Thursday, November 22, 2012

ഇതാ വരുന്നു ബിക്കുളി ക്ണാപള്ളി! – പാപ്പച്ചി വല്യപ്പന്‍

നീണ്ട മൌനത്തിനു ശേഷം, ഉടന്‍ നടക്കാന്‍ പോകുന്ന ന്യൂ യോര്‍ക്കിലെ “അക്ണാപള്ളി” കൂദാശയില്‍ രോഷംപൂണ്ട് നമ്മുടെയെല്ലാം പ്രിയങ്കരനായ പാപ്പച്ചി വല്യപ്പന്‍ മറ്റൊരു ഓട്ടംതുള്ളലിനായി തൂലിക ചലിപ്പിക്കുന്നു.....

(ന്യൂയോര്‍ക്കില്‍ ബിക്കുളി (BQLI ) ദേശക്കാര്‍ക്കായി നവംബര്‍ 24ന് അക്നാപ്പള്ളി കൂദാശ ചെയ്യപ്പെടുന്ന - വാര്‍ത്ത)

മത്തുപിടിച്ചൊരു മത്തന്‍ മെത്രാന്‍
മുത്തിനടക്കും മുത്തുവിനോപ്പം
മുത്തിനടന്നവര്‍ കുത്തിനടക്കും
കുത്തിനടന്നവര്‍ മുത്തിനടക്കും

അങ്ങാടീല്‍ ആണേല്‍ എന്താ?
ചുവന്നൊരു പട്ട അണിഞ്ഞുനടക്കാം
താമസ്സമന്യേ മെത്രാന്‍സ്ഥാനം
മുന്നില്‍കണ്ടു നടന്നൊരു മുത്തു

ബിക്കുളി ദേശത്തുള്ളൊരു വിഷജന്തുക്കളെ
തേടിയെടുത്ത് കൂട്ടിനു കൂട്ടി
ബിക്കുളി എന്നൊരു ദേശം കണ്ടോ
അക്രമ കാനാക്കാരുണ്ടവിടെ

കുറുക്കന്‍ കണ്ണന്‍ മുത്തുക്കുട്ടന്‍
തറപ്പണിതുടങ്ങി കാനാക്കാര്‍ക്കായി
ബിക്കുളികാനാ,  അക്രമ കാനാ
ആഗാആപ്പേ ഊപ്പ കാനാ

തക്കംനോക്കി നടന്നൊരു മുത്തു
ബിക്കുളി അച്ചനെ കൂട്ടിനു കൂട്ടി
പാരപ്പണിയില്‍ മിടുക്കന്‍ മുത്തു
പ്രാഞ്ചിനടന്ന്‍ പണിതൊരു പള്ളി

എസ്തപ്പാനോസ്സിന്‍ നാമം നല്‍കി
ബിക്കുളിപള്ളി സ്ഥാപിക്കുന്നു
ഇതുപോലുള്ളൊരു പള്ളികള്‍ പലതും
സ്ഥാപിച്ചൊരു മുത്തുക്കുട്ടന്
വെട്ടിമുറിക്കും നിങ്ങളെയെല്ലാം
നാറ്റിച്ചിടുമെ ക്നനായത്വം
തുമ്പില്ലാത്തൊരു പ്രാഞ്ചേട്ടന്മാര്‍
തുമ്പിക്കൈയ്യും നീട്ടീടുന്നു



ടര്‍ക്കി ദിനവും കഴിഞ്ഞൊരു ശനിയില്‍
കൂദാശക്കായി ഒരുക്കിയ പള്ളി
കര്‍മം ചെയ്യാന്‍ വന്നുഭവിക്കും
അങ്ങാടീലുള്ളോരു ചാക്കോ മെത്രാന്‍

കപ്യാര്‍ പണിയും ചെയ്യാനായി
മത്തന്‍ മെത്രാന്‍ എത്തിടുമെന്ന്
മുത്തുക്കുട്ടന്‍ മുന്നില്‍ നില്‍ക്കും
ഊളന്‍ചിരിയും കാട്ടിക്കൊണ്ട്

കുഞ്ഞാടുകളേ! കണ്ടോ നിങ്ങള്‍
ക്നാനായത്തെ വെട്ടിമുറിച്ചത്
ആരുണ്ടിവിടെ എന്നെ വെല്ലാന്‍
ചുവന്ന തൊപ്പി ധരിക്കും ഞാനും

ആമ്മേന്‍ ആമ്മേന്‍ എന്ന് വിളിച്ച്
വിഷജന്തുക്കള്‍ ബിക്കുളി തേടി
കുഞ്ഞാടുകളെ മെരുക്കിയെടുക്കാന്‍
മിമിക്രിയച്ചന്‍ പുത്തന്‍പുരയും

സെക്സ്സിന്‍ ധ്യാനം കേള്‍ക്കാനായി
വന്നുഭവിക്കും സങ്കരവര്‍ഗം
ഇട്ടു കൊടുത്തൊരു സ്തോത്രക്കാഴ്ച
തട്ടിയെടുക്കാന്‍ മുത്തുക്കുട്ടന്‍

അയ്യോ! പാവേ എന്ന് വിളിച്ച്
കുഞ്ഞാടുകള്‍ തെരുവില്‍ തന്നെ
ക്നാനായത്വം ഈ മണ്ണില്‍ വേണ്ട
ബിക്കുളി ക്ണായോട് ഓതീടുന്നു

മാമോദീസായില്‍ മുക്കിടും നിങ്ങളെ
ബിക്കുളി വെള്ളം കോരി ഒഴിച്ച്
വരുവിന്‍! ഞങ്ങടെ ന്യൂയോര്‍ക്കിലെ
ബിക്കുളി ക്ണാ പള്ളീലേക്ക്

പാപ്പിച്ചി വല്യപ്പന്‍

NB : ബിക്കുളി = BQLI (Brookylin, Queens and Long Island )

ചോദിക്കുവിന്‍, നല്‍കപ്പെടും......

ന്യൂയോര്‍ക്കിലെ ക്നാനായപള്ളി എന്ന് പറയപെടുന്ന പള്ളിയുടെ കൂദാശകര്‍മം നിര്‍വഹിക്കപ്പെടുന്ന ദിവസം തന്നെ ക്നാനായക്കര്‍ക്കിടയില്‍ ഉത്തരമില്ലാതെ നില്‍ക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുന്നതായിരിക്കും. മറുപടി നിങ്ങള്ക്ക് ഇഷ്ട്ടപെടുമോ എന്നത് അറിയില്ല. പക്ഷെ നമ്മുടെ അസന്നിഗ്ദാവസ്ഥയ്ക്ക് മറുപടി ലഭിച്ചിരിക്കും. അതിനു ഒരു കാര്യം ചെയ്യേണ്ടിയിരിക്കുന്നു - ആ ചോദ്യം ചോദിക്കണം.

ചോദിക്കുവിന്‍ നിങ്ങള്ക്ക് ലഭിക്കുമെന്നാണല്ലോ.

(1)  ക്നാനായ പള്ളികളിലും മിഷനുകളിലും ഇടവകകളിലും  ക്നാനായത്തില്‍ നിന്നും മാറികെട്ടിയവരുടെ ഭാര്യ-ഭര്‍ത്താക്കാന്മാര്‍ക്കും മക്കള്‍ക്കും മെമ്പര്‍ഷിപ്പ്‌ കൊടുക്കാമോ?

(2)  അങ്ങിനെയാണെങ്കില്‍ ക്നാനായ പള്ളികളും സിറോ മലബാര്‍ പള്ളികളും തമ്മിലുള്ള വ്യത്യാസം എന്താണ്?


രണ്ടു ചോദ്യത്തിനും ശരിയായ ഉത്തരം നല്‍കാന്‍ ഉത്തരവാദപ്പെട്ട രണ്ടുപേരും സ്റ്റേജില്‍ ഉണ്ടാവും (മൂലക്കാട്ട് പിതാവും അങ്ങാടിയത്ത് പിതാവും). ഇനിയും നിങ്ങളെ പൊട്ടന്‍കളിപ്പിക്കാന്‍ അനുവദിക്കരുത്. പരസ്യമായി ചോദിക്കാനുള്ള അവസരം ഉണ്ടാക്കി പരസ്യമായിതന്നെ ഉത്തരവും വാങ്ങിയിരിക്കണം. കുര്‍ബാനമദ്ധ്യേയാണ് അതിനുള്ള അവസരം കിട്ടുന്നതെങ്കില്‍പോലും ചോദിക്കാന്‍ മടിക്കരുത്. ഇനിയും ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം നല്‍കാതെ വഴുതിപോകുവാന്‍ അനുവദിക്കരുത്. രണ്ടുപേരുടെയും ഒളിച്ചുകളിക്ക് പരിഹാരം ഇതേയുള്ളൂ. എന്നിട്ട് എന്ത് വേണമെന്ന് അവനവന്‍ തീരുമാനിക്കുക.

ലോകം മുഴുവനും (ക്നാനായക്കാരും അല്ലാത്തവരും) ഉറ്റു നോക്കികൊണ്ടിരിക്കുന്ന ചോദ്യവും ഉത്തരവുമാണ്. ന്യൂയോര്‍ക്ക്‌കാര്‍ക്ക് അത് ചെയ്യുവാന്‍ സാധിക്കില്ലേ??

ചെറിയാന്‍ പ്ലാമൂട്ടില്‍, ന്യൂയോര്‍ക്ക്‌
(ലേഖകന്‍ സ്വീകരിച്ചിരിക്കുന്ന തൂലികാനാമമാണിത്)

Where is The Shepherd? - Concerns of an indignant youth

They say, “Youth is a blessing wasted upon the young.”  Not so in the Knanaya Community.  Look at what Sajan Kuzhiparambil,  Director of New York Knanaya Yuvajanavedi has got to say about what is happening in the community today.  He is showing more maturity than those who are in high places.

Perhaps in our case, the above saying should be changed to read, “Authority is a blessing wasted upon the worthless”
Administrator

I am writing this letter with great pain and disappointment.  Where are the community leaders of New York? Buying non endogamous churches creates  confusion among members, and it divides our community into two groups. We need a clear answer—who are the members of the Knanaya Catholic church? I can assure you, 100% of Knanites want to follow our great culture and want to continue the practice of our long held traditions. However now, we are compromising that Knanaya heritage.  Our traditions go back 1700 years, which is an undeniable fact. We love our church and we all have faith in God. I do not believe that anyone is against the Knanaya Catholic Church.  When we use the word “Knanaya” to describe a church, that church must embody the principles of the Knanaya Catholic Community. There is no compromise when it comes to this matter.

My dear brothers and sisters, have you ever thought about the next generation? We are the connecting link between our current generation and the next generation. We, as members of the church, have the responsibility to uphold and preserve our values and traditions within our Knanaya Catholic Church. This also means that the rules of the Knanaya Catholic Church membership should align with the principles of the Knanaya Catholic Community. If it does not, we cannot turn a blind eye and call it a Knanaya Catholic Church. So ask yourself what is more important to you: keeping our heritage or planting the seed that will eventually weaken the foundation our community was built on?

I am sorry to say this, but the way things are going now, Knanaya traditions will be over in less than twenty years. What then do we have to offer our future generations?

The Knanaya community formed long before the Syro-Malabar church. We are the reason for the growth and safe living of Christians in Kerala. Despite all of this, our existence, the existence of the Knanaya community, is now in jeopardy.

No one can destroy our Knanaya heritage if we all stand united. So my dear brothers and sisters: It is time to rise up. It is time to fight for our common goal. And it is time to put an end to the threat of our community.

Unity our Strength. Tradition our Pride.

Thank you,

Sajan Kuzhiparambil
Director, Knanaya Yuvajanavedi-New York

Why We Have Turkey For Thanksgiving?

Every dinner table on Thanksgiving has roast turkey as the centerpiece. This tradition has become so popular that we immediately associate turkeys with Thanksgiving. However, the story of the Thanksgiving holiday has nothing in particular to do with this bird. As the trend is with most rituals, the tradition of having turkey for Thanksgiving too is borrowed.

The Origin Of Thanksgiving:

Thanksgiving is basically a native American festival. It was a celebration of the harvest festival by the Red Indians. Turkey was not known to be popular among the natives of Americas. They feasted on cod, fish, wild boar because they were basically huntsmen by nature.

So, from where did the tradition of having roast turkey for a Thanksgiving dinner come? It appears that the tradition has its root in 16th century.


The Queen's Favourite Goose:

The Virgin Queen Elizabeth (Tudor) was feasting a juicy wild goose onE night when a very fortunate news reached her. The Spanish Armada that was on its way to attack the English isle had been sunk on its way. Thrilled by this news, the Queen ordered another wild goose to celebrate their good fortune. This was around the time of Thanksgiving in England and henceforth, geese have been considered lucky birds by the English.

Moreof this interesting article>>>>

Wednesday, November 21, 2012

മലയാളം ബൈബിളിന് ഇരുനൂറു വയസ്

വിശുദ്ധ വേദപുസ്തകം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടു ഇരുനൂറ് വര്ഷം പൂര്‍ത്തിയായി. കായംകുളം ഫിലിപ്പോസ് റമ്പാനാണ് 1811ല്‍ ബൈബിള്‍ ആദ്യമായി മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തത്. മുംബൈയിലെ കുറിയര്‍ പ്രസ്സിലായിരുന്നു അച്ചടിച്ചത്.

ഭാരതത്തില്‍ ആദ്യമായി 1714ല്‍ തമിഴ്‌ ഭാഷയിലാണ് വേദപുസ്തകം ഭാഷാന്തരം ചെയ്യപ്പെട്ടത്. 1793ല്‍ ബംഗാളി ഭാഷയിലും 1807ല്‍ ലോര്‍ഡ്‌ മെക്കോളയുടെ നിര്‍ദ്ദേശാനുസരണം ക്ലോഡിയസ് ബുക്കാനനും മലങ്കര മെത്രാപ്പോലീത്ത ആയിരുന്ന ആറാം മാര്‍ത്തോമ്മായുടെയും ആലോചനപ്രകാരമാണ് സുറിയാനി ഭാഷാപണ്ഡിതനായ കായംകുളം ഫിലിപ്പോസ് റമ്പാന്‍ ബൈബിള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്.

ഫിലിപ്പോസ് റമ്പാന്‍ അന്ത്യവിശ്രമം കൊള്ളുന്നത്‌ അടൂര്‍ കണ്ണാംകോട് സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്സ്‌ കതീദ്രലിലാണ്. സന്ന്യാസജീവിതം നയിച്ച ഫിലിപ്പോസ് റമ്പാന്‍ സഞ്ചാരമിഷനറിയായി ആരംഭിച്ചു പള്ളികള്‍ സന്ദര്‍ശിച്ച് അവസാനം അടൂര്‍ കണ്ണംകോട് പള്ളിയിലാണ് താമസിച്ചത്. രണ്ടു വര്ഷം കണ്ണംകോട് പള്ളിയുടെ മേടയില്‍ താമസിച്ചു വിശ്വാസികളെ ഭക്തിയുടെ നിറവില്‍ എത്തിച്ച ഫിലിപ്പോസ് റമ്പാന്‍ 1812 നവംബര്‍ 11ന് അന്തരിച്ചു.

റമ്പാച്ചന്റെ ഓര്‍മ്മദിനം പള്ളിച്ചാത്തം വലിയ പെരുന്നാളായി ഇന്നും ആചരിക്കുന്നുണ്ട്.

ബൈബിള്‍ വിവര്‍ത്തനം ചെയ്തതിന്റെ ഇരുനൂറാം വാര്‍ഷികവും റമ്പാച്ചന്റെ ഇരുനൂറാം ഓര്‍മ്മപുതുക്കലും വിശ്വാസികള്‍ ക്രൈസ്തവ സംഗമമായി 25ന് ആചരിക്കുകയാണ്.

(ഫേസ്ബുക്ക് വഴി പ്രചരിച്ചത്)
കുറിപ്പ്

1841ല്‍ കോട്ടയം സി.എം.എസ്. പ്രസില്‍ നിന്നും സമ്പൂര്‍ണ്ണ മലയാളം ബൈബിള്‍ അച്ചടിച്ച്‌ പ്രസധീകരിച്ചു. പ്രോട്ടസ്റ്ന്റ്റ് ബൈബിള്‍ വായിക്കുന്നത് വിലക്കിയിരുന്ന കത്തോലിക്കാസഭ അവരുടെതായ മലയാളത്തിലുള്ള പുതിയനിയമം 1940ല്‍ പ്രസധീകരിച്ചു. കത്തോലിക്കാസഭ സമ്പൂര്‍ണ്ണ ബൈബിള്‍ മലയാളത്തില്‍ പ്രസധീകരിച്ചത് 1963ല്‍ മാത്രമാണ്.

ദൈവത്തിന്റെ വഴികള്‍ വിചിത്രം തന്നെ.

തന്നത്താന്‍ ഉയര്ത്തപ്പെടുന്നവന്‍ താഴ്ത്തപ്പെടും, തന്നത്താന്‍ താഴ്ത്തപെടുന്നവന്‍ ഉയര്‍ത്തപ്പെടും എന്നപോലെ സാധാരണകാര്‍ക്ക് വേണ്ടി നിലകൊള്ളുന്ന വെട്ടുവേലിലച്ചന് ജനഹൃദയങ്ങളില്‍ സ്ഥാനം ഉണ്ട്. അതിനു പാരിതോഷികമായി ദൈവം അദ്ദേഹത്തിന്റെ കീര്‍ത്തി വാനോളം ഉയര്‍ത്തും. എന്നാല്‍ നമ്മുടെ മൂലക്കാട്ട് പിതാവ് അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ കാരണം തന്നെ ജനങ്ങളില്‍ നിന്ന് അകന്നുകൊണ്ടിരിക്കുന്നു. അധഃപതനത്തിന്റ് ചെളികുണ്ടില്‍ അനുദിനം ആണ്ടുകൊണ്ടിരിക്കുന്നു. വെട്ടുവേലില്‍ അച്ചനെ നാട്ടില്‍ വിട്ട് ക്നാനായക്കര്‍ക്കിടയില്‍ ഭിന്നിപ്പ് വളര്‍ത്താന്‍ ശ്രമിക്കുന്ന മുത്തോലത്തിനെ ഇവിടെ വച്ചുപൊറുപ്പിക്കുന്നതിന്റെ പരിണിതഫലം അനുഭവിക്കാന്‍ ഇടവരാതിരിക്കുവാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുക. മാളികമുകളിലേറിയിരിക്കുന്ന മന്നന്‍റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍!

അന്തസ്സായി വിലസിയിരുന്ന മെത്രാന്മാര്‍ക്ക് അമേരിക്കയിലെത്തിയപ്പോള്‍ വില നഷ്ട്ടപ്പെട്ടു. കാരണം അവര്‍ ഡോളര്‍ കണ്ടപ്പോള്‍ സ്വന്തം കടമകള്‍ മറന്ന് പണത്തിന്‍റെ പിന്നാലെ പായുവാന്‍ തുടങ്ങി. ജനങ്ങള്‍ക്ക് ദൈവവചനങ്ങള്‍ പറഞ്ഞുകൊടുത്തു നയിക്കേണ്ടതിനു പകരം സ്വന്തം കീശയും സാമ്രാജ്യവും വലുതാക്കാന്‍ തുടങ്ങി.

വൈദികര്‍ അവരുടെ കടമകള്‍ നേരാംവണ്ണം ചെയ്യാത്തതുകൊണ്ട്‌ അവരുടെ ചുമതലകള്‍ പ്രാര്‍ത്ഥന ഗ്രൂപ്കള്‍ ഏറ്റെടുത്തു നടത്തുവാന്‍ തുടങ്ങി. തിയളോജി പഠിക്കാത്ത അല്മേനി ദൈവവചനം പ്രഘോഷിക്കാന്‍ (വൈദികരുടെ പണി) തുടങ്ങിയപ്പോള്‍ അതിനും മുറുമുറുപ്പ്.  അതുകൊണ്ട് പ്രാര്‍ഥനാഗ്രൂപുകള്‍ക്ക് കൂച്ചുവിലങ്ങിടുവാന്‍ കാക്കനാട്ട് എന്നാ കേരളാവത്തിക്കാനില്‍ നിയമനിര്‍മാണങ്ങള്‍ തുടങ്ങുന്നു.

സഭാനേതാക്കള്‍ തങ്ങളുടെ തെറ്റുകള്‍ തിരുത്തുവാന്‍ ശ്രമിക്കാതെ മറ്റുള്ളവരില്‍ തെറ്റുകള്‍ ആരോപിക്കുവാന്‍ ഓടിനടക്കുന്നു. തിന്നുകയും ഇല്ല തീറ്റുകയും ഇല്ല. അവരുടെ പണി ചെയ്യുകയുമില്ല മറ്റുള്ളവരെകൊണ്ട് ചെയ്യിപ്പിക്കുകയും ഇല്ലാന്നുവച്ചാല്‍ എന്ത് ചെയ്യും!

മനസ്സാഷിക്ക് വിരുദ്ധമായി സഭാധികാരികള്‍ക്കു കൂട്ട് നില്‍ക്കാഞ്ഞതിനും, ജനങ്ങളോടൊപ്പം അവരുടെ ആവശ്യങ്ങളില്‍ സഹായിച്ചു നന്മ ചെയ്തു വൈദികാന്തസ്സിനെ ഉയര്ത്തിപിടിച്ചതിനുമുള്ള ശിക്ഷയായി നമ്മുടെ പിതാക്കന്മാരുടെ ഗൂഡാലോചനപ്രകാരമുള്ള നാടുകടത്തുവാനുള്ള വിധിയാണ് ഫാ. വെട്ടുവേലിനു നല്‍കിയത്. നാടുകടത്തല്‍നാടകം കേരളത്തിലേതുപോലെ ഇവിടെയും പലയിടത്തും ആവര്‍ത്തിച്ചു  തുടങ്ങി.

ഇപ്പോള്‍ തന്നെ മൂലക്കാട്ട് പിതാവിന് അജഗണങ്ങളെ അഭിമുഖീകരിക്കുവാന്‍ വിഷമമാണ്. എന്നിട്ടും അതില്‍നിന്നും പാഠം പഠിക്കാതെ തെറ്റുകള്‍ ആവര്‍ത്തിച്ചാല്‍ ദൈവം നല്‍കുന്ന ശിക്ഷ - ഇതുപോലുള്ള നാണംകെടുത്തല്‍ - ഇപ്പോഴത്തേതിലും കഠിനമായിരിക്കും എന്നത് മറക്കരുത്.

മയാമിമിക്കാരുടെ ഒത്തൊരുമയെയും സ്നേഹത്തെയും തൊട്ടുകളിക്കുന്നത് ആപത്താണെന്നോര്‍ക്കുക. തുടക്കത്തില്‍ വിശ്വാസികള്‍ക്ക് പിതാക്കന്മാര്‍ ഇതൊക്കെ ചെയ്യുമെന്ന് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. പക്ഷെ കണ്മുമ്പില്‍ കാണുന്നത് സത്യമാണെന്ന് അവര്‍ മനസ്സിലാക്കികഴിഞ്ഞു.

വലിയ കുടുംബമഹിമ അവകാശപ്പെടാനില്ലാത്ത, സാധാരണ കുടുംബത്തിലെ സാധാരണക്കാരായ മാതാപിതാക്കളുടെ ശിക്ഷണത്തില്‍ വളര്‍ന്ന വെട്ടുവേലിലച്ചന്‍ എളിയ അല്മായനെപോലുള്ള ആളാണ്‌. അച്ചനെ നാടുകടത്തിയിട്ടു, നാട് കുളംതോണ്ടുന്ന താപ്പാനകളെ കൊണ്ടുവന്നാല്‍ മയാമിക്കാരുടെ തനിനിറം കാണേണ്ടി വരും. അതിനിടയാക്കാതിരുന്നാല്‍ നല്ലത് – എല്ലാവര്ക്കും.

ചെറിയാന്‍ പ്ലാമൂട്ടില്‍ ന്യൂയോര്‍ക്ക്‌

Tuesday, November 20, 2012

ഹൂസ്റ്റണിലെ ചുവരെഴുത്ത്‌


ആദ്യമാദ്യം ഒളിച്ചും, പിന്നീട മറനീക്കി പരസ്യമായും ധനസമ്പാദനത്തിനുവേണ്ടി സ്വന്തം ജനതയുടെ സമാധാനം നശിപ്പിക്കുന്ന വൈദികരുടെയും അവരുടെ അധികാരികളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് മറുപടിയായി ഹൂസ്റ്റണിലെ അസോസിയേഷന്‍ തെരഞ്ഞെടുപ്പിനെ വിലയിരുത്താം. മറ്റെല്ലാ ക്നാനായ യുനിറ്റുകള്‍ക്കും മാര്‍ഗദര്‍ശിയായി നിലകൊണ്ടിരുന്ന ഹൂസ്റ്റണ്‍ ക്നാനായസമൂഹത്തില്‍ നാശത്തിന്റെ കള വിതച്ച സഭയുടെ നേതാക്കള്‍ക്കുള്ള തിരിച്ചടിയുടെ ചുവരെഴുത്താണ് ഹൂസ്റ്റണിലെ അസ്സോസിയേഷനില്‍ സാജന്റെയും കൂട്ടരുടെയും വിജയം.

താമ്പയിലും ക്നാനായവൈദികര്‍ അസമാധാനം വിതച്ചെങ്കിലും അല്മായ നേതൃത്വം കഠിനാദ്ധ്വാനം ചെയ്തു കമ്മ്യൂണിറ്റി സെന്റര് പൂര്‍ത്തിയാക്കി. അതിന്റെ ഉല്‍ഘാടനത്തിനു ക്നാനയക്കാരുടെ വി.ജി. മുത്തോലത്തിനെ ക്ഷണിക്കുകയുണ്ടായില്ല. വിവേകം ഉദിക്കേണ്ടതിനു പകരം പൂര്‍വാധികം ശക്തിയോടുകൂടി സാത്താന്റെ മാര്‍ഗങ്ങള്‍ അവലംബിക്കുകയാണുണ്ടായത്. താമ്പായിലെ ചുവരെഴുത്ത് വായിക്കുവാന്‍ വിസ്സമ്മതിച്ചവര്‍ക്ക് ഹൂസ്റ്റണില്‍ തിരിച്ചടി വീണ്ടും ലഭിച്ചു. എന്നിട്ടും നേര്‍വഴി സ്വീകരിക്കുവാന്‍ വിസ്സമ്മതിച്ചാല്‍ നിങ്ങളുടെ ചെയ്തികള്‍ പുരമുകളില്‍ നിന്നും ഘോഷിക്കപ്പെടും എന്നത് വിസ്മരിക്കരുത്.

ജനങ്ങളുടെ ഒരുമയെ തകര്‍ത്തു തരിപ്പണമാക്കുകയും വകതിരിവില്ലാതെ അവരുടെ ഒന്നര മില്യണോളം ഡോളര്‍ നഷ്ടപ്പെടുത്തി പള്ളി വാങ്ങിക്കുവാന്‍ മുന്‍കൈ എടുത്തിട്ട്, യാതൊരു കുറ്റബോധവും പ്രകടിപ്പിക്കാതെ പഴികളെല്ലാം മറ്റുള്ളവരില്‍ ചാര്‍ത്തിയ, കഴിവില്ലാത്ത, പക്വതയില്ലാത്ത – എന്നാല്‍ കുനുഷ്ടുബുദ്ധിയ്ക്ക് യാതൊരു ക്ഷാമവുമില്ലാത്ത – വൈദികന്റെ നാണംകെട്ട ആഹ്വാനം പ്രബുദ്ധരായ ഹൂസ്റ്റണിലെ ജനങ്ങള്‍ തിരസ്കരിച്ചു.

പള്ളിയധികാരികളുടെ ശാപത്തിന്റെ ഭയം ഉണ്ടായിരുന്നിട്ടും, കുര്‍ബ്ബാനമദ്ധ്യേ വോട്ടു ചെയ്യണമെന്ന് വൈദികന്‍ ആഹ്വാനം ചെയ്ത നേതാവിനെ പള്ളിയധികാരികളുടെ തെറ്റുകള്‍ക്കെതിരെ നിലകൊള്ളാതിരുന്നതിനാല്‍ ജനങ്ങള്‍ സ്വീകരിച്ചില്ല.

സമ്മതിച്ചാലും ഇല്ലെങ്കിലും ഉള്പോരിനാല്‍ ക്നാനായ സമുദായം ഇന്ന് അധഃപതനതിന്റെ പാതയിലാണ്. അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സമുദായാധിപന് മാത്രം അവകാശപ്പെട്ടതാണ്. ഒരു കാലത്ത് ബിഷപ്പിന്റെ കൈമുത്തുവാന്‍ ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. ഇന്നാകട്ടെ നമ്മുടെ വല്ല്യപിതാവ് ആട്ടിന്കുഞ്ഞുങ്ങളെ അഭിമുഖീകരിക്കാനാവാതെ പിന്‍വാതിലിലൂടെ അപ്രത്യക്ഷനാകുന്നു. അസോസിയേഷന്‍ പരിപാടികളില്‍ പങ്കെടുക്കുവാന്‍ മടിക്കുന്നു.

മൂലക്കാട്ട് പിതാവിന്റെ പതനത്തെ ഒരു അതികായന്റെ പതനമെന്നു വിശേഷിപ്പിക്കാനാവില്ല. എങ്കിലും പ്രൌഡിയോദുകൂടി (അഹങ്കാരമല്ല) വിരാചിച്ചിരുന്ന ഒരു സമുദായത്തിന്റെ നായകന്‍റെ പതനം എന്ന് പറയുന്നതില്‍ തെറ്റില്ല. അമേരിക്കയിലുള്ള സകലമാന ജനങ്ങളും കുടുംബമായി, സ്നേഹത്തോടും ഒരുമയോടുംകൂടി താങ്ക്സ് ഗിവിംഗ് ആഘോഷിക്കുന്ന ഈ വാരാന്ത്യത്തില്‍ ന്യൂയോര്‍ക്കിനെ വിഭജിച്ചുകൊണ്ട്, ഒരുമ നഷ്ടപ്പെടുത്തിക്കൊണ്ട്, നടക്കുന്ന ക്നാനായപള്ളി കൂദാശയ്ക്കെത്തുന്ന മൂലക്കാട്ടില്‍ പിതാവിനെ ന്യൂയോര്‍ക്കിലെ ജനങ്ങള്‍ കരിങ്കൊടി കാണിച്ചില്ലെങ്കില്‍ അത് ന്യൂയോര്‍ക്കിലെ പ്രബുദ്ധരായ ജനങ്ങളുടെ വിവേകം കൊണ്ട് മാത്രമാണെന്ന് മനസിലാക്കുക.

ചുവരെഴുത്തുകള്‍ കാണുന്നില്ലെന്ന് എത്രനാള്‍ നടിക്കുവാന്‍ സാധിക്കും!

ചെറിയാന്‍ പ്ലാമൂട്ടില്‍ (ന്യൂയോര്‍ക്ക്‌) 

Monday, November 19, 2012

കോട്ടയം രൂപതയിലെ വൈദിക ശുശ്രൂഷ: ആത്മപരിശോധന ആവശ്യം


'നിങ്ങളുടെ മാര്‍ഗ്ഗങ്ങളും പ്രവൃത്തികളും നേരെയാക്കുവിന്‍ എങ്കില്‍ ഈ സ്ഥലത്ത് വസിക്കാന്‍ ഞാന്‍ നിങ്ങളെ അനുവദിക്കാം.' (ജെറ. 7:3).
ഈശോമിശാഹായാണ് ദൈവത്തിനും മനുഷ്യര്‍ക്കുമിടയിലുള്ള ഏക മധ്യസ്ഥന്‍. ഈശോയില്‍ മാത്രമെ അതുല്യവും പരിപൂര്‍ണ്ണവുമായ പൗരോഹിത്യമുള്ളൂ. പുരോഹിതന്‍ എന്ന വാക്കിന്റെ അര്‍ത്ഥം മുന്‍പില്‍ വയ്ക്കപ്പെട്ടവന്‍ എന്നാണ്. സവിശേഷമായ തിരഞ്ഞെടുപ്പും ആത്മാര്‍ത്ഥമായ പ്രത്യുത്തരവും വഴി അഭിഷിക്തനായി സമൂഹത്തിനു മുമ്പില്‍ വയ്ക്കപ്പെട്ടവന്‍. ദൈവം നമ്മെ അറിഞ്ഞതും, വിളിച്ചതും, വിശുദ്ധീകരിച്ചതും, നിയോഗിച്ചതും, യാഹ്‌വേ നടത്താന്‍ പോകുന്ന പിഴുതെറിയലിനെ ഇടിച്ചു തകര്‍ക്കലിനെ നശിപ്പിക്കലിനെ, തകിടം മറിക്കലിനെ, നടലിനെ, പണിതുയര്‍ത്തലിനെപ്പറ്റി ജനത്തോടു സംസാരിക്കാന്‍.

മിശിഹായുടെ പൗരോഹിത്യത്തിലുള്ള പങ്കുചേരലാണ് ശുശ്രൂഷാ പൗരോഹിത്യം. ഈശോയുടെ ജീവിതശൈലിയും മനോഭാവങ്ങളുമാണ് ക്രൈസ്തവ പുരോഹിതനെ മറ്റു പുരോഹിതരില്‍ നിന്നു വ്യതിരിക്തനാക്കുന്നത്. വൈദികശുശ്രൂഷ ദൈവവിളിയാണ്, വെല്ലുവിളിയാണ്, സഹനത്തിലേക്കുള്ള വിളിയാണ്, സാഹസിക വിളിയാണ്. വിളിയോടു ആത്മാര്‍ത്ഥത പുലര്‍ത്തുമ്പോള്‍ മുറിവുകള്‍ ഉണ്ടാവുക സ്വാഭാവികം. അത് മഹത്തരമാണ്. അതാണ് പുരോഹിതന്റെ അഭിമാനം.

നമ്മുടെ പൗരോഹിത്യ ശുശ്രൂഷ ഇന്ന് കേവലം ദേവാലയത്തിനുള്ളില്‍ മാത്രം ഒതുങ്ങുന്ന നിലയെത്തിക്കഴിഞ്ഞു. ഈ ശുശ്രൂഷയില്‍ അഴിച്ചുപണിയും പൊളിച്ചെഴുത്തും ഉടച്ചുവാര്‍ക്കലും ആവശ്യമായിരിക്കുന്നു. മെത്രാനും വൈദികനും ജനവും തമ്മിലുള്ള അന്തരം വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ പൗരോഹിത്യ ധര്‍മ്മത്തിന്റെ ഇന്നത്തെ ശോച്യാവസ്ഥയെപ്പറ്റി അല്പം ചിന്തിക്കാം.

വൈദികരില്‍ പ്രവാചകരുടെയും ദൈവമനുഷ്യരുടെയും അഭാവം വളരെ രൂക്ഷമായി അനുഭവപ്പെടുന്നു. ആദിമസഭയുടെ ശുശ്രൂഷാദര്‍ശനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. വൈദികരുടെ അജപാലനശുശ്രൂഷ ഉപജീവനമാര്‍ഗ്ഗമല്ല, ജീവിതദൗത്യമാണ്. കൊയ്ത്തു വളരെ വേലക്കാരോ ചുരുക്കം. ഇന്ന് രൂപതയില്‍ സുവിശേഷവേലക്കാരുടെ എണ്ണത്തില്‍ കുറവില്ല. പക്ഷേ, ആടുകളെക്കുറിച്ച് വിചാരമുള്ള വേലക്കാരുടെ എണ്ണം കുറവാണ്. കൂലിയെപ്പറ്റി വിചാരിക്കുന്നവര്‍ ബഹുലമാണ്. എന്തോരു വിരോധാഭാസം! മോചനത്തിനായി ഇടയന്റെ അടുത്തേയ്ക്കുവരുന്ന ആടുകളെ വിമോചിപ്പിക്കാതെ വീഴിക്കുന്നവര്‍ ധാരാളം!

സഭ പുരോഹിതരെ ഇടയന്മാരായി നിയമിക്കുന്നു. ആടുകളെ ദൈവത്തിന്റെ പക്കലേക്കാകര്‍ഷിക്കാന്‍. അതിപാവനമായ അജപാലനം ലൗകികവും, സാമ്പത്തികവുമായ ഒരുപാധി മാത്രമായി തരംതാഴ്ന്നിരിക്കുന്നു. വൈദികര്‍ ദൈവത്തിന്റെ പക്കലേക്ക് ദൈവജനത്തെ നയിക്കുവാനുള്ളവരാണല്ലോ? എന്നാല്‍ പലരും ജനങ്ങളുടെ കൈയ്യടി വാങ്ങാനായി സ്വേച്ഛാനുസരണം പ്രവര്‍ത്തിക്കുന്നു.

വൈദികശുശ്രൂഷ കേവലം മതാനുഷ്ഠാനബദ്ധമല്ല. ഈശോയുടെ ശുശ്രൂഷയുടെ തുടര്‍ച്ചയാണിത്. മര്‍ത്തായുടെ ജീവിതം നയിക്കുന്ന അല്മായര്‍ക്ക് മേരിയുടെ ആദ്ധ്യാത്മികത കൂടി സാധ്യമാക്കാന്‍ തക്കവിധം കാഴ്ചപ്പാട് നല്‍കാന്‍ വൈദികര്‍ക്ക് കഴിയാതെ വന്നിരിക്കുന്നു. കാരണം ലോകം ഇന്ന് വൈദികനുള്ളിലായിപ്പോയി. മറിയം നല്ല ഭാഗം തിരഞ്ഞെടുത്തു. ഈ തിരഞ്ഞെടുപ്പിന് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള ശുശ്രൂഷയില്‍ പുരോഹിതന്‍ ആഴപ്പെടണം.

വൈദികന്‍ പക്ഷം ചേരേണ്ടവന്‍. ഇന്നത് എളുപ്പം ഇന്നത് പ്രായോഗികം എന്ന് പറയുന്നതിലുപരി ഇന്നത് ശരി ഇന്നത് തെറ്റ് എന്നു പറയുവാന്‍ കഴിയണം. ഇന്നത്തെ പുരോഹിതന്റെ നിസ്സംഗത നിലവിലുള്ള അധികാരഘടനകള്‍ക്ക് പിന്‍ബലവും വ്യവസ്ഥാപിത താല്പര്യങ്ങള്‍ക്കുള്ള മൗനസമ്മതവുമായി പരിണമിച്ചിരിക്കുന്നു. തുല്യമല്ലാത്ത രണ്ട് ശക്തികള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന അവസരത്തില്‍ നിഷ്പക്ഷത പാലിക്കുക എന്നാല്‍ ശക്തനെ പിന്തുണയ്ക്കുക എന്നാണര്‍ത്ഥം.

ഏതു പ്രദേശത്തുമുള്ള പ്രാമാണിക വ്യക്തികളുടെ പട്ടികയില്‍ പള്ളി വികാരിയുണ്ട്. ആ ഗണത്തില്‍ ഉള്‍പ്പെടാന്‍ വികാരി നിര്‍ബന്ധിക്കപ്പെടുന്നു. സാധാരണക്കാരുടെ കൂട്ടത്തില്‍ പുരോഹിതനെ കാണാന്‍ ഇടവകയിലെ പ്രമാണിമാര്‍ ആഗ്രഹിക്കുന്നില്ല. പുരോഹിതനാകുന്നതോടെ മിക്കവരും തങ്ങളുടെ വായനയും പഠനവും അവസാനിപ്പിക്കുന്നു. വായനയും പഠനവുമില്ലാതെ നല്ല ചിന്തകള്‍ ഉണ്ടാവില്ല. നല്ല ചിന്തകള്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും, പരീക്ഷണങ്ങള്‍ക്കും സഹായിക്കുന്നു. വായനയും പഠനവും ഉള്ളവര്‍ത്തന്നെ ക്രൈസ്തവാദര്‍ശങ്ങള്‍ താത്വികമായി മാത്രം ചര്‍ച്ച ചെയ്യുന്നതല്ലാതെ ചെയ്തു കാണിക്കുന്നില്ല. കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കുന്നില്ല. വൈദികനാമധാരികള്‍ മാത്രം. ജീവിതം ലോകത്തിന് സന്ദേശമാകുന്നില്ല.

ആരാണ് അയല്‍വാസി? ആവശ്യത്തില്‍ കഴിയുന്നവന്‍. ഇന്ന് പുരോഹിതകൂട്ടായ്മ ഇല്ല. കൂട്ടം മാത്രം. അറിയാനോ, സ്‌നേഹിക്കാനോ, സഹായിക്കാനോ, സാന്ത്വനപ്പെടുത്താനോ, സൗഖ്യപ്പെടുത്താനോ മെനക്കെടാത്തവര്‍. പുരോഹിതര്‍ ബാഹ്യമായി അയല്‍വാസികള്‍. (മനസ്സുകൊണ്ട് അപരിചിതര്‍.) വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിക്കുന്നവര്‍. മനസ്സുകൊണ്ട് അപരിചിതര്‍. ഈശോയുടെ കാല്പാടുകള്‍ പുരോഹിതന്റെ വഴിയിലില്ല. മനുഷ്യരുടെ മുമ്പില്‍ മാത്രം പരിശുദ്ധര്‍. വിദേശത്തുള്ള പഠനവും വിദേശശുശ്രൂഷയും പണം ഉണ്ടാക്കുവാനുള്ള ഉപാധിയായി മാറിയിരിക്കുന്നു. ലൗകികനേട്ടങ്ങള്‍ കൊയ്‌തെടുക്കാനുള്ള അതിമോഹം, ഉള്ളില്‍ കാപട്യം നിറഞ്ഞ പൊയ്മുഖങ്ങള്‍, ആന്തരിക ചൈതന്യമില്ലാത്ത ആദ്ധ്യാത്മിക ശുശ്രൂഷകര്‍! ജീവിതബന്ധിയല്ലാത്ത പ്രവര്‍ത്തനസാക്ഷ്യമില്ലാത്ത പ്രസംഗങ്ങള്‍. 'പുരോഹിതാ നിനക്കെതിരെയാണു എന്റെ ആരോപണം.... എന്റെ ജനം നശിക്കുന്നു' (ഹോസി 4:4-6).

ഹേ പുരോഹിതാ, പാവപ്പെട്ടവരുടെ യാതനമറന്ന് നീ ദൈവസന്നിധിയില്‍ നില്‍ക്കുന്നുവോ? സ്തുതിപാടുന്നുവോ? നീ ദൈവാലയത്തില്‍ മാത്രം ഒതുങ്ങി കൂടുന്നുവോ? മനുഷ്യരല്ലേ, സമൂഹമല്ലേ, നിന്റെ ദൈവാലയം. മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നിടത്ത് എന്തേ നിന്നെ കാണാത്തത്? ലൗകിക മാനദണ്ഡം ജീവിതശൈലിയായി മാറിയിരിക്കുന്നു. സത്യത്തെ ശുശ്രൂഷിക്കാന്‍ സാധിക്കുന്നില്ല. കര്‍ത്താവിന്റെ മനസ്സറിഞ്ഞ് നമ്മുടെ ശുശ്രൂഷ അപഗ്രഥിച്ച് ശക്തിസംഭരിക്കാന്‍ സാധിക്കുന്നില്ല. കൂട്ടുത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കേണ്ടെ?

ജീവിതമൂല്യങ്ങള്‍ക്ക് ഇന്ന് സ്ഥാനമില്ല. ധര്‍മ്മച്യുതിയില്‍ മുങ്ങി മാനസികരോഗിയായി മാറിയിരിക്കുന്ന തലമുറ. എവിടെയും ആത്മഹത്യാ പ്രവണത നടമാടുന്നു. ഇന്നിന്റെ കാഴ്ചപ്പാടുകളും മനോഭാവങ്ങളും ജീര്‍ണ്ണിച്ചിരിക്കുന്നു. ആഡംബരവും സുഖലോലുപതയും കൊടികുത്തിവാഴുന്നു. ഇത് പുരോഹിതനെയും കടന്നാക്രമിച്ചിരിക്കുന്നു. ആടിന്റെ മണമില്ലാത്ത, ആടുകള്‍ ഇല്ലാത്ത, ആലസൂക്ഷിപ്പുകാര്‍ മാത്രമായിരിക്കുന്നു പുരോഹിതര്‍. പ്രതികരണശേഷി നഷ്ടപ്പെട്ട് സുവിശേഷ ചൈതന്യമറ്റവര്‍. തങ്ങള്‍ക്ക് ഇണങ്ങാത്ത കസേര തേടുന്നവര്‍. ധാര്‍മ്മികരോഷവും, ആത്മരോഷവും, പ്രവാചക ധര്‍മ്മവും, കാര്യക്ഷമതയും നഷ്ടപ്പെട്ടവര്‍, സത്യം പറയാന്‍ സന്ദര്‍ഭം നോക്കുന്നവര്‍. ഇതല്ലേ ഇന്നത്തെ പുരോഹിതന്‍?

പ്രാര്‍ത്ഥിക്കാത്ത, ധ്യാനിക്കാത്ത, ആത്മശോധനയില്ലാത്ത, സാക്ഷ്യമില്ലാത്ത വൈദികന്‍ മറ്റുള്ളവരെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുന്ന കാഴ്ച തികച്ചും ആധുനികമാണ്. വിരോധാഭാസമാണ്. ആഴമായ പ്രാര്‍ത്ഥനാചൈതന്യമില്ലാത്ത പുരോഹിതന് ബന്ധങ്ങള്‍ ബന്ധനങ്ങളായി മാറുന്നു. കാലുകഴുകിയ കര്‍ത്താവിന്റെ ശുശ്രൂഷാമനോഭാവം എവിടെയോ നഷ്ടപ്പെട്ടു. ഇന്ന് പൗരോഹിത്യം ഉദ്യോഗം മാത്രമായി പരിണമിച്ചിരിക്കുന്നു. കഴിവും പക്വതയും നിലപാടുകളും കാഴ്ചപ്പാടുകളുമുള്ള വൈദികരെ രൂപതയുടെ മുഖ്യധാരയിലേയ്ക്കുയര്‍ത്താന്‍ സഹവൈദികര്‍ക്ക് താല്പര്യമില്ല. രൂപതയുടെ ആത്മീയപുരോഗതിയ്ക്കുവേണ്ടി വിദേശത്തുപോകുന്ന  വൈദികര്‍ തിരിച്ചുവരാന്‍ മടിക്കുന്നു. വരുന്നവരോ അംബരചുംബികളായ വീടുകള്‍ പണിയുന്നു. വിലയേറിയ വാഹനങ്ങള്‍ സ്വന്തമാക്കുന്നു. പാവങ്ങളോടു താദാത്മ്യംപ്രാപിച്ച് ക്രിസ്തുസാക്ഷികളാകേണ്ടവരാണിവര്‍.

കാലം നിശ്ചലമല്ല. ഓരോന്നും വന്നും പോയുമിരിക്കുന്നു. ആദിമസഭയുടെ പരിവേഷമണിഞ്ഞ് ഈശോയ്ക്കു യുഗാന്ത്യം വരെ ജീവിതസാക്ഷ്യം നല്‍കേണ്ട പുരോഹിതര്‍, സ്വന്തം ജീവിതവും, സഹോദരര്‍ക്കായി വ്യയംചെയ്യുവാന്‍ ഒരുനിമിഷം ജീവിതത്തിന്റെ പിന്‍നിലാവിലേക്ക് തിരിയൂ. ഏലിയായുടെ തീഷ്ണതയോടും, മോശയുടെ ധൈര്യത്തോടും കൂടി പ്രവര്‍ത്തിക്കാം. അധികാരത്തിന്റെ, ലൗകികതയുടെ, പൊങ്ങച്ചത്തിന്റെ തിണ്ടിടിഞ്ഞ കുളത്തില്‍നിന്ന് ഒരു നീര്‍ച്ചാലുപോലെ കയറിവരൂ. നമ്മുടെ അയോഗ്യതകള്‍ ഏറ്റുപറയാം. പഴയത് വലിച്ചെറിയാം. പുതിയത് ഇറുത്ത് ചൂടാം.

ഫാ. ജോസ് തറപ്പുതൊട്ടിയില്‍

(കടപ്പാട്: ഫെര്‍മെന്റ്റ്‌)