Saturday, February 25, 2012

വിഗന്‍ ലീക്സ്‌ Part 2 - Friction in Flixton


കഴിഞ്ഞ ഏതാനും ദിവസങ്ങളായി, Manchester Knanaya Party Office-ന്റെ Local Area Committee Office-കളുടെ തിണ്ണനിരങ്ങി നടക്കുകയാണ് നമ്മുടെ രക്ഷകനായ മലയില്‍ പുത്തന്‍പുരയില്‍ പാതിരി.  ചെല്ലുന്നിടത്തെല്ലാം ക്നാനയമാക്കള്‍ ഓടിക്കുടുന്നു; മണ്ടന്മാരായ അവര്‍ പ്രതീക്ഷിക്കുന്നത് Manchester യുനിറ്റില്‍ ഓണക്കാലം മുതല്‍ ഉണ്ടായ വിള്ളലുകള്‍ക്ക് എന്തെങ്കിലും പരിഹാരത്തിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഈ സന്ദര്‍ശനങ്ങള്‍ എന്നാണു.  ആ പാവങ്ങള്‍ അറിയുന്നില്ല, തന്റെ ആടുകളുക്ക് വേണ്ടി സ്വന്തം ജീവനെ കൊടുക്കുന്ന നല്ല ഇടയനല്ല ഇതെന്നും,  ഇന്നത്തെ മറ്റു പല ഇടയന്മാരെയും പോലെ, കുഞ്ഞാടിനെ. സ്വന്തം കൈയിലെ വടി കൊണ്ട് അടിക്കാനും, തക്കം കിട്ടിയാല്‍ കൊന്നു ഇറചിയെടുത്തു ചുട്ടു തിന്നാനും ശ്രമിക്കുന്ന ഇടയനില്‍ നിന്ന് നല്ലതൊന്നും പ്രതീക്ഷിക്കാതിരിക്കുന്നതാണ് ബുദ്ധിയെന്നും. ഇന്നലെ Flixton-ല്‍ വച്ച് നടന്ന യോഗത്തോടെ പങ്കെടുത്തവര്‍ക്കെല്ലാം ഇക്കാര്യം ബോധ്യമായി.

യോഗത്തിന്റെ ആരംഭത്തില്‍ തന്നെ, പുതിയ പ്രസിഡന്റിനെ ചൂണ്ടി കാട്ടി, “ഇതാരാണ്?” എന്ന് ചോദിച്ചതോടെ ആല്‍മീയ ഉപദേശകനും സംഘവും അടിതെറ്റിയത് പോലെയായി.  Mr. President പിന്നെ യോഗത്തില്‍ ശബ്ദിച്ചതേയില്ല!

വിഗന്‍ യുനിറ്റിനെക്കുറിച്ചും, Manchester-ലെ പ്രശ്നങ്ങളെക്കുറിച്ചും അംഗങ്ങള്‍ ചോദിച്ച ഒരു ചോദ്യത്തിനും, വൈദികനുള്‍ടെയുള്ള സംഗത്തില്‍ നിന്ന് ആരും ഒരു ഉത്തരവും കൊടുത്തില്ല എന്നാണു അറിയാന്‍ കഴിഞ്ഞത്.  തെരഞ്ഞെടുപ്പ് ദിവസം തിരുമേനിയുടെതെന്നു പറഞ്ഞു വായിച്ചു കേള്‍പ്പിച്ച കത്തിന്റെ കോപ്പി കാണണം എന്ന് ഒരാള്‍ ആവശ്യപെട്ടാപ്പോള്‍, മൗനം കൊണ്ട് ആ ആവശ്യത്തെ കൊല്ലുകയാണ് ചെയ്തത്.

എത്ര നല്ല കുതന്ത്രം!

താമസിയാതെ തന്നെ, ഇവര്‍ എത്തിയിരിക്കുന്നത്, പ്രശ്നപരിഹാരത്തിനല്ല എന്നും, തിരുമേനി വരുമ്പോള്‍ തന്റെ മാനം രക്ഷിക്കാന്‍ കഴിയാവുന്നത്ര ആളെ കൂട്ടുക എന്ന ഒറ്റ ലക്ഷ്യമേ ഇവര്‍ക്കുള്ളൂ എന്നും മനസ്സിലായതോടെ, യോഗത്തില്‍ അസഭ്യവര്‍ഷം ആരംഭിക്കുകയായി. (അവിടെ പറഞ്ഞതി സെന്‍സര്‍ ബോര്‍ഡ്‌ കട്ട് ചെയ്തിരിക്കുന്നു!)

വീട്ടുടമസ്ഥന്‍ രാത്രിയേറെ വൈകിയെന്നും, ഇത്രയും ശബ്ദകോലാഹലം ഉണ്ടായാല്‍ ആരെങ്കിലും കൌണ്‍സിലില്‍ പരാതിപ്പെടുമെന്നും ഓര്‍മ്മിപ്പിച്ചതുകൊണ്ട്, എല്ലാവരും പിരിഞ്ഞുപോയി.

സജിയച്ചന്റെ Mission Impossible തുടരുന്നു. 

(വിഗന്‍ ലീക്സും തുടരുന്നു...) 

അമേരിക്കന്‍ BREAKING NEWS !!!


ആടുകളെ സ്നേഹിക്കുന്ന നല്ല ഇടയന്‍

മുറിവേറ്റ തന്റെ കുഞ്ഞാടുകള്‍ക്ക് സാന്ത്വനവുമായി ഇതാ നമ്മുടെ നല്ല ഇടയന്‍ അമേരികയില്‍ നമ്മോടുകുടെ. പിറക്കാന്‍ പോകുന്ന കുഞ്ഞിന്റെ ജാതകം നോക്കാന്‍ സമയമായിട്ടില്ലങ്കിലും നമുക്കെല്ലാം ആശാവഹമായ സൂചനകള്‍ ദൈവഹിതം പോലെ നടക്കുന്നു. പിന്‍വാതിലിലൂടെ മുന്‍പേ എത്തിച്ചേരാന്‍ ശ്രമിച്ച ക്നാനായ സമുദായത്തിന്റെ ആരാച്ചാരന്മാര്‍ നിരാശരായി തങ്ങളുടെ തട്ടകങ്ങളിലേക്ക് നാണംകെട്ട് മടങ്ങുന്നു. പിതാവിന്റെ അധികാരമുദ്ര ചുംപിക്കാന്‍  സാധിച്ചതിന്റെ  ചാരിതാര്‍ത്ഥ്യം മാത്രം മിച്ചം.

"PASTORAL CARE COORDINATION OF KNANAYA REGION" എന്ന അജണ്ടയുമായി അമേരിക്കയിലെ മുഴുവന്‍ ഇടവകയില്‍ നിന്നും മിഷനില്‍ നിന്നും പ്രത്യകം റിക്രൂട്ട് ചെയ്ത് കൊണ്ടുപോയ മുത്തോലാത് അച്ചന്റെ ആജ്നാനുവര്‍ത്തികള്‍ ഈ കത്തനാരുടെ നേതൃത്വത്തില്‍ ഇന്നലെ എന്ത് ചെയ്തുവെന്ന് അറിയണ്ടേ? കിട്ടിയ സമയത്തിന്റെ സിംഹഭാഗവും മൂന്നു കാര്യങ്ങള്‍യി നീക്കിവെച്ചു. ഒന്നാമതായി അമേരികന്‍ ക്നാനായ കുടിയേറ്റജനത നെഞ്ചിലേറ്റി നടക്കുന്ന KCCNA - യെ  പിതാവ് സപ്പോര്‍ട്ട് കൊടുക്കാതെ തള്ളിപറയണം. രണ്ടാമത് KCCNA  നേത്ര്വതിനെതിരെ മീറ്റിങ്ങിലുടനീളം കടന്നാക്രമണം നടത്തി. മൂന്നാമതായി ഇന്ന് നടക്കുന്ന മീറ്റിങ്ങില്‍ തങ്ങള്കും പ്രാതിനിത്യം വേണം. പറഞ്ഞു പറ്റിച്ചു കൂട്ടിക്കൊണ്ടു വന്ന ഏകദേശം മുഴുവന്‍ പേരും മീറ്റിങ്ങിന്റെ തുടക്കം മുതല്‍ അവസാനം വരെ സ്ഥബ്തരായി നോക്കുകുത്തികളായി പകച്ചിരിന്നു.

മൂലക്കാട്ട് പിതാവുമായുള്ള ഈ മീറ്റിംഗില്‍ ക്നാനായ സമുദായത്തിന്റെ കടക്കല്‍ കോടാലി വെക്കാന്‍ നേതൃത്വം കൊടുത്തതാരെന്നുകൂടി അറിയണ്ടേ? അവര്‍ മറ്റാരുമല്ല, നമ്മുടെ നോര്‍ത്ത് അമേരിക്കന്‍ ക്നാനായ റീജിയന്‍ ഡയറക്ടര്‍ വികാരി ജനരാല്‍ ഫാ. അബ്രാഹം മുതോലാത്, KCCNA  മുന്‍ പ്രസിഡന്റ്‌ ജോയ് വാച്ചാച്ചിറ, KCCNA മുന്‍ ജനറല്‍ സെക്രട്ടറി പീറ്റര്‍ ചാഴിക്കാട്ട്, KCCNA മുന്‍ ജോയിന്റ് സെക്രട്ടറി തമ്പി ചാഴികാട്ട്, KCS ചിക്കാഗോയുടെ മുന്‍ പ്രസിഡന്റ്‌ മാത്യു നെടുമാക്കന്‍ എന്നിവരാണ്.

ഇനി ക്നാനായ സമുധായത്തിന്റെ ധീരനായ പരമാചാര്യനും കോട്ടയം അതിരൂപതയുടെ അധ്യക്ഷനുമായ മൂലക്കാട്ട് തിരുമേനിയുടെ തീരുമാനമെന്തന്നു അറിയുക. അസന്നിഗ്തമായ ഭാഷയില്‍ അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചു. ഒന്ന്, KCCNA എന്ന നമ്മള്‍ നെഞ്ചിലേറ്റി നടക്കുന്ന പ്രസ്ഥാനം എക്കാലത്തെയെന്നപോലെതന്നെ ഇന്നും നാളെയും എന്നാളും ക്നാനായമക്കളുടെ അനിഷേധ്യ പ്രസ്ഥാനമായി നിലനിര്‍ത്തും. രണ്ട്, വ്യക്തി വിരോധം തീര്‍ക്കാനോ അത് അകറ്റാനോ അല്ല ഞാനിവിടെ വന്നത്. മൂന്നാമത്, നാളെ ശനിയാഴ്ച നടക്കുന്ന മീറ്റിംഗ് അജണ്ട പ്രകാരം ക്ഷണിക്കപ്പെട്ടവരെ വച്ച് മാത്രം നടക്കും. പുറത്തുനിന്നും ആര്‍ക്കും പ്രാതിനിത്യം ഉണ്ടാവില്ല.

ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം

Friday, February 24, 2012

ഉള്ളു പൊള്ളയായ സമുദായമോ? ഛെയ്, ആര് പറഞ്ഞു?


(ഇമെയില്‍ വഴി പ്രചരിച്ചു വന്നത്)

വിഗന്‍ ലീക്സ് Part 1


എത്ര കിണഞ്ഞു ശ്രമിച്ചാലും മനസ്സില്ലാക്കാവുന്നതിലുമപ്പുറമാണ് വിഗന്‍ യുനിറ്റുമായി ബന്ധപെട്ട വസ്തുതകളുടെ സങ്കീര്‍ണത.

വര്‍ഷങ്ങളായി, പുതിയ യുണിറ്റ്‌ തുടങ്ങണമെന്നുള്ള വിഗനും പരിസരത്തുമുള്ളവരുടെ അഭ്യര്‍ത്ഥന ഏറെനാള്‍ കേട്ടില്ല എന്ന് നടിച്ചു. സഹികെട്ടപ്പോള്‍ തീരുമാനം നാഷണല്‍ കൌണ്‍സിലിനു വിട്ടു, പിന്നാലെ പ്രത്യേക കമ്മറ്റിയ്ക്ക് വിട്ടു, വീണ്ടും നാഷണല്‍ കൌന്സിലിനു വിട്ടു, ഇപ്പോള്‍ ഇതാ തിരുമേനിയ്ക്ക് വിട്ടിരിക്കുന്നു.

ഇതിന്റെ നിയമവശം എന്താണെന്ന് ആര്‍ക്കുമറിയില്ല.  സ്ഥാപകനേതാക്കള്‍, പഴയനേതാക്കള്‍, പുതിയനേതാക്കള്‍ - നേതാക്കള്‍ ഇഷ്ടം  പോലെ. പക്ഷെ നിയമം അറിയാവുന്ന ഒരുത്തനും കണിയാന്‍ വന്നു മഷി ഇട്ടു നോക്കിയാലും ഇല്ല.

ഉപദേശകരും പല തരം, അത്മീയഉപദേശകര്‍, ഭൌതികഉപദേശകര്‍, പലവകഉപദേശകര്‍, വേണ്ടാതീനഉപദേശകര്‍ അങ്ങനെ അവരും പല വേഷങ്ങളില്‍ ആടിത്തിമിര്‍ക്കുന്നു.  അവരോടും നിയമം ചോദിക്കരുത്.

എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് തിരുമേനി തീരുമാനം എടുക്കാന്‍ പോകുന്നത്? തുട്ട് മേളിലോട്ടു ഏറിയും Head or Tail? ഉപയോഗിക്കുന്ന നാണയം ഏതാണ്?  നാട്ടില്‍ നിന്ന് കൊണ്ട് വരുന്ന രൂപയോ, ഇവിടത്തെ പൌണ്ടോ, അതോ അമേരിക്കയിലെ സെന്റോ?  പണ്ടൊക്കെ ധ്യാനഗുരുക്കള്‍ക്ക് ഇഷ്ടപെട്ട സുവിശേഷം, മാര്‍ക്കിന്റെയും, ഫ്രാങ്കിന്റെയും സുവിശേഷമാണെന്നു ഒരു തമാശ കേട്ടിട്ടുണ്ട്. അതുകൊണ്ട് പഴയ ഫ്രാങ്കിന്റെയോ മാര്‍ക്കിന്റെയോ തുട്ടായിരിക്കുമോ?

അല്ല, ഈ കാശിട്ടു നോക്കിയാണ് തീരുമാനം എങ്കില്‍ അതിനു ഇവിടത്തെ ജിഷു, സാജന്‍ പ്രഭുതികള്‍ പോരായിരുന്നോ? എന്തിനാണ് പാവം തിരുമേനിയെ ഇതിലെ വരുത്തുന്നത്?  നമ്മുടെ സജിയച്ചന്റെ കഷ്ടപ്പാട് കണ്ടില്ലേ, .ദന്തഗോപുരത്തില്‍ നിന്നിറങ്ങാതെ നടന്ന പാവം ഇപ്പോള്‍ ആളെകൂട്ടാന്‍ വീടുവീടാന്തരം കയറിയിറങ്ങിനടന്നു ആളെ പിടിക്കുന്നു.  എന്തിനാണോ ഈ കഷ്ടപ്പാടൊക്കെ?

പലരില്‍ നിന്നും ലഭിക്കുന്ന അറിവ് വച്ച് ബ്രിട്ടീഷ്‌ ക്നാ വിഗന്‍ ലീക്സ്‌ എന്നൊരു പരമ്പര പ്രസധീകരിക്കാന്‍ ആഗ്രഹിക്കുന്നു.  വിഗന്‍ യുനിറ്റിനെക്കുറിച്ച് എന്തെങ്കിലും അറിയാവുന്നവര്‍ അത് ഈ വേദിയിലൂടെ മറ്റു വായനക്കാരുമായി പങ്കുവയ്ക്കണമെന്ന് താല്പര്യപ്പെടുന്നു.

മാറ്റത്തിന്റെ ശങ്കൊലിയുമായി ക്നാനായ മക്കളിതാ - ചിക്കാഗോ ക്നായില്‍ നിന്നൊരു പോസ്റ്റ്‌)


"മാറ്റത്തിന്റെ ശങ്കൊലിയുമായി ക്നാനായ മക്കളിതാ ഞങ്ങള്‍ വരുന്നൂ. ഉണരൂ സഹചരേ, സമയമായി........സമയമായി, പോരാടാം കണ്ണുകളും കാതുകളും ഇല്ലാത്ത ഈ കരിമ്പാറ കൂട്ടങ്ങളോട്"

പൂര്‍വ പിതാക്കന്മാരോടും, സഭാ പിതാക്കന്മാരോടും, നമ്മുടെ സമുദായ പിതാക്കന്മാരോടും, എന്തിന് നമ്മുടെ അപ്പനപ്പൂപ്പന്മാരോടും, ജന്മം നല്‍കിയ മാതാപിതാക്കളോടും ഞങ്ങളിതാ പ്രതിജ്ഞ ചെയ്യുന്നൂ - ദൈവം തന്റെ വാഗ്ദത്ത ഭൂമിയില്‍ മോശയുടെ നേതൃത്വത്തില്‍ കുടിയിരുത്തിയ പ്രത്യകം തിരഞ്ഞെടുക്കപ്പെട്ട ദൈവജനമായ ക്നാനായമക്കള്‍ ഞങ്ങളിതാ സകല കെട്ടുകളും ഭേദിച്ച് രംഗത്ത്‌ വരുന്നു. നിങ്ങള്‍ തലമുറകളായി കൈമാറിയ ഈ ദൈവോന്മുകമായ പൈതൃകത്തെ കൈവിടാതെ ഇന്നും നാളെയും എക്കാലവും സര്‍വശക്തന്‍ മുന്‍പാകെ ഞങ്ങള്‍ കാത്ത് പരിപാലിക്കും.

ആധുനിക ലോകത്തെ ളോഹയിട്ട വിരളില്‍ എണ്ണാവുന്ന ഏതാനും ചില അപഥ സഞ്ചാരികളെയും അവരുടെ പ്രബോധനങ്ങളെയും തച്ചുടച്ച് തട്ടിമാറ്റി, ക്നാനായ തനിമയും കൂട്ടായ്മയും പാരമ്പര്യവും കാത്ത് സൂക്ഷിക്കാനായി ആഗോള ക്നാനായ സമൂഹം ഉയര്ത്തെണീറ്റിരിക്കുന്നൂ.  കണ്ണ് തുറക്കാത്ത കാത് കേള്‍ക്കാത്ത കല്‍ ബിംബങ്ങള്‍ക്ക് ക്നാനായമക്കളുടെ നിശ്ചയധാര്‍ട്യത്തിന്റെ മുന്‍പില്‍ തെല്ലും പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ല.

സഭയ്ക് മുന്‍പ് തന്നെ സമുദായമുണ്ടായിരുന്നു. ഈ സമുദായം സഭയുടെ ആവിര്‍ഭാവത്തിന്‌ വേണ്ടിയും നിലനില്പ്പിനുവേണ്ടിയും എന്നും മുതല്‍ക്കൂട്ടയിരുന്നൂ. സഭയല്ല നമ്മുടെ സമുദായാത്തെ നിലനിര്‍ത്തിയത് മറിച്ച് നമ്മുടെ പിതാമഹന്മാര്‍  തലമുറകളായി കൈമാറിയ ഇച്ഛാശക്തിയും, കണ്ണീരും പ്രാര്‍ത്ഥനയുമാണ്‌. അമേരിക്കന്‍ ഐക്യനാടുകളിലും യൂറോപ്പിലും ഗള്‍ഫിലും കുടിയേറിയ ക്നാനായ സമുദായ മക്കളെ, അഭിനവ സഭാ-സമുദായ ചാണക്യനായ മുത്തോലാതച്ചനോ അദ്ധേഹത്തിന്റെ കൂട്ടാളി കോമരങ്ങള്കോ ചരിത്രത്തെ വളച്ചൊടിച്ചു നശിപ്പിക്കാനകില്ല. കാലങ്ങളും ഋതുഭേതങ്ങളും മാറിമറിഞ്ഞാലും കള്ളപ്രബോധനങ്ങള്‍ തന്റെ കൂലിപടയെക്കൊണ്ട് എത്ര എഴുതി പടച്ച് വിട്ടാലും, നമ്മുടെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നിരിക്കുന്ന ഈ പൈതൃകത്തെ നശിപ്പിക്കാന്‍ മുത്തോലത്തച്ചനെന്നല്ല ലോകത്ത് ഒരു കത്തനാര്‍ക്കും സാധിക്കില്ല.

ക്നാനായമക്കള്‍  സമൃദ്ദിയുടെയും ഐശ്വര്യത്തിന്റെയും പടവുകള്‍ തേടി ലോകത്തിന്റെ പല മേഖലകളിലേക്കും കുടിയേറിയപ്പോള്‍ ശാന്തിയും സമാധാനവും  ഐശ്വര്യവും നടമാടിയത്‌ തങ്ങളുടെ മാത്രം ജീവിതത്തിലായിരുന്നില്ല. മറിച്ച് കോട്ടയത്തെ അരമന സൌധം മുതല്‍ ഹൈരെന്ജിലും മലബാറിലും വരെയായിരുന്നു. കാലത്തിന്റെ പൂരത്തീകരണത്തോടൊപ്പം സ്വന്തം മക്കളുടെ രക്തം ഊറ്റികുടിച്ചു ഉന്മത്തരായശേഷം ജീവശവമാക്കിമാറ്റി, ഇച്ചാശക്തി നഷ്ടപ്പെടുത്തി കേവലം മുപ്പത് വെള്ളിക്കാശിനു ചിക്കാഗോയിലെ സീറോ മലബാര്‍ രൂപതയ്ക് അടിയറവെച്ചു സ്വന്തം സ്വാര്‍ത്ഥമോഹങ്ങള്‍ നേടാന്‍ ശ്രമിച്ചാല്‍ മുത്തോലത്ത് അച്ച്ചനോടും കിങ്കരന്മാരോടും ഒന്ന് പറഞ്ഞേക്കാം. ചിക്കാഗോയിലോ, അമേരിക്ക മുഴുവനിലോ, യൂറോപ്പിലോ, ഗള്‍ഫിലോ മാത്രമായിരിക്കില്ല ഈ പ്രതിക്ഷേധ കൊടുങ്കാറ്റ് ആഞ്ഞടിക്കുക. കണ്ണും കാതുമില്ലാത്ത കരിങ്കല്‍ ശില്പങ്ങളെ ശ്രധിച്ചു കേള്‍കുക. കടുത്തുരുത്തിയിലും, നീണ്ടൂരും, കൂടല്ലൂരും, മാഞ്ഞൂരും, ഉഴവൂരും, കൈപ്പുഴയും, മുതല്‍ ഹൈരെന്ച്ചും, മലബാറും താണ്ടി നേരെ കോട്ടയത്തെ അരമന സൌധത്തിലെക്കയിരിക്കും കത്തിപടരുക.

ആഗോള ക്നാനായ സമൂഹമേ ഉണരുക, ഇതാ സമയമായി നമുക്ക് ളോഹയിട്ട സമുദായ വഞ്ചകനായ മുത്തോലത്തു കത്തനാരെയും അദ്ധേഹത്തിന്റെ  കൂട്ടാളികളെയും അവരുടെ സമുദായവഞ്ചനാപരമായ  പരിശ്രമങ്ങളെയും ചെറുത്‌ തോല്‍പ്പിച്ച് പരമപിതാവിന്റെ വാത്സല്ല്യ മക്കളായ നമ്മുളുടെ പൈതൃകത്തെ കാത്ത് സംരക്ഷിക്കാം.

ലോകത്തിന്റെ എല്ലാ കോണുകളിലും നിവസിക്കുന്ന ക്നാനായ സഹോദരങ്ങളോട് അമേരികന്‍ക്നാനായ മക്കളുടെ താഴന്മയായ അപേക്ഷ. നമ്മുടെ സമുധായാത്തെ ചിക്കാഗോ സീറോ-മലബാര്‍ രൂപതയ്ക്കും അങ്ങാടിയത് പിതാവിനും അടിയറവെച്ചു സ്വാര്‍ത്ഥമോഹങ്ങളുമായി അരപ്പട്ട സ്വന്തമാക്കാന്‍ ശ്രമിക്കുന്ന മുത്തോലത്ത് അച്ചനില്‍ നിന്നും രക്ഷിക്കാനായി ചരിത്രപ്രസിദ്ധമായ മീറ്റിംഗ് ലോസ് എഞ്ചെലസില്‍ വച്ച് നാളെ നടക്കാന്‍ പോകുന്നു. ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ്‌ ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ എക്സികുട്ടിവും, ക്നാനായ വൈദീക ശ്രേഷ്ടരും കൂടി നമ്മുടെ മൂലക്കാട്ട് പിതാവിന്റെ സാന്ന്യധ്യത്തില്‍ ഒത്തുചേരുമ്പോള്‍, അവരുടെയിടയില്‍ നിന്ന് നമ്മുടെ സമുദായത്തിന്റെ സമ്പൂര്‍ണ്ണ രക്ഷക്കായി നല്ല തീരുമാനങ്ങള്‍ ഉണ്ടാകാന്‍ പരിശുദ്ധാത്മാവിന്റെ കൃപാവരങ്ങള്‍ ധാരളമുണ്ടാകാന്‍ പ്രത്യക പ്രാര്‍ത്ഥന യാചിക്കുന്നു.

ക്നാനായ തനിമക്കെതിരെയുള്ള ഏതെങ്കിലും തീരുമാനം ഉണ്ടായാല്‍ അതിനെതിരെയുള്ള ഞങ്ങളുടെ പോരാട്ടത്തില്‍ അമേരിക്കയിലെ ക്നാനായ സഹോദരങ്ങളോടൊപ്പം അണിനിരന്ന് സമരമുഖത്തെയ്ക്ക് ശക്തമായി പടയോരുക്കവുമായി കടന്നു വരണമേയെന്ന് അപേക്ഷിക്കുന്നു. നാളിതുവരെ ഞങ്ങളുടെ ഈ എളിയ പ്രവര്‍ത്തനങ്ങളില്‍ ഐക്യധാര്ട്യം പ്രെഖ്യാപിച്ചു സഹായിച്ചു പോന്ന ലോകമെമ്പാടുമുള്ള നല്ലവരായ വൈദീകരോടും സമുദായ നേതാക്കന്മാരോടും ഞങ്ങളുടെ അകൈതവമായ നന്ദിയും കടപ്പാടും ഇവിടെ അറിയിക്കുന്നു.

വാല്‍ക്കക്ഷണം

സീറോ മലബാറിന്റെ ചങ്കും കരളും ആണ് എന്ന് പറയുന്ന ക്നാനായക്കാരന് അവിടുത്തെ കുടികിടപ്പ്കാരന്റെ വില പോലും നല്‍കിയിട്ടുണ്ടോ? ഇവിടുത്തെ സീറോ മലബാര്‍ ആരാണ് ഉണ്ടാക്കി കൊടുത്തത് എന്നും, എന്തിനേറെ മാര്‍ അന്ഗാടിയാതിനെ സിംഹാസനത്തില്‍ ഇരുത്തിയത് വരെ ആരൊക്കെ ആണ് എന്ന് കുറഞ്ഞ പക്ഷം ചിക്കാഗോയിലെ ക്നാനായക്കാര്‍ക്ക് അറിയാം. സീറോ മലബാറിന്റെ അമേരിക്കയിലെ ചരിത്രത്തില്‍ ഈ ക്നാനാക്കാരനെകുറിച്ച് ഒരു വാക്ക് പോലും പറഞ്ഞിട്ടോണ്ടോ എന്ന് നോക്കുക. ലോക ചരിത്രത്തില്‍ നിന്നും ക്നാനായക്കാരന്റെ അവസാന തുടിപ്പിനും ഈ രീതിയില്‍ ഉള്ള അന്ത്യ കൂദാശ നല്‍കാനാണ് അന്ഗാടിയാതും മുതോലവും ശ്രമിക്കുന്നത്. ആദ്യം ഇവിടെ ക്നാനായക്കാരനെ ചരിത്രത്തിന്റെ ഭാഗം ആക്കുക. റോമില്‍ നിന്നും നോക്കുമ്പോള്‍ ഈ അമേരിക്കയിലെ സീറോ മലബാറിന്റെ ചരിത്രത്തില്‍ ക്നാനായ്ക്കാരന്‍ വെറും സീറോ ആണ്.


ഇനിയും ഞങ്ങളെ വിഡ്ഢികള്‍ ആക്കാന്‍ ശ്രമിക്കരുതേ..... അതുപോലെ എവിടെ എങ്കിലും മുതോലതച്ചനെ അവര്‍ ഒരു V G ആയി അമ്ഗീകരിച്ചിട്ടുണ്ടോ എന്ന് കാണിച്ചു തരാമോ? വെറും ഒരു പള്ളി വികാരി ആണ് അദ്ദേഹം. അഭിമാനം ഉള്ളവര്‍ക്ക് സഹിക്കുന്ന കാര്യങ്ങള്‍ ആണോ ഇവ ഒക്കെ?


Thursday, February 23, 2012

ഇന്നലെ എന്റെ ക്നാനയക്കാരുടെ....


ഇന്നലെ എന്റെ ക്നാനയക്കാരുടെ
മണ്‍വിളക്കൂതിയില്ലേ.. തനിമെടെ
മണ്‍വിളക്കൂതിയില്ലേ..
കൂരിരുള്‍ക്കാവിന്റെ മുറ്റത്തെ മുല്ലപോ
ഒറ്റയ്ക്കു നിന്നില്ലേ നാമിന്നൊറ്റയ്ക്കു നിന്നില്ലേ..

റോമില്‍ നിന്നും പിന്‍വിളികൊണ്ടെന്നെ ആരും വിളിച്ചില്ല
കാണാക്കണ്ണീരിന്‍ കാവലിന്‍ നൂലിഴ ആരും തുടച്ചില്ല
റോമന്‍ ‍പൊന്‍‍ചിതയില്‍ എന്റെ സ്വപ്നമെരിയുമ്പോള്‍
ഈ ലോകത്താരോ തേങ്ങിപ്പറക്കുന്നു പള്ളിപ്രാവുകളോ..
പള്ളിപ്രാവുകളോ...

ഉള്ളിന്നുള്ളില്‍ സ്വജ്ജന സ്നേഹമാദ്യം തുറന്നുതന്നു
കുഞ്ഞിക്കാലടിയോരടി തെറ്റുമ്പോള്‍ കൈ തന്നു കൂടെവന്നു
ജീവിതപ്പാതകളില്‍ ഇനി എന്നിനി നേടും നാം
മറ്റൊരു രൂപത കൂടെജനിക്കാ എന്തിനി ചെയ്യുമയ്യോ
എന്തിനി ചെയ്യുമയ്യോ

(കടപ്പാട് - മണ്‍മറഞ്ഞ ഗിരീഷ്‌ പുത്തഞ്ചേരിയോട്)

Chicago Kna എന്ന ബ്ലോഗില്‍ കമന്റ്‌ ആയി പ്രസധീകരിച്ചു വന്നത്.

Christian & Knannaite 3

When giving or donations are requested, it’s a known fact that the same is not so popular for many within the larger world population, It’s not easy to change the habit and attitudes, where one remained at the receiving end. When the needs and demands are unlimited, it’s never easy to spare something.  Having said that, this condition is against Christians, the followers of Jesus Christ including Knannaites.

Few believe Charity associated with church is to promote religious agenda and there is a world- wide campaign to disassociate charitable purpose from the church.  And this is one of the reasons, Christians establish community charitable associations, institutes and trusts, and  channel the contributions purely to charitable purposes. That’s also one of the main reason for establishing charity commissions in  developed   countries, which promote and regulate charitable activities of their citizens.
Long before the word charity became popular with Christian charity workers, ancient Indians were deeply associated with charitable work by just giving away their wealth and possessions. Then the concept on Wealth was destined to be spent in three ways:  utilizing for just causes; utilizing for liberal donations; and utilizing until it has exhausted when good deeds (punya) are diminished.
The main purpose of the wealth of the best of men is to bring an end to the misfortunes of all living beings.  Such wealth is known as "Lakshmi" (The Goddess of Wealth). And followed several types of Charity work, below are the major four types, considered spiritually progressive and highly accepted

(a) Charity of gentleness : This is considered best and most important, Charity of gentleness means shaping one's routine of life in such a manner that all living beings feel safe and secure with you.  No external resource is necessary in this charity, all human beings can, therefore, resort to it.
Only if there is a constant awakening of soul, can one succeed in not causing ill to anybody mentally, physically or by speech.  Thinking deeply, we will realize that only great people who have renounced all attachment to worldly life,  have the full capacity to practice this kind of charity.  But we ordinary people also practice it as far as a possible, attempt to attain the good of our own life and souls.
In simple terms allow others to live and work, there are thousands of people who can do better things, leading to the best ever charity work anyone can perform. 
(b) Compassionate charity : The main purpose is to remove the sufferings of the afflicted people.  In this case, the recipient benefiting from the charitable act is not more virtuous than the liberal donor.  The feeling of compassion in the heart of the donor is therefore dominant in this case.  The donor, who is inspired by this feeling, helps afflicted people with sympathy and serves them by body, mind or wealth. 
Compassionate charity consists of liberal donation by a person who is moved by the pangs of the tormented human being or animal to get rid of sufferings as soon as possible.  The donor tries his best to remove others suffering in a variety of ways, considered as voluntary.
This is what we all considers as charity and most of us practice.
(c) Charity of knowledge: In this type of charity, the donors donate knowledge of truth and all rounded philosophy leading the living noble beings to their ultimate well-being.  This kind of charity is dispensed through the media of lectures and preaching religious discourses.
In this, both the donor and beneficiary thereof, reap the highest gain for their spiritual progress.  Finally, it leads both to the highest benefit and the supreme state of liberation.
This is what our spiritual leaders does, all our great Bible retreat leaders. Lectures and seminars by world leaders, educating the interested public.   
(d) Charity accompanied by utter devotion and humility: Purely based on the donor to single receiver or several receivers, who realises the potential of the receiver, passing on the deep knowledge, understanding and skills to an appropriate successor, who is likely to carry forward their work. 
An ideal example would be our former Indian Prime Ministers, Mrs Indira Gandhi and her great Father Pundit Jawaharlal Nehru, Mrs Indira Gandhi was nurtured over a period of time by her father to be able to lead the nation as well as to progress all developments he initiated.   
Another example would be Swami Vivekananda, successor of his great master Swami Sri Ramakrishna Paramahansa, who taught him advaita-vedanta (non-dualism), that all religions are true and that service to man was the most effective worship of God. 
Persons of three categories stand highest in Indian society and they are the devotee, the donor and the hero and once would be parents used to pray  "O Mother, if at all you give birth to a child, let it be a devotee, a donor or a hero.  Otherwise, may you prefer to remain barren.  Do not lose your vitality in giving birth to others."
To be continued...
(CLICK HERE to Read First Part)
(CLICK HERE  to Read Second Part)

ഇറ്റലിക്കപ്പലും കര്ദ്ദിനാളും (കവിത) - സാമുവല്‍ കൂടല്‍)


ഇന്ത്യയിലിറ്റലിക്കക്കിടി പറ്റിയ
വേളയില്‍ വത്തിക്കാന്‍ തന്ത്രപൂര്‍വം
പത്രക്കുറിപ്പിറക്കി, ച്ചതൊപ്പിട്ട
കര്‍ദ്ദിനാളിന്നടി കിട്ടിയല്ലോ!

അറുപതു പിന്നിട്ടു പിറുപിറുത്തീടവെ
കത്തനാര്‍ മൂത്തൊരീ കര്‍ദ്ദിനാളായ്
ലോകത്തിലേറ്റവും ചെറുരാജ്യം വത്തിക്കാന്‍
അവിടുത്തെ രാജകുമാരനായ് പോല്‍!

ഭാരതമാതാവിന്‍ ഓമനപ്പുത്രന്‍ താന്‍
എന്നു മറ,ന്നാലഞ്ചേരിയിപ്പോള്‍
ചേരിമാറുന്നുവോ? കാരണം മാഫിയാ
സംഘത്തിന്‍ ഭീഷണിയായിരിക്കാം!

'ചോറിവിടണേലും കൂറെനിക്കിറ്റലി'
എന്നു പറയുവോരല്ല ഞങ്ങള്‍!
കര്‍ദ്ദിനാളല്ലെന്റെ കര്‍ത്താവു ചൊന്നാലും
കൂറുമാറില്ല ഞാന്‍ ഭാരതാംബേ!

പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ തോറ്റാല്‍ കരയുമാ
പോഴന്മാര, ല്ലിന്ത്യന്‍ ക്രിസ്ത്യാനികള്‍
ഭാരതമണ്ണില്‍ നിന്നാം ദൈവം മര്‍ത്യന്റെ
രൂപം മെനഞ്ഞതെന്നോര്‍ത്തിടുന്നോര്‍!

പോപ്പിന്റെ പട്ടാളമല്ലല്ലോ ഇറ്റലി-
ക്കപ്പലിലുള്ളൊരീ നാവികന്മാര്‍!
ചെയ്തതാം തെറ്റിന്നു ശിക്ഷനല്‌കേണ്ടതും
പോപ്പല്ല കര്‍ദ്ദിനാള്‍ക്കില്ലില്ല പങ്കു തെല്ലും!

എന്തിനായ് വത്തിക്കാന്‍ പ്രിന്‍സായ കര്‍ദ്ദിനാള്‍
ഇറ്റലിക്കായി വാദിച്ചിടേണം?
പള്ളിയാണെങ്കിലും വ്യപാരലാഭത്തി-
ന്നിറ്റലിയില്‍ കരമേകിടേണം!

ഇറ്റലിക്കിത്തിരി സാന്ത്വനം നല്കുവാന്‍
ഇന്ത്യന്‍ പ്രിന്‍സിങ്ങനെയൊന്നു ചൊന്നാല്‍
ഉണ്ടായിടാം ഫലമെന്നു ചിന്തിച്ചതാര്‍?
വത്തിക്കാന്‍തന്നടവാണു സര്‍വം!

ഇന്ത്യയിലിറ്റലിക്കിടി പറ്റിയ
വേളയില്‍ വത്തിക്കാന്‍ തന്ത്രപൂര്‍വം
പത്രക്കുറിപ്പിറക്കി, ച്ചതൊപ്പിട്ട
കര്‍ദ്ദിനാളിന്നടി കിട്ടിയല്ലോ!

മീന്‍പിടിക്കാന്‍പോയ യേശുവിന്‍ശിഷ്യരെ
കൊന്നതബദ്ധത്താലാകിലും നാം
ഇങ്ങു വിചാരണ ചെയ്യണമെന്നുള്ള-
തല്ലയോ നീതി? നാം ചോദിക്കേണം.

സീസറും ദൈവവും വേറെയന്നോതിയ
യേശുവിന്‍ രാഷ്ട്രീയം നാം മറന്നോ?
പോപ്പിന്റെയൗദാര്യമല്ലല്ലയല്‍ഫോന്‍സാ
തന്റെ വിശുദ്ധിയെന്നോര്‍ക്കണം നാം!

ഇന്നാ വിശുദ്ധതന്‍ ദാരിദ്ര്യാരൂപിയും
വിറ്റു കാശാക്കിസ്വിസ് ബാങ്കിലാക്കും
ആടിനെ കൊന്നു തിന്നുന്നോരിടയരെ
എന്നു തിരിച്ചറിഞ്ഞീടുമീ നാം

-------
സാമുവല്‍ കൂടല്‍
Email: samuelkoodal@gmail.com

Wednesday, February 22, 2012

ചിങ്ങവനമോ, ചിക്കാഗോയോ


അമേരിക്കന്‍ ക്നാ എന്ന ഗൂഗിള്‍ ഗ്രൂപ്പ്‌ അംഗങ്ങള്‍ക്കയച്ച മറ്റൊരു മെയിലിന്റെ ഉള്ളടക്കം ചുവടെ ചേര്‍ക്കുന്നു.

With Patriarch Ignatius Zakka of Chingavanam or with Bishop Angadiath of Chicago?

അമേരിക്കയിലും, മറ്റു വിദേശരാജ്യങ്ങളിലും താമസിക്കുന്ന ക്നാനായ സഹോദരങ്ങള്‍ക്ക് സ്നേഹപൂര്‍വ്വം എഴുതുന്നത്.

നിങ്ങളില്‍ പലര്‍ക്കും അമേരിക്കയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ അറിയാമല്ലോ.  എന്നിരിന്നാലും, വളരെ ചുരുക്കി ഇപ്പോഴത്തെ അവസ്ഥ ഇവിടെ കുറിക്കട്ടെ.

ക്നാനായ സമുദായത്തില്‍ നിലവിലുള്ള നിയമം അനുസരിച്ച്, ഒരു ക്നാനയക്കാരന്‍ (അല്ലെങ്കില്‍ ക്നാനയക്കാരി) എന്നതിന്റെ നിര്‍വചനം, “ക്നാനായ മാതാപിതാക്കള്‍ക്ക് ജനിച്ചു, വിവാഹം കഴിചയാളാണെങ്കില്‍, ഇണയും ക്നാനായ സമുദായാംഗം ആയ ഒരാള്‍ എന്നതാണ്.  ഇത് ക്നാനായ കത്തോലിക്ക സമുദായത്തിലും, ക്നാനായ യാക്കൊബായ സമുദായത്തിലും ഒരു പോലെയാണ്.

ക്നാനായ യാക്കോബായ സമുദായത്തിന്, സ്വന്തമായി നിയമാവലി ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്.  പകേഷേ, ക്നാനായ കത്തോലിക്കര്‍ക്ക്, റോമിലെ പരിശുദ്ധ പിതാവിന്റെ കീഴിലായതിനാല്‍, ആ സ്വാതന്ത്ര്യം ഇല്ല.

ഇതിന്റെ ഫലമായി, 1986-ല്‍ വത്തിക്കാനില്‍ നിന്നും ഉണ്ടായ കല്‍പ്പന അനുസരിച്ച്, ക്നാനായ സമുദായത്തിന് വെളിയില്‍ നിന്നും ഇണയെ വിവാഹം കഴിക്കുന്നവരെ അവരുടെ ഇടവകയില്‍ നിന്നും പുറത്താക്കുന്ന രീതി, അമേരിക്കയില്‍ നടപ്പാക്കാന്‍ സാധ്യമല്ല.  അത്തരക്കാര്‍ പുറത്താക്കപ്പെടുകയല്ല, അവര്‍ സ്വമേധയാ ഇടവകയില്‍ നിന്നും പിരിഞ്ഞു പോവുകയാണ് (PLEK = Permitted to Leave Eparchy of Kottayam),  തുടങ്ങിയ ന്യായങ്ങള്‍ ഒന്നും വത്തിക്കാന്റെ മുന്നില്‍ വിലപോയില്ല.  ഈ കല്‍പ്പന(Rescript)യ്ക്കെതിരെ പല അപ്പീല്‍ നമ്മള്‍ നല്‍കിയെങ്കിലും, ഇതിനെക്കുറിച്ച്‌ ഒരു പുനപരിശോധന ഇല്ല എന്ന നിലപാടിലായിരിന്നു അധികൃതര്‍.

ഇക്കാര്യം, അല്മെനിയോടു തുറന്നു പറയാതെ കോട്ടയം രൂപതാധികൃതര്‍ വര്‍ഷങ്ങളായി, ഒളിച്ചു കളിച്ചു.  ഇനിയും അത് തുടരാന്‍ ആവില്ല എന്ന സ്ഥിതി ഇപ്പോള്‍ സംജാതമായിരിക്കുകയാണ്.  പുറത്തു നിന്ന് കല്യാണം കഴിച്ചവരെ കൂടി ക്നാനായ പള്ളികളില്‍ അംഗങ്ങളുടെ ലിസ്റ്റില്‍ ഉള്‍പെടുത്തിയിട്ടുണ്ട് എന്നതിന് തെളിവ് ഹാജരാക്കണം എന്ന് പറഞ്ഞു അങ്ങാടിയത്ത് പിതാവിന് കത്ത് വത്തിക്കാന്റെ പ്രതിനിധി നല്‍കിയ വിവരം, രഹസ്യമായി സൂക്ഷിക്കാന്‍ നമ്മുടെ വൈദികര്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും, ഒരുമാതിരിപെട്ടവര്‍ക്കെല്ലാം ഈ വിവരം ലഭിച്ചു കഴിഞ്ഞു.

ഇതിന്റെ പ്രത്യാഘാതം - ക്നാനായ കത്തോലിക്കരെ സംബന്ധിച്ചിടത്തോളം – “ക്നാനയത്തിന്റെ അന്ത്യംആണ്.  അങ്ങിനെ അല്ലെന്നു സ്ഥാപിക്കാന്‍ അമേരിക്കയിലെ VG പല കള്ളത്തരങ്ങളും പറയും.  പക്ഷെ സത്യം ഇത് തന്നെയാണ്.

ഒരു ഉദാഹരണം പരിശോധിക്കാം.  അമേരിക്കയിലുള്ള നിങ്ങളില്‍ ഒരാളുടെ മകന്‍, ഒരു വടക്കുംഭാഗക്കാരിയെ വിവാഹം ചെയ്തു ക്നാനായ ഇടവകയില്‍ തുടരുന്നു.  കുറെ വര്‍ഷങ്ങള്‍ക്കു ശേഷം  ആ മകനും കുടുംബവും കേരളത്തില്‍ മടങ്ങി നിങ്ങളുടെ ഗ്രാമത്തില്‍ താമസമാക്കുന്നു.  അവിടത്തെ പള്ളിയിലെ വികാരിയച്ചന്‍ എന്ത് അടിസ്ഥാനത്തില്‍, അവരോട് അവര്‍ ക്നാനയ്ക്കാര്‍ അല്ല എന്ന് പറയുംപറഞ്ഞാല്‍ തന്നെ, അവര്‍ നിയമനടപടിയ്ക്ക് മുതിര്‍ന്നാല്‍ എന്തായിരി ഫലം?

സഹോദരന്മാരെ, നൂറു വര്ഷം മുമ്പ് നമുക്ക് മാക്കീല്‍ പിതാവ് നേടിതന്ന രൂപത ഇല്ലാതാകുന്നതിന്റെ ആരംഭമാണ് ഇത്.  നൂറ്റാണ്ടുകളോളം നമ്മള്‍ അച്ചന്റെയും, മെത്രാന്റെയും ഒത്താശയില്ലാതെ നമ്മുടെ തനിമ കാത്തു രക്ഷിച്ചു.  ഇന്ന് അവരുടെ പിടിപ്പുകേടും, കെടുകാര്യസ്ഥതയും കൊണ്ട്, നമ്മളുടെ ക്നാനയത്തംഇല്ലാതാവുകയാണ്.

രക്ഷപെടാന്‍ ഒരൊറ്റ മാര്‍ഗമേയുള്ളൂ 1653-ല്‍ കൂനന്‍ കുരിശു സത്യത്തെ തുടര്‍ന്ന് നമ്മളില്‍ നിന്നും പിരിഞ്ഞു പോയ, നമ്മുടെ തന്നെ സഹോദരരായ ക്നാനായ യാക്കോബായക്കാരുടെ കൂടെ ചേരുക.  നമ്മുടെ മെത്രാന്മാര്‍ക്കും, വൈദികര്‍ക്കും ഇത് സ്വീകാര്യമാവില്ല; അതിനു അവര്‍ക്ക് അവരുടെതായ കാരണവും ഉണ്ട്.

നമ്മുടെ ക്നാനായ തനിമ നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്ന ഓരോ ക്നാനയക്കാരനും, ഇപ്പോള്‍, ഉടനെ തന്നെ ഒരു തീരുമാനം എടുക്കേണ്ടിയിരിക്കുന്നു അങ്ങാടിയത്തിന്റെ കീഴില്‍ പെട്ട് നമ്മുടെ തനിമ ഇല്ലാതക്കണമോ, അതോ ചിങ്ങവനത്തോട് ചേര്‍ന്ന്, നമ്മുടെ തനിമ സംരക്ഷിക്കണമോ എന്നതാണ് ആ തീരുമാനം.

ഇക്കാര്യത്തില്‍, Chicago Kna, American Kna, Sneha Sandesham, ഇവരില്‍ ആരെങ്കിലും ഒരു പോളിംഗ് നടത്തി സാധാരണക്കാരുടെ അഭിപ്രായം ആരായണം എന്ന് അഭ്യര്തിക്കുന്നു.  അതിരൂപതാതികൃതര്‍ക്ക് അല്മെനിയുടെ അഭിപ്രായം ആരായുന്ന കീഴ്വഴക്കം ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത്.

ഒരു സമുദായസ്നേഹി


എങ്കിലും പിതാവേ…

റോം ഇറ്റലിയിലാണെന്നത് ഓരോ ക്രിസ്ത്യാനിയും ഓര്‍ക്കണം. ക്രിസ്തീയസഭയുടെ പരമപിതാവ് റോമിലാണ്. വൈദികരും കന്യാസ്ത്രീകളുമായി ആയിരക്കണക്കിനു മലയാളികള്‍ അവിടെയുണ്ട്. സീറോ മലബാര്‍ സഭയുടെ കര്‍ദ്ദിനാളായി പരിശുദ്ധ പിതാവ് ജോര്‍ജ് ആലഞ്ചേരി റോമില്‍ അഭിഷിക്തനാക്കപ്പെടുമ്പോള്‍ ഇങ്ങിവിടെ കേരളതീരത്ത് റോമന്‍ പടയാളികള്‍ രണ്ട് അവര്‍ണക്രൈസ്തവരെ വെടിവച്ചുകൊല്ലുകയായിരുന്നു. നിങ്ങളെ ഞാന്‍ മനുഷ്യരെ പിടിക്കുന്നവരാക്കാം എന്നാഹ്വാനം ചെയ്ത് മുക്കുവരെ കൂടെക്കൂട്ടിയ കര്‍ത്താവിന്റെ അനുയായികള്‍ പടുത്തുടര്‍ത്തിയ സഭയുടെ ഭരണാധികാരികള്‍ രണ്ട് മുക്കുവരെ അന്യായമായി വെടിവച്ചുകൊന്ന പട്ടാളക്കാരന്റെ ദേശീയതയും വെടിവയ്പിന്റെ പ്രാദേശിക രാഷ്ട്രീയവും നോക്കി ഇടപെടല്‍ നടത്തുമ്പോള്‍ നീതി നിഷേധിക്കപ്പെടുന്ന രണ്ട് ആത്മാവുകളുടെ കണക്ക് ആരു സൂക്ഷിക്കും? കടല്‍ക്കൊള്ളക്കാരാണെന്നു കരുതി അവരെ വെടിവച്ചു വീഴ്ത്തി. അവിഹിതഗര്‍ഭം പോലെ പോസ്റ്റ്‌മോര്‍ട്ടം നടത്തി മറവു ചെയ്യുകയും ചെയ്തിരിക്കുന്നു. അവര്‍ക്കുള്ള നീതി ഏത് അളവുകോല്‍കൊണ്ടളന്നെടുക്കും? ഇന്ത്യക്കാരന്റെയോ മലയാളിയുടെയോ ക്രിസ്ത്യാനിയുടെയോ വിലാസം ഇക്കാലമത്രയും അവരുടെ ജീവന് കരയില്‍ കാവലിരുന്ന മനസ്സുകള്‍ക്ക് നീതി നേടിക്കൊടുക്കുമോ?

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി റോമില്‍ നിന്ന് വാര്‍ത്താ ഏജന്‍സിയായ ഫിഡെസിനു നല്‍കിയ അഭിമുഖം താഴെ കൊടുക്കുന്നു. പിറവം തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലല്ലാതെ, നീതി നിഷേധിക്കപ്പെടുന്ന നിസ്സഹായതയുടെ വേദനയോടെ ആ സഹോദരങ്ങളുടെ മരണത്തെ കാണുന്ന ഏതൊരാളെയും അമ്പരപ്പിക്കുന്ന അഭിമുഖം.

(ബെര്‍ളി തോമസിന്റെ ഈ പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)