Wednesday, August 22, 2012
Monday, August 20, 2012
ഈ പാവങ്ങളോട് ഇത്രയും വേണമായിരുന്നോ?
എന്റെ മ, മ, മ, മനോരമേ ഈ പാവങ്ങളെ ഇങ്ങനെ ചതിക്കരുതായിരുന്നു.
എന്തൊക്കെയാണ് എഴുതി പിടിപ്പിച്ചത്?
“മെഡിക്കല്‍ കോളേജ് എന്ന് ആരംഭിക്കുമെന്നത് സംബന്ധിച്ചു വൈകാതെ തീരുമാനമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.”
ആര്, ആരെ, എപ്പോള്‍ അറിയിച്ചു. ഏതു അധികൃതര്‍?
ഒന്നുമില്ലെങ്കിലും എത്രയോ വര്‍ഷങ്ങളായി ക്നാനായ അതിരൂപതാ ആസ്ഥാനവും മനോരമയും ഏകോദരസഹോദരരെപോലെ ഇടതും വലതുമായി ഇരിക്കുന്നു! ഞങ്ങളുടെ തിരുമേനിയോട് എന്തെങ്കിലും വൈരാഗ്യമുണ്ടായിരുന്നെങ്കില്‍ പറഞ്ഞുതീര്‍ക്കാന്‍ ഒരു ശ്രമമെങ്കിലും നടത്തിയിട്ട് പോരായിരുന്നോ ഇത്തരം പാരവയ്പ്പ്?
ഒന്നുമില്ലെങ്കിലും എത്രയോ വര്‍ഷങ്ങളായി ക്നാനായ അതിരൂപതാ ആസ്ഥാനവും മനോരമയും ഏകോദരസഹോദരരെപോലെ ഇടതും വലതുമായി ഇരിക്കുന്നു! ഞങ്ങളുടെ തിരുമേനിയോട് എന്തെങ്കിലും വൈരാഗ്യമുണ്ടായിരുന്നെങ്കില്‍ പറഞ്ഞുതീര്‍ക്കാന്‍ ഒരു ശ്രമമെങ്കിലും നടത്തിയിട്ട് പോരായിരുന്നോ ഇത്തരം പാരവയ്പ്പ്?
അധികൃതര്‍ അറിയിച്ചു പോലും! എന്റെ മനോരമേ ഇത് ഒരു വക യു.കെ. ഓണ്‍ലൈന്‍ പത്രങ്ങളുടെ രീതി ആയിപോയല്ലോ. നിങ്ങളെക്കുറിച്ച് ഇങ്ങനെയൊന്നുമല്ല ഞങ്ങള്‍ കരുതിയിരുന്നത്.
ഞങ്ങള്‍ ക്നാനയക്കാര്‍ ശുദ്ധന്മാരാണ്. എത്ര കണ്ടാലും, എത്ര കേട്ടാലും പഠിക്കുകയില്ല. അതിരൂപതവക ഏതു സ്ഥാപനം വന്നാലും ഞങ്ങളുടെ സ്വന്തമാണെന്ന് അങ്ങ് കരുതും. അവസാനം ആട്ടു കിട്ടുമ്പോള്‍ പോലും ഞങ്ങള്‍ക്ക് പഠിക്കാന്‍ വലിയ മടിയാണ്.
തിരുമേനിമാര്‍ ഓരോ തവണയും ഓരോ കാര്യം പറഞ്ഞു വരുമ്പോഴും നല്ല കാര്യത്തിനല്ലേ എന്നോര്‍ത്ത് ഞങ്ങള്‍ കാശ് കൊടുക്കും. കാരിത്താസ്സിലെ ഓരോ ബ്ലോക്കും പണിയാന്‍ ഞങ്ങള്‍ കാശ് കൊടുത്തു. എന്നിട്ടും ഞങ്ങളില്‍ ആര്‍ക്കെങ്കിലും നാട്ടില്‍ ചെല്ലുമ്പോള്‍ അസുഖം വന്നു കാരിത്താസിന്റെ വരാന്തയില്‍ ചെന്ന് നിന്നാല്‍ അച്ചന്മാര് പറയും – "നിങ്ങള്‍ അമേരിക്കക്കാരുടെ വിചാരം നിങ്ങള്ക്ക് കൊമ്പുണ്ടെന്നാ. കാശ് തന്ന തെണ്ടിയും ഉണ്ട്, കാശ് തരാത്ത തെണ്ടിയും ഉണ്ട്. ഞങ്ങള്‍ക്ക് ഈ രണ്ടു തെണ്ടികളും ഒരു പോലെയാ. നിന്റെ ഒന്നും അഹങ്കാരം ഇവിടെ ചെലവാകില്ല."
എന്നിട്ടും ഞങ്ങള്‍, കാശ് കൊടുക്കുന്ന തെണ്ടികള്‍, പഠിക്കുകയില്ല.
സങ്കടം വരുമ്പോള്‍ ഞങ്ങള്‍ മൂളും: “അപ്പനും അമ്മയും മരിക്കണമെങ്കില്‍ കാരിത്താസില്‍.............”
കഴുത കാമം കരഞ്ഞുതീര്‍ക്കുന്നത് പോലെ ഞങ്ങള്‍ സങ്കടം പാടി തീര്‍ക്കും.
വിദ്യാഭ്യാസ ഫണ്ടെന്നും പറഞ്ഞു വന്നപ്പോള്‍ ഞങ്ങള്‍ ഓര്‍ത്തു സമുദായത്തിലെ പാവങ്ങള്‍ രക്ഷപെടുന്ന കാര്യമല്ലേ. ഞങ്ങള്‍ കൊടുത്തു തിരുമേനിമാര്‍ക്ക് എടുത്താല്‍ പൊങ്ങാത്തത്ര കൊടുത്തു.
എതിലെ പോയി?
പോക്കേ പോയി.....
ഞങ്ങളുടെ കണ്‍വെന്‍ഷന്‍ തകര്‍ക്കാന്‍ നിങ്ങളുടെ ഇടതുവശത്തിരിക്കുന്ന പിതാക്കന്മാര്‍ അറഞ്ഞു ശ്രമിച്ചു; നടന്നില്ല. അന്ന് ഞങ്ങള്‍ ശപഥം ചെയ്തു – കൊക്കിനു ജീവന്‍ ഉള്ളിടത്തോളംകാലം ഇവറ്റകള്‍ക്ക് പത്തു പൈസ പോലും കൊടുക്കില്ല.
അന്നേരം കേള്‍ക്കുന്നു പാസ്റ്ററല്‍ കൌണ്‍സില്‍ തീരുമാനം എടുത്തു – ക്നാനായക്കാരന് മെഡിക്കല്‍ കോളേജ് വേണ്ടെന്നു. ഈ പാസ്റ്ററല്‍ കൌണ്‍സില്‍ എന്ന് വച്ചാല്‍ ആരാ? ആരാ? നിഘണ്ടുവില്‍ നോക്കരുത്. ഞങ്ങളുടെ ഏതെങ്കിലും പള്ളിയില്‍ പോയി ഒരു സത്യസന്ധനോട് (അങ്ങനെ ഒരുത്തനെ കണ്ടു കിട്ടാന്‍ അല്പം ബുദ്ധിമുട്ടാണേ!) ചോദിച്ചു നോക്ക്. അന്നേരം മനസ്സിലാകും അതിന്റെ ഗുട്ടന്‍സ്.
എന്നാലും മനോരമേല്‍ കണ്ടപ്പോള്‍ ഞങ്ങള്‍ എല്ലാം മറന്നു. തിരുമേനിമാര്‍ പിരിവിനു വരാതിരിക്കുകില്ല. അങ്ങനെയെങ്കിലും ഒന്ന് കാണാമല്ലോ എന്നൊക്കെ ഓര്‍ത്തു സന്തോഷിച്ചു പോയി.
എന്തിനാ മനോരമേ ഇത്ര കല്ല് വച്ച നുണ പറഞ്ഞത്? മനോരമയും തിരുമേനിമാരും എത്ര നുണ പറഞ്ഞാലും പിന്നേം ഞങ്ങള്‍ക്ക് നിങ്ങളെ വിശ്വാസമാ.
എന്നാലും എന്റെ പൊന്നു മനോരമേ, ഈ പാവങ്ങളോട് ഇത്രയും വേണമായിരുന്നോ?
ആശ കൊടുത്താലും എന്റെ മനോരമേ, ആനയെ കൊടുക്കരുതേ......മേലിലെങ്കിലും......
ഡോ. മാത്തപ്പന്‍ ക്നായിപ്പുരയിടം-
സര്ക്കാര്‍ അനുമതി ലഭിച്ചിട്ടും മെഡിക്കല്‍ കോളേജ് ഇല്ലാത്ത നമ്മള്‍....
മലയാള മനോരമയില്‍ വന്ന വാര്‍ത്തയനുസരിച്ച്, ശനിയാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം കോട്ടയം അതിരൂപത മെഡിക്കല്‍ കോളേജിനായി സമര്‍പ്പിച്ച അപേക്ഷ സ്വീകരിക്കുകയും, അനുമതി നല്‍കുകയും ചെയ്തു.
എന്നാല്‍ വിശ്വസനീയമായ കോട്ടയം അതിരൂപതാ കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച വിവരം ഇങ്ങനെയാണ്.
മെഡിക്കല്‍ കോളേജിനായി അതിരൂപതാധികൃതര്‍ മുമ്പ് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അടുത്തയിടെ, പാസ്റ്ററല്‍ കൌണ്‍സില്‍ ചേര്‍ന്ന് നമുക്ക് മെഡിക്കല്‍ കോളേജ് വേണ്ട എന്ന് തീരുമാനം എടുത്തു. ഈ തീരുമാനമനുസരിച്ച് മുമ്പ് സമര്‍പ്പിച്ചിരുന്ന അപേക്ഷ പിന്‍വലിച്ചില്ല എന്ന് വേണം കരുതാന്‍.. ഇതൊന്നുമറിയാതെ മന്ത്രിസഭായോഗം അനുമതി നല്‍കുകയായിരുന്നു.
മന്ത്രിസഭയുടെ ഈ തീരുമാനം കൊണ്ട് ഫലത്തില്‍ ക്നാനായ സമുദായത്തിന് യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ല.
അമ്പതു വര്ഷം പൂര്‍ത്തിയാക്കുന്ന കാരിത്താസ് ആശുപത്രി ആശുപത്രിയായി തന്നെ തുടരും. മെഡിക്കല്‍ കോളേജ് എന്ന നമ്മുടെയെല്ലാം സ്വപ്നം സ്വപ്നമായും തുടരും.
Sunday, August 19, 2012
കാരിത്താസ് മെഡിക്കല്‍ കോളേജ്: പ്രതികരണങ്ങള്‍
കാരിത്താസ് മെഡിക്കല്‍ കോളേജ് ആകുന്നു എന്ന വാര്‍ത്തയില്‍ ആഹ്ലാദിക്കാത്ത ക്നാനായ സമുദായാംഗം ഉണ്ടാകുമെന്ന് തോന്നുന്നില്ല. പ്രതികരണം അറിയുവാനായി ഫോണിലൂടെ പലരെയും ബന്ധപ്പെടാന്‍ ശ്രമിച്ചു. വളരെ കുറച്ചു ആളുകളെ മാത്രമാണ് ഫോണില്‍ കിട്ടിയത്. അവരുടെ പ്രതികരണം ചുവടെ കൊടുക്കുന്നു.
കൂടുതല്‍ പ്രതികരണങ്ങള്‍ വരുംദിവസങ്ങളില്‍ ചേര്‍ക്കുന്നതാണ്. ആര്‍ക്കെങ്കിലും അവരുടെ അഭിപ്രായം അറിയിക്കണമെങ്കില്‍ (ഇംഗ്ലീഷലോ, മലയാളത്തിലോ ഇമെയില്‍ ചെയ്തു ഞങ്ങളെ അറിയിക്കുക. ഇമെയില്‍ വിലാസം: worldwidekna@gmail.com).
Administrator
worldwidekna@gmail.com
This is a very heart-warming piece of glad news. Let us thank God and seek His blessings for our hard work ahead. Hats off to the vision and sustained efforts of all those worked on this long cherished goal. Over 50 yars of our work in health care at Caritas and elsewhere has been rewarded with this recognition and honor. The immediate need is to recruit respectable, renowned and competent teaching and administrative staff.
Experienced Knanaya health professionals in US, UK, etc. must lend their support. Let us strive to make this a good model for all.
Alex Mapleton,
Health Gerontologist & Physical Therapist
കാരിത്താസ് മെഡിക്കല്‍ കോളേജാകുന്നു എന്നറിയുന്നതില്‍ വളരെ സന്തോഷിക്കുന്നു. ഇതില്‍ ക്നാനായ സമുദായംഗങ്ങള്‍ മാത്രമല്ല, കോട്ടയം പ്രദേശത്തുള്ളവര്‍ക്കെല്ലാം അഭിമാനിക്കാം. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന നമ്മുടെ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്ളതിന്റെ പ്രയോജനം നാമെല്ലാം അറിയുന്നു; അനുഭവിക്കുന്നു.
ഈ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാകുമ്പോള്‍ ധനസമ്പാദനത്തിനുള്ള മറ്റൊരു മാര്‍ഗം മാത്രമായി കാണാതെ സമുദായത്തിന്റെ പുരോഗമനത്തിനും സാധുക്കള്‍ക്ക് നല്ല രീതിയിലുള്ള ചികിത്സ പ്രാപ്യമാകുന്നതിനും സാധ്യമാകട്ടെ എന്ന് ആശംസിക്കുന്നു.
ജോണി പുത്തന്‍പറമ്പില്‍,
മുന്‍ KCCNA പ്രസിഡന്റ്
ഇത് സമുദായത്തിന്റെ വലിയൊരു നേട്ടമാണ്. ഇതില്‍ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. ഇതിനുവേണ്ടി പരിശ്രമിച്ചവര്‍ക്കും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനും നന്ദി പറയുന്നു.
ഷോയി ചെറിയാന്‍, യു.കെ.
ഇത് വളരെ സന്തോഷകരമായ വാര്‍ത്തയാണ്. പുതിയതായി ഇത്തരമൊരു സ്ഥാപനം തുടങ്ങുന്നതിന്റെ പ്രയാസങ്ങള്‍ നമുക്കില്ല. എല്ലാ സൌകര്യങ്ങളും നിലവിലുണ്ട്, വളരെ നല്ല പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. അതും പോരാതെ, പുതിയ ഒരു പബ്ലിസിറ്റിയുടെയും ആവശ്യമില്ല. പരക്കെ അറിയപ്പെടുന്ന സ്ഥാപനമാണ് കാരിത്താസ്.
ആകെ ഒരു ഉത്കണ്ഠ എന്ന് പറയാവുന്നത്, മെഡിക്കല്‍ കോളേജ് ആയിക്കഴിയുമ്പോള്‍ വളരെയേറെ രോഗികളെ കൈകാര്യം ചെയ്യേണ്ടി വരും അതിനുള്ള മാനേജ്‌മന്റ് പ്രാഗല്‍ഭ്യം നമുക്കുണ്ടോ എന്നതാണ്. നിലവിലുള്ള Administrative and Management efficiency ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ നിലവാരത്തിലേയ്ക്ക് ഉയര്‍ത്താന്‍ സത്വരനടപടികള്‍ സ്വീകരിക്കും എന്ന് വിശ്വസിക്കാം.
അനിത ജോണ്‍,
NHS Practice Development Matron
The name “Carital Medical College” evokes memories of the humble beginnings of this beloved institution. It was more than fifty years ago that Bishop Tharayil and his advisors thought of a hospital for the community and the district away from the bustle of Kottayam. Today Caritas Hospital is a landmark of Kerala. Through the years, and under the stewardship of Archbishop Kunnacherry, it has developed into a multi-disciplinary institution. Cancer care, cardiology, Ayurveda and such specialities have been added.
The Nursing school is renowned for the calibre of its students. If only the new medical college can emulate the nursing school and college, it will do us proud. Knanaya community and all of India require well trained doctors. Let us hope the new Caritas Medical College will not fail our expectations.
Joseph Pathyil, Canadaകാരിത്താസ് മെഡിക്കല്‍ കോളേജ് ആകുന്നു എന്ന വാര്‍ത്ത സസന്തോഷം സ്വാഗതം ചെയ്യുന്നു.
ക്നാനായ സമുദായത്തിന്റെ വളര്‍ച്ചയുടെ പാതയില്‍ ഇത് ഒരു നാഴികക്കല്ലാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. പുതിയ മെഡിക്കല്‍ കോളേജിന് ആരോഗ്യരംഗത്ത് എല്ലാവര്ക്കും അഭിമാനകരമായ സംഭാവന ചെയ്യാനാകും എന്ന് എനിക്ക് തീര്‍ച്ചയുണ്ട്.
ജോസ് കണിയാലി
മുന്‍ കെസിസിഎന്‍എ പ്രസിഡന്റ്
ക്നാനയകാര്ക്ക് മെഡിക്കല്‍ കോളേജ്
തെള്ളകം കാരിത്താസ് ആശുപത്രിക്കു മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി.
വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം കോട്ടയം അതിരൂപതയ്ക്ക് ഒരു മെഡിക്കല്‍ കോളേജ് അനുവദിച്ചിരിക്കുന്നു.
1962ല്‍ തറയില്‍ തിരുമേനി വെള്ളാപ്പള്ളി കുടുംബം സൌജന്യമായി നല്‍കിയ ആറേക്കര്‍ സ്ഥലത്ത് ജര്‍മ്മന്‍ ജീവകാരുണ്യ സംഘടനയായ കാരിത്താസിന്റെ ധനസഹായത്തോടെ ആരംഭിച്ച ഈ ആശുപത്രി ഇതുവരെ മെഡിക്കല്‍ കോളേജ് ആകാത്തതില്‍ പല സമുദായംങ്ങള്‍ക്കും അമര്‍ഷം ഉണ്ടായിരുന്നു. അതിരൂപതാധികൃതരുടെ കാര്യക്ഷമത ഇല്ലായ്മയായാണ് ഇത് പരക്കെ വിശേഷിക്കപെട്ടിരുന്നത്.
കേരളത്തിലെ മറ്റു ജില്ലകളുമായി താരതമ്യം ചെയ്‌താല്‍ കോട്ടയം ജില്ലയില്‍ ആവശ്യത്തിന് ആതുരാലയങ്ങള്‍ ഉണ്ടായിരുന്നില്ല.
കാരിത്താസ് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥമാകുന്നതോടെ കോട്ടയത്ത് രണ്ടു മെഡിക്കല്‍ കോളേജ് ആകുമെന്നും വേണ്ടത്ര ചികിത്സാ സൗകര്യം ജില്ലയിലെ നിവാസികള്‍ക്ക് ലഭിക്കുമെന്നും പ്രതീക്ഷിക്കാം.
രണ്ടു നഴ്സിങ് കോളജുകളും ഒരു ഫാര്‍മസി കോളജും ഇപ്പോഴുണ്ട്. 1100 വിദ്യാര്‍ഥികളാണു പ്രതിവര്‍ഷം ഇവിടെനിന്നു പഠിച്ചിറങ്ങുന്നത്. കേരളത്തിലെ ആദ്യ ഡയാലിസിസ് സെന്‍ററുകളിലൊന്ന് കാരിത്താസിന്‍റേതാണ്. ദക്ഷിണേന്ത്യയിലെ ആദ്യ ഹൈബ്രിഡ് കാത്ലാബ് ആന്‍ഡ് ഓപ്പറേഷന്‍ റൂമും ഇവിടെയാണു സ്ഥാപിച്ചത്. കോട്ടയത്തിനു പുറമേ ഡല്‍ഹിയിലും മുംബൈയിലും മാത്രമേ ഈ സംവിധാനം ഇപ്പോഴുള്ളൂ.
കോട്ടയം അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് (പേട്രണ്‍, മാര്‍ ജോസഫ് പണ്ടാരശേരി (ട്രസ്റ്റ് ചെയര്‍മാന്‍), ഫാ. തോമസ് ആനിമൂട്ടില്‍ (ഡയറക്ടര്‍) എന്നിവരടങ്ങിയ ഭരണസമിതിക്കാണ് ആശുപത്രിയുടെ നടത്തിപ്പു ചുമതല. മെഡിക്കല്‍ കോളജ് എന്ന് ആരംഭിക്കുമെന്നതു സംബന്ധിച്ചു വൈകാതെ തീരുമാനമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അവലംബം: യാഹൂ മലയാളം ന്യൂസ്
ഈ വിഷയത്തെക്കുറിച്ചുള്ള മറ്റു റിപ്പോര്‍ട്ടുകള്‍:
¥øÈâxÞIßæa çØÕÈÎßµÕßW µÞøßJÞØßÈí ¥ÉâVÕçÈG¢
ഈ വിഷയത്തെക്കുറിച്ചുള്ള മറ്റു റിപ്പോര്‍ട്ടുകള്‍:
¥øÈâxÞIßæa çØÕÈÎßµÕßW µÞøßJÞØßÈí ¥ÉâVÕçÈG¢
വക്താവ് നയം വ്യക്തമാക്കണം
കോട്ടയം രൂപതയുടെ വക്താവ് എന്നവകാശപ്പെടുന്ന ഒരു വക്കീല്‍ ടി.വി.യില്‍ പ്രത്യക്ഷപ്പെടുകയും ജോമോനെയും ഒരു പ്രൊഫസര്‍ മാഡത്തെയും ഇപ്പോള്‍ കേസുകൊടുത്തു മൂക്കില്‍ കയറ്റും എന്നു പറയുകയും ചെയ്തിട്ട് മാസം ഒന്നാകാറാകുന്നു. പിന്നെ ഒന്നും കേട്ടില്ല. ടി.വി.യില്‍ ഒന്നും കാണുന്നുമില്ല. ക്രിമിനലായും സിവിലായും കേസ് കൊടുക്കും എന്നാണു പറഞ്ഞത്.
പൊന്നു വക്താവേ ഒരു കേസ് കൊടുക്കണം എങ്കില്‍ കഷി തന്നെ അതിനു സമ്മതിക്കണം. ഇവിടെ ഡിമെന്‍ഷ്യ പിടിച്ചു എന്ന് സി.ബി.ഐ.യോട് പറഞ്ഞു പോയ കുന്നശ്ശേരിപിതാവ് എങ്ങനെയാ കേസ് കൊടുക്കുന്നത്? അത് തന്നയോ നാട്ടില്‍ ഒരു കേസ് തീരുവാന്‍ വര്ഷം എത്ര വേണം. കേസ് തീരുമ്പോള്‍ മൂലക്കാടന്‍ വരെ മണ്ണിന്റെ അടിയില്‍ ആയെന്നിരിക്കും, അപ്പോഴാ കുന്നശേരി പിതാവ്! വിവരം ഇല്ലങ്കില്‍ വായടച്ചു വീട്ടില്‍ ഇരിക്കുക. അവസാനം തിരുനക്കര മൈതാനത്ത് വച്ച് മാധ്യമങ്ങളെ വിചാരണ ചെയ്തു. അവിടെ അങ്ങയെ കണ്ടതും ഇല്ല. അതോ എന്റെ കണ്ണിന്റെ കാഴ്ച കുറവ് കൊണ്ടാണോ?
എന്നാല്‍ പത്രത്തിലും ബ്ലോഗുകളിലും എല്ലാം വെള്ളിയാനച്ചനെ കുറിച്ച് എഴുതുന്നത് അങ്ങ് കാണുന്നില്ലേ? എന്നിട്ടും എന്തേ ഒന്നും മിണ്ടാതെ അവിടെ ഇരിക്കുന്നു?. അതോ അങ്ങ് മെത്രാന്മാര്‍ക്കുവേണ്ടിയുള്ള വക്താവ് മാത്രമാണോ? കുത്തക, ബൂര്‍ഷ പത്രങ്ങള്‍ ഇതുപോലെ എഴുതുമ്പോള്‍ അങ്ങിലെ രക്തം തിളക്കുന്നില്ലേ? അതും പാവം കണ്ണിനു കാഴ്ച കുറവുള്ള വെള്ളിയാന്ച്ചന്‍... വികലാംഗരോട് ഒരു സഹാനുഭൂതി വേണ്ടേ വക്കീലെ?
കാഴ്ച ഇല്ലാത്തവര്‍ കൈകൊണ്ട് സ്പര്‍ശിച്ചു നോക്കുകയോ മണം പിടിക്കുകയോ ഒക്കെ ചെയ്താല്‍ നമുക്ക് കുറ്റം പറയുവാന്‍ പറ്റുമോ അതല്ലേ കാര്യങ്ങള്‍ മനസിലാക്കുവാന്‍ അവശേഷിക്കുന്ന മാര്‍ഗം? അങ്ങനെ ഒക്കെ നടന്ന ഒരു സംഭവം ആണ് അമേരിക്കയില്‍ നടന്നു എന്ന് കേള്‍ക്കുന്നത്. അല്ലാതെ പീഡിപ്പിക്കുവാന്‍ നോക്കിയതല്ല. കുന്നശേരിക്ക് ഡിമെന്‍ഷ്യ വെള്ളിയാന് കാഴ്ചക്കുറവും. ഈരണ്ടു പേരും അരമനയില്‍ ഒരുമിച്ചു ഉണ്ടായിരുന്നപ്പോള്‍ ഒരു പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ മിനിമം രണ്ടു സിസ്റെര്സ് ഒരുമിച്ചു വേണം അരമനയില്‍ പോകുവാന്‍ എന്ന് പറഞ്ഞതില്‍ തെറ്റില്ല. ഡിമെന്‍ഷ്യ പിടച്ചയാളും കുരുടനും കൂടി ഒരാളുടെ നേരെ തിരിഞ്ഞാലോ എന്ന് കരുതികാണും. രണ്ടു .......ക്ക് രണ്ടു എല്ല് കൊടുക്കുന്നതല്ലേ ബുദ്ധി? ഇല്ലങ്കില്‍ തമ്മില്‍ കടിപിടി കൂടില്ലേ?.
ഒരു ക്നനയക്കാരന്‍ ആയതുകൊണ്ട് അല്ലെ പത്രങ്ങളും ബ്ലോഗുകളും നമ്മളെ ഇത്രക്കും താറടിക്കുന്നത്? നമ്മളുടെ വികാരം ഉണരണ്ടേ? പറ്റിയാല്‍ കോട്ടയം നഗരത്തില്‍ ഒരു പ്രകടനവും തിരുനക്കരെ മറ്റൊരു യോഗവും നടത്താവുന്നതാണ്. ബാബുസാര്‍ അതിനു പറ്റിയ ആളുമാണ്.
ഇനിയും വൈകരുത്.
- ഒറ്റക്കണ്ണന്‍
യു.കെ.കെ.സി.എ. നിലവില്‍ ഉണ്ടോ?
ജൂണ്‍ മാസം മുപ്പതാം തിയതി കണ്‍വെന്‍ഷന്‍ നടത്തിയ യു.കെ.കെ.സി.എ. നിലവില്‍ ഉണ്ടോ എന്ന് ആരെങ്കിലും സംശയം പ്രകടിപ്പിച്ചാല്‍ തെറ്റ് പറയുവാന്‍ കഴിയുമോ? വെബ്സൈറ്റ് ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നത് പഴയ ഫോട്ടോയും പിന്നെ മേമ്പൊടിക്ക് ഈ വര്‍ഷത്തെ ഏതാനും ചില ഫോട്ടോയും മാത്രം. അതില്‍ ഒരു റിപ്പോര്‍ട്ട് ഉണ്ട്. അത് അവസാനിക്കുന്നത് ഇങ്ങനെ ആണ്
"സൌഹൃദത്തിന്റെയും സ്നേഹത്തിന്റെയും ഒരുമയുടെയും പ്രതീകമായിരുന്ന റാലി കാണികളുടെ മനസുകളില്‍ ഇനിയും ഏറെ നാള്‍ ത്രസിച്ചു നില്‍ക്കും"
എത്ര നാള്‍ നമ്മള്‍ ഇങ്ങനെ ത്രസിച്ചു നില്‍ക്കും? ഇനിയും നമ്മളുടെ നേതാക്കന്മാര്‍ ഉറക്കത്തിലോ അതോ ഉറക്കം നടിക്കുന്നുവോ എന്നതാണ് സംശയം.
ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി പോലും മുഴുവന്‍ ആളെയും കൂട്ടി കൂടുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല എന്ന് അറിയുന്നു. ത്രസിച്ചു നിന്നു എന്ന് പറയുന്ന റാലിയെ ചുറ്റിപ്പറ്റി മാഞ്ചെസ്റ്റര്‍ സെക്രട്ടറി ഒരു മുന്‍ യു.കെ.കെ.സി.എ ഭാരവാഹിക്ക് നോട്ടീസ് കൊടുത്തു. ഏഴു ദിവസത്തിനകം മറുപടി ഇല്ലങ്കില്‍ പുറത്താക്കും എന്നായിരുന്നു ഭീഷണി.. എന്തുണ്ടായി?
ഒരു ചുക്കും നടന്നില്ല.
ഈ മുന്‍ ഭാരവാഹി നാഷണല്‍ കൌണ്‍സില്‍ മെമ്പര്‍ക്കെതിരെ യു.കെ.കെ.സി.എ. മുന്‍പാകെ പരാതി കൊടുത്തു എന്നും അറിയുന്നു. അത് സ്വീകരിച്ച യു.കെ.കെ.സി.എ. നേതാക്കന്മാര്‍ അതിന്റെ മുകളില്‍ അട ഇരിക്കുന്നു. മാഞ്ചെസ്റ്റര്‍ സെക്രട്ടറി പണ്ട് ജോയ്പ്പാനെയും സണ്ണിയെയും പുറത്താക്കി. ഇപ്പോള്‍ എന്തേ നടപടി വൈകുന്നു??. പാണ്ടന്‍ നായുടെ പല്ലിനു ശൌര്യം പണ്ടേ പോലെ ഫലിക്കുന്നില്ലേ? അതോ പല്ല് കൊഴിഞ്ഞുപോയോ?
നൂറ്റിയമ്പതു ഫാമിലി എന്ന് പറഞ്ഞു നടന്ന മാഞ്ചെസ്റ്റര്‍ യുണിറ്റ് വിറ്റ ടിക്കറ്റ് നാല്പതില്‍ താഴെ മാത്രം!
പണം കൊടുക്കണ്ട ദിവസത്തിനകം അവര്‍ പണം കൊടുത്തില്ല എന്നും അറിയുന്നു എങ്കില്‍ യു.കെ.കെ.സി.എ. നേതാക്കന്മാര്‍ അവരോടു ഫാമിലി ടിക്കറ്റ് ഒന്നിന് ഇരുപത്തി അഞ്ചു പൌണ്ട് വച്ച് വാങ്ങി മറ്റു യുനിറ്റുളോട് നീതി കാണിക്കണം. ഫാമിലി സ്പോന്സര്മാര്‍ മുഴുവനും പണം അടച്ചില്ല എന്നും കേള്‍ക്കുന്നുണ്ട്. ഇതൊക്കെ അറിയണമെന്ന് ജനത്തിന് ആഗ്രഹമുണ്ട്. ജനാധിപത്യ രീതിയില്‍ പോകുന്ന ഒരു സംഘടനയാണെങ്കില്‍ ജനത്തിനു ഇതൊക്കെ അറിയുവാന്‍ അവകാശവും ഉണ്ട്. സത്യമേന്തായാലും സാജന്‍ (പടിക്കമ്യാലില്‍) പുറത്തു പറയണം
ഇതൊക്കെ നാട്ടില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ സത്യങ്ങള്‍ എന്തുകൊണ്ട് ജനത്തെ അറിയിക്കുന്നില്ല. പിന്നെ എന്തിനു നമുക്ക് ഒരു വെബ്സൈറ്റ്. അതോ കണ്‍വെന്‍ഷന്‍ കഴിഞ്ഞു ഈ സംഘടന അടുത്ത ഇലക്ഷന്‍ വരെ (അല്ലെങ്കില്‍ അടുത്ത പിരിവിനു ആളെത്തുന്നത് വരെ) മരവിപ്പിച്ചോ, അതോ പിരിച്ചു വിട്ടോ? അതുമല്ലങ്കില്‍ നമ്മുടെ നേതാക്കന്മാരുടെ ശേഷി കുറഞ്ഞു പോയോ അതോ അവര്‍ ആരെ എങ്കിലും ഭയക്കുന്നുവോ?
ചാക്കോ മത്തായി
Saturday, August 18, 2012
ടി പി വധവും KCCNAയും.
വിശ്വസിക്കുന്ന ആശയങ്ങളെ മുറുകെ പിടിച്ചതിനു, മൂല്യചുതിക്ക് കൂട്ട് നില്‍ക്കാതിരുന്നതിനു, സത്യം വിളിച്ചു പറഞ്ഞതിന്, ഒരായുസ് മുഴുവന്‍ ഏതൊരു പ്രസ്ഥാനത്തിന് വേണ്ടി ജീവിച്ചോ, ആ പ്രസ്ഥാനം തന്നെ നിഷ്കരുണം അമ്പത്തി ഒന്ന് വെട്ടുകള്‍ കൊണ്ട് ശരീരവും മുഖവും വൈകൃതം ആക്കി ഒരു പച്ച ആയ മനുഷ്യറെ ശരീരത്തില്‍ സംഹാരതാണ്ഡവം ആടിയപ്പോള്‍ മനഃസാക്ഷി മരവിച്ചിട്ടില്ലാത്ത മലയാളിസമൂഹം വിറങ്ങലിച്ചു പോയി. ഭയപ്പാടു കൊണ്ട് സാംസ്ക്കാരികനേതാക്കള്‍ പലരും അഭിപ്രായം പറഞ്ഞില്ല, പക്ഷെ പൊതുസമൂഹം ഇത് ചെയ്തവരെ വെറുത്തു, അവര്‍ ജനഹൃദയങ്ങളില്‍ നിന്നും ഇറങ്ങി പോയി.
പതിനേഴു നൂറ്റാണ്ട് പൊന്നുപോലെ കാത്തു സൂക്ഷിച്ച ഒരു പാരമ്പര്യത്തെ, സ്വന്തം പിതാവും, വല്യപ്പനും പറഞ്ഞു തന്ന സത്യത്തെ ചവറ്റുകൊട്ടയില്‍ തള്ളുവാന്‍ പറഞ്ഞപ്പോള്‍ മനസ്സില്ല എന്ന് പറഞ്ഞതിന് , ഒന്നുമില്ലായ്മയില്‍ നിന്നും അമേരിക്കയിലെ ഏറ്റവും വലിയ പ്രവാസിസംഘടന ആക്കി മാറ്റിയ KCCNA യുടെ കടക്കല്‍ കത്തി വെക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞതിന്, ഇന്നിവിടെ ജീവിച്ചിരിക്കുന്ന ഓരോ ക്നാനായക്കാരനും ഇന്ന് വരെ ഉള്ള ആയുസ് വരെ സംരക്ഷകര്‍ എന്ന് വിചാരിച്ചവര്‍ രാത്രി എന്നോ പകല്‍ എന്നോ വ്യത്യാസം ഇല്ലാതെ അമേരിക്കയിലെ ക്നാനായക്കാരന്റെ സംഘടനയെ തലങ്ങും വിലങ്ങും വെട്ടിയപ്പോള്‍ ഓരോ ക്നാനായക്കാരനും സത്യത്തില്‍ വിറങ്ങലിച്ചു പോയി. ഒരുവേള സ്തബ്ദരായി നിന്നു, കഴിഞ്ഞ 25 വര്ഷം കൊണ്ട്വളര്‍ത്തി എടുത്ത ഒരു പ്രസ്ഥാനത്തെ, 17 നൂറ്റാണ്ട് പഴക്കം ഉള്ള പാരമ്പര്യത്തെ തള്ളി പറയുന്നവര്‍ ആരായാലും അവരെ ക്നാനായക്കാരനും തള്ളി പറയും എന്ന ഒരു പൊതുവികാരത്തിലേക്ക് എത്താന്‍ ക്നാനായക്കാരന് അധികം സമയം വേണ്ടി വന്നില്ല. ലോകത്താകമാനം ഉള്ള ഓരോ ക്നാനായക്കാരനും അമേരിക്കയില്‍ സംഭവിക്കുന്നത് ശ്വാസം അടക്കി പിടിച്ചു നിരീക്ഷിക്കുകയും, പിന്തുണ ആയി മുന്നോട്ടു വരികയും ചെയ്തു.
അവര്‍ മരിച്ചില്ല, തോറ്റുപോയതുമില്ല
സുതാര്യഭരണത്തിന്‍റെ നിറകുടമായ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കേരളത്തില്‍ നീതി തേടി നഴ്സിങ് സമൂഹം മൂന്നരമാസത്തോളം സമരം ചെയ്തു തോറ്റ് ആത്മഹത്യയ്‍ക്കു തുനിഞ്ഞ വാര്‍ത്ത ടൈംസ് ഓഫ് ഇന്ത്യയും എന്‍ഡിടിവിയും പോലുള്ള ദേശീയ മാധ്യമങ്ങള്‍ ലോകത്തോടു വിളിച്ചു പറയുമ്പോള്‍ ഏതു മുഖ്യമന്ത്രിയും ഒന്നു വിയര്‍ക്കും. എ.കെ.ആന്‍റണി ചാരായം നിരോധിച്ചതുപോലെ ഒറ്റയടിക്ക് നിരോധിക്കാവുന്ന ഒരു പരിപാടിയല്ല നഴ്‍സിങ്. ദേശീയ മാധ്യമങ്ങളുടെ പിന്നാലെ ബിബിസിയും സിഎന്‍എന്നുമൊക്കെ എത്തും. ഇത് മറ്റേ സഭയാണ്, ഞാനീ സഭയാണ്, ഞാനീ പ്രശ്നത്തിലിടപെട്ടാല്‍ മറ്റേ സഭ പിണങ്ങും, അപ്പോള്‍ ഈ സഭയ്‍ക്കു ചൊറിയും എന്നൊക്കെ അവരെ പറഞ്ഞു ബോധ്യപ്പെടുത്തുക എളുപ്പമല്ല.
തര്‍ക്കവിഷയങ്ങളില്‍ നേതാക്കന്മാര്‍ ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പുണ്ടാക്കി എന്നു പറയുമ്പോള്‍ ഈ നാട്ടിലെ ഭരണം പൂര്‍ണമായും സമുദായങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു എന്നാണ് മനസ്സിലാക്കേണ്ടത്. മിനിമം സേവന വേതന വ്യവസ്ഥകള്‍ നടപ്പാക്കുന്നതിനെക്കുറിച്ച് അടുത്ത ദിവസം കൊച്ചിയില്‍ ചര്‍ച്ച നടത്തും എന്നാണ് പറയുന്നത്. മിനിമം വേതനം എന്നത് മാനേജ്മെന്‍റുകളുടെ ഔദാര്യമാണോ ? സര്‍ക്കാര്‍ നിശ്ചയിച്ച സേവനവേതനവ്യവസ്ഥകള്‍ ആശുപത്രി മാനേജ്‍മെന്‍റ് നടപ്പാക്കണം എന്നത് ഒത്തുതീര്‍പ്പിലൂടെയേ സാധ്യമാവൂ എന്നാണ് സ്ഥിതിയെങ്കില്‍ സ്ഥിതി ഭീകരമാണ്. കൊലക്കേസില്‍പ്പെട്ട സിപിഎം നേതാക്കന്മാരെ ജയിലിലടയ്‍ക്കുക എന്ന അസാധ്യവിപ്ലവം യാഥാര്‍ഥ്യമാക്കിയ സര്‍ക്കാര്‍ ആള്‍ദൈവങ്ങളുടെയും അരമനയിലെ തിരുമേനിമാരുടെയും മുന്നില്‍ തലചൊറിഞ്ഞു നില്‍ക്കുന്നതു കാണുമ്പോള്‍ പണിയെടുക്കുന്ന ശമ്പളത്തില്‍ നിന്നും ചെറുതല്ലാത്ത തുക ഈ തോലന്മാരെ മേയ്‍ക്കാന്‍ വേണ്ടി നികുതി കൊടുക്കുന്ന ഒരു പൗരനെന്ന നിലയില്‍ എനിക്ക് ആശങ്കയുണ്ട്.
Subscribe to:
Posts (Atom)
