടുത്തുകൊണ്ടു പോയാല്‍ വീട്ടിലെ കാരണവര്‍ അങ്ങാടിയുടെയും മുത്തോലത്തിന്റെയും കടിയും തീരും. അങ്ങാടി ഇല്ല എങ്കില്‍ നമ്മുടെ സ്വന്തം സന്യാസി മെത്രാന്  സ്വസ്ഥമായി അമേരിക്കയില്‍ വന്ന് തെണ്ടുകയും - സോറി ചാച്ചനു വീണ്ടും തെറ്റി, വാര്‍ദ്ധക്യസഹജമാണ്; ക്ഷമിക്കുക - ഭിക്ഷാടനം നടത്തുകയും ചെയ്യാം. എല്ലാവരും ഹാപ്പി ആകും. ചട്ടിയില്‍ ഡോളര്‍ കൂടുതല്‍ വീണാല്‍  മോക്ഷപ്രാപ്തി വേഗത്തില്‍ ആകും.

ആര്‍ക്കു ആരോടാണ് പ്രണയം " അപ്പച്ചനോടോ അമ്മച്ചിയോടോ പാപ്പിക്ക് സ്നേഹം" എന്നതുപോലെ ക്നാനയക്കാരനോടോ ഡോളറി നോടോ മേത്രാന്മാര്‍ക്കും അച്ചന്മാര്‍ക്കും സ്നേഹം?

ഡോളറിനോട്...................

നിങ്ങള്‍ക്കറിയാമോ ഒന്ന് പറയാമോ?”

 ചാച്ചന്‍