Wednesday, December 28, 2011

രാജവിളംബരം


(ഡും, ഡും, ഡും .....)


ബ്രിട്ടീഷ്‌ മഹാസാമ്രാജ്യത്തില്‍ വിതിന്ഷോമഹാരാജ്യത്തിനധിപനാം മലയില്‍ പുതിയവീട്ടില്‍ വലിയതമ്പുരാന്‍ “കാനന്‍” ജനതയോട് വിളംബരം ചെയ്യുന്നതെന്തെന്നാല്‍ ......

(ഡും, ഡും, ഡും .....)

അയല്‍ദേശമാം വിഗന്‍രാജ്യത്ത് നാളെ ഒരു ജാരസന്തതി പിറക്കുന്ന വിവരം പ്രജകള്‍ ഏവരും അറിഞ്ഞിട്ടുണ്ടല്ലോ.  നാമും നമ്മുടെ കൊട്ടാരം വിദൂഷകരും ചേര്‍ന്ന് ഏതു വിധേനയും ഗര്‍ഭപാത്രത്തില്‍ വച്ച് തന്നെ ഈ സര്‍പ്പസന്തതിയെ ഇല്ലാതാക്കാന്‍ ആവുന്നത്ര ശ്രമിച്ചിരുന്നു.

നിര്‍ഭാഗ്യം എന്ന് പറയട്ടെ, നീതി (ജസ്റ്റിസ്‌))))))))"എന്തെന്നറിയാത്ത ആ കുട്ടിയുടെ മാതാവ് ആവശ്യത്തിലതികം പോഷകാഹാരം കഴിപ്പിച്ചതിനാലാകണം നമ്മുടെ കൊട്ടാരംവിദൂഷകര്‍ ഒളിഞ്ഞും മറഞ്ഞും ചെയ്ത മന്ത്രങ്ങളും കുതന്ത്രങ്ങളും ഫലിക്കാതെ പോയി.  ഈ കുഞ്ഞു പിറന്നാല്‍ നമ്മുടെ സാമ്രാജ്യത്തിനു മൊത്തം ആപത്താകും എന്നതിനാല്‍ അതുമായി യാതൊരു വിധ ബന്ധങ്ങളും പാടുള്ളതല്ല എന്ന് നാം നിങ്ങളെ ഓര്‍മിപ്പിച്ചു കൊള്ളുന്നു.

എന്തെങ്കിലും കുനുഷ്ടോ, കുന്നായ്മയോ ചെയ്ത് ആ കുഞ്ഞിന്റെ മാനം കെടുത്താന്‍ കെല്പുള്ളവര്‍ നമ്മുടെ മന്ത്രിവര്യന്‍ കുഞ്ഞുതര്യനുമായി ഉടന്‍ ബന്ധപെടെണ്ടാതാണ്. Christmas, Boxing Day, Bank Holiday, New Year മുതലായ വിശേഷ ദിവസങ്ങള്‍ ആകയാല്‍ അതിനായി മെനയുന്ന ഓരോ “പാരയ്ക്കും” 200 Nectar Points സൌജന്യമായി ലഭിക്കുന്നതാണ്.  സ്ത്രീകള്‍ക്കായി ഉപദേശം ഓണ്‍ലൈന്‍ വഴി Half Price-ല്‍ നാരികുട്ടിതമ്പുരാട്ടിയില്‍ നിന്നും ലഭിക്കാനുള്ള സംവിധാനവും ലഭ്യമാണ്.

പ്രത്യേകം ശ്രദ്ധിക്കുക  – Credit Card സ്വീകരിക്കുന്നതല്ല.

തലസ്ഥാനത്തെയ്ക്ക് പോകുവാന്‍ അനുവദിച്ചാല്‍ സ്വര്‍ണനാണയത്തിന്റെയും വെള്ളിനാണയത്തിന്റെയും പണക്കിഴി പാരിതോഷികമായി നല്‍കാമെന്ന് സൂസിയമ്മ തമ്പുരാട്ടി Longsight നിവാസികള അറിയിച്ചിട്ടുണ്ട്.

പ്രജകള്‍ക്കെല്ലാം  സര്‍വ്വഷേമവും ഐശ്വര്യവും പുതുവല്സരാശംസകളും നേരുന്നു.

മലയില്‍പുതിയവീട്ടില്‍ വലിയതമ്പുരാന്‍

(ഡും, ഡും, ഡും .....)




Tuesday, December 27, 2011

വിഗന്‍ യുനിറ്റിന്റെ ഉദ്ഘാടനം (Thursday,December 29, 2011)

വിഗന്‍ ക്നാനായ കാത്തോലിക് അസോസിയേഷന്‍ ഉദ്ഘാടനവും ക്രിസ്തുമസ് പുതുവത്സര ആഘോഷവും 2011 ഡിസംബര്‍ 29 വ്യാഴാഴിച്ചെ BOLTON St. George Social Club ല്‍ നടത്തപ്പെടുന്നു.

വൈകിട്ട് 4 മണിക്ക് വിശുദ്ധ കുര്‍ബാനയോടെ പരിപാടികള്‍ ആരംഭിക്കുന്നു. തുടര്‍ന്ന് 6 മണിക്ക് 25 ല്‍ പരം കുട്ടികള്‍ പങ്കെടുക്കുന്ന സ്വാഗത നൃത്തത്തോടെ സമ്മേളത്തിന് തിരശീല ഉയരും.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍, ഗാനമേള, വിഗന്‍ അടിപൊളി തീയേറ്റെഴ്സ് അവതരിപ്പിക്കുന്ന ലഘു നാടകം "നോട്ട് ദി പോയിന്റ്‌" എന്നിവ പരിപാടിക്ക് മാറ്റുകൂട്ടുന്നു.

UKKCA ഭാരവാഹികള്‍, ബഹുമാനപ്പെട്ട വൈദീകര്‍, കന്യാസ്ത്രീ, സമീപ യുണിറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ ഉദ്ഘാടനത്തിലും കലാസന്ധ്യയിലും പങ്കെടുക്കുന്നു.

പ്രസ്തുത പരിപാടികളിലേക്ക് വിഗന്‍ ക്നാനായ കാത്തോലിക് അസോസിയേഷന്‍ എല്ലാവരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു.

ST GEORGE SOCIAL CLUB
CHURCH STREET
FARNWORTH, BOLTON
BL4 8AG

Friday, December 23, 2011

UKKCA യില്‍ SPIRITUAL ADVISOR-ന്റെ സ്ഥാനം എന്ത്?


UKKCA യുടെ നിയമാവലിയില്‍ ഇങ്ങനെ  പറയുന്നു

UKKCA BYLAW ARTICLE –II
SECTION A: Aims and Objectives

7.  To work for the establishment of Knanaya Catholic Ministries served by Knanaya Catholic priests, recommended by the Knanaya Catholic Arch Bishop of Kottayam for the spiritual needs of Knanaya Catholic Members and the UKKCA and Knanaya Catholc missions shall have separate entity. Any priests from this mission shall be the honouree members of UKKCA. Our priests are the spiritual advisors for the members of the UKKCA.

മേല്പറഞ്ഞ പ്രകാരം UK യില്ഇന്നുവരെ ഒരു മിഷന്നിലവില്ഇല്ല. തന്നെയുമല്ല ഉടനെ ഒരു മിഷന്വരുവാന്അവസരവും ഇല്ല. അഥവാ മിഷന്വന്നാല്അമേരിക്കയിലെ പോലെ അടി തുടങ്ങില്ല എന്ന് ആരറിഞ്ഞു. ഭാരിച്ച പണച്ചിലവും ആരു വഹിക്കും?. ഇവിടെ ഉള്ള സിറോ മലബാര്അച്ന്മാരെക്കൊണ്ട് തന്നെ വിശ്വാസി മടുത്തു തുടങ്ങി.

കാര്യം ഇതല്ല. BYLAW പ്രകാരമാണ് UKKCA പ്രവര്ത്തിക്കുന്നതെന്നു പറയുകയും മറ്റു രൂപതയില്‍ പ്രവര്ത്തിക്കുന്ന ഒരു വൈദീകനെ UKKCA യുടെ NATIONAL കൌണ്സില്യോഗത്തിന് കയറ്റുന്നത് ശരിയാണോ? മിഷന്ഇല്ലാതിരിക്കുകയും മറ്റു ENGLIGH രൂപതയില്സേവനം ചൈയ്യുന്ന ക്നാനായ വൈദീകനെ ക്ഷണിതാവ് ആയി കൊണ്ടുവരുന്നതില്തെറ്റില്ല

പക്ഷെ ചര്‍ച്ചയില്‍ പങ്കെടുക്കുവാനോ അന്വേഷണ കമ്മിറ്റികളില്സ്ഥാനം കൊടുക്കുവാനോ, സ്ഥാനം ഏല്ക്കുവനോ പാടുണ്ടോ?

നമ്മുടെ വൈദീകര്‍ UKKCA യിലെ അംഗങ്ങളുടെ ആദ്യാത്മിക ഉപദേഷ്ടാക്കള്മാത്രമല്ലേയുള്ളൂ, പിന്നെ എങ്ങനെ അവര്‍ NATIONAL COUNCIL ചര്ച്ചകളില് പങ്കെടുക്കുന്നു? ഇത് ശരിയാണോ? പിന്നെ എന്തിനു നിയമാവലി? വിളമ്പുന്നവന്‍ അറിഞ്ഞില്ലെങ്കില്‍ ഉണ്ണുന്നവന്‍ എങ്കിലും അറിയേണ്ടേ?

ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ?

(Posted by a Contributor who would like to remain Anonymous: Administrator)

വടി കൊടുത്ത് മേടിക്കുന്ന അടി

ഏകദേശം നൂറു വര്ഷിങ്ങള്ക്ക്ര മുന്പ്ല വിശുദ്ധ പത്താം പീയുസ്‌ മാര്‍ പാപ്പ അനുവദിച്ചു തന്ന ക്നാനായ സഭ ഇന്ന് വളര്ന്ന്ന‍ ഒരു വടവൃഷമായി മാറി. ലോകമെമ്പാടും അത് വ്യാപിച്ചു കിടക്കുന്നു. എന്നാല്‍ ചില സ്ഥലങ്ങളില്‍ ഈ വടവൃഷത്തിന്റെ ശാഖകള്‍ ഇത്തിള്കണ്ണികള്‍ പൊതിഞ്ഞ് പുഴുകുത്ത് വീണു നശിച്ചു കൊണ്ടിരിക്കുന്നു. വളരുംതോറും വിഭജിക്കുന്ന അമീബയുടെ ജീവിതരീതിയാണവര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ഏറ്റവും അടുത്ത് നടന്ന സംഭവങ്ങള്‍ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന് Manchester തന്നെ ധാരാളം. തനിമയില്‍, ഒരുമയില്‍ ക്നാനയമാക്കളെ നയിക്കാനെത്തിയ വൈദികനെന്തു പറ്റി? ഇവിടെ എന്ത് സംഭവിച്ചു? അദേഹം ആരോടെങ്കിലും അന്വേഷിച്ചോ? കോട്ടയത്തുനിന്നും വെറുമൊരു "ളോഹ തൊഴിലാളി" ആയി എത്തിയതാണോ അദ്ദേഹം? സ്വന്തം ഇടവകപള്ളി പണിയാന്‍ അദ്ദേഹം കാട്ടിയ ഉത്സാഹത്തിന്റെ വെറും അഞ്ചു ശതമാനം അദ്ദേഹം ഇവിടെ, ഈ വിഷയത്തില്‍ കാട്ടിയിരുന്നെങ്കില്‍ ഇതെല്ലം എന്നേ പരിഹരിക്കപെട്ടെനെ! കേവലം എട്ടോ പത്തോ വീട്ടുകാരും, ടിയാനും ചേര്ന്ന് ഉണ്ടാക്കുന്ന പുതിയ നിയമങ്ങളും കുതന്ത്രങ്ങളും ചിറ്റമ്മനയവും നിക്രിഷ്ടമാനെന്നു പറയാതെ വയ്യ.

ഞങ്ങളൊക്കെ വര്ഷങ്ങളായി പള്ളിയോ പാതിരിയോ ഇല്ലാത്ത അറബിനാടുകളില്‍ ജീവിച്ചു വന്നവരാണെന്ന്‍ അവര്‍ മറക്കുന്നു. വെറുതെ വടി കൊടുത്ത് അടി മേടിക്കുന്നതില്‍ എന്തര്ത്ഥം!

ക്രിസ്മസ്, നവവത്സരാശംസകള്‍!



ബ്രിട്ടീഷ്‌ ക്നാ ഗ്രൂപ്പ്‌ ബ്ലോഗിന്റെ എല്ലാ പങ്കാളികള്‍ക്കും, സന്ദര്‍ശകര്‍ക്കും ക്രിസ്മസ്, നവവത്സരാശംസകള്‍!

Administrator,
British Kna Group Blog



Thursday, December 22, 2011

ക്രിസ്മസ് ആശംസകള്‍!


“ഹേറോദേസ് രാജാവിന്റെ കാലത്ത്‌ യൂദയായിലെ ബേത്‌ലെഹെമില്‍ യേശു ജനിച്ചപ്പോള്‍ പൗരസ്ത്യദേശത്തുനിന്നു ജ്ഞാനികള്‍ ജറുസലെമിലെത്തി.  അവര്‍ അന്വേഷിച്ചു: എവിടെയാണ് യഹൂദന്‍മാരുടെ രാജാവായി ജനിച്ചവന്‍? ഞങ്ങള്‍ കിഴക്ക് അവന്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാന്‍ വന്നിരിക്കുകയാണ്. ഇതുകേട്ട് ഹേറോദേസ് രാജാവ് അസ്വസ്ഥനായി; അവനോടൊപ്പം ജറുസലെം മുഴുവനും. അവന്‍ പ്രധാനപുരോഹിതന്‍മാരെയും ജനത്തിന്റെയിടയിലെ നിയമജ്ഞരെയും വിളിച്ചുകൂട്ടി, ക്രിസ്തു എവിടെയാണ് ജനിക്കുന്നതെന്നു ചോദിച്ചു. അവര്‍ പറഞ്ഞു: യൂദയായിലെ ബേത്‌ലെഹെമില്‍. പ്രവാചകന്‍ എഴുതിയിരിക്കുന്നു: യൂദയായിലെ ബേത്‌ലെഹെമേ, നീയൂദയായിലെ പ്രമുഖ നഗരങ്ങളില്‍ ഒട്ടും താഴെയല്ല; എന്റെ ജനമായ ഇസ്രായേലിനെ നയിക്കാനുള്ളവന്‍ നിന്നില്‍ നിന്നാണ് ഉദ്ഭവിക്കുക. അപ്പോള്‍ ഹേറോദേസ് ആ ജ്ഞാനികളെ രഹസ്യമായി വിളിച്ച്, നക്ഷത്രം പ്രത്യക്ഷപ്പെട്ടതെപ്പോഴെന്നു സൂക്ഷ്മമായി ആകാംക്ഷയോടെ അന്വേഷിച്ചറിഞ്ഞു. അവന്‍ അവരെ ബേത്‌ലെഹെമിലേക്ക് അയച്ചുകൊണ്ട് പറഞ്ഞു: പോയി ശിശുവിനെപ്പറ്റി സൂക്ഷ്മമായി അന്വേഷിക്കുക; അവനെ  കണ്ട്‌കഴിയുമ്പോള്‍ ഞാനും ചെന്ന് ആരാധിക്കേണ്ടതിന് എന്നെയും അറിയിക്കുക. രാജാവു പറഞ്ഞതുകേട്ടിട്ട് അവര്‍ പുറപ്പെട്ടു. കിഴക്കുകണ്ടനക്ഷത്രം അവര്‍ക്കുമുമ്പേ നീങ്ങിക്കൊണ്ടിരുന്നു. അതു ശിശു കിടക്കുന്ന സ്ഥലത്തിനു മുകളില്‍ വന്നുനിന്നു. നക്ഷത്രം കണ്ടപ്പോള്‍ അവര്‍ അത്യധികം സന്തോഷിച്ചു. അവര്‍ ഭവനത്തില്‍ പ്രവേശിച്ച് ശിശുവിനെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവനെ കുമ്പിട്ട് ആരാധിക്കുകയും ചെയ്തു. നിക്‌ഷേപപാത്രങ്ങള്‍ തുറന്ന് പൊന്നും കുന്തുരുക്കവും മീറയും കാഴ്ചയര്‍പ്പിച്ചു. ഹേറോദേസിന്റെ അടുത്തേക്കു മടങ്ങിപ്പോകരുതെന്ന് സ്വപ്നത്തില്‍ മുന്നറിയിപ്പു ലഭിച്ചതനുസരിച്ച് അവര്‍ മറ്റൊരു വഴിയേ സ്വദേശത്തേക്കു പോയി.”

യേശു ദേവനെ കാണാന്‍ എത്തിയത് മൂന്നു ജ്ഞാനികള്‍ അല്ല പിന്നയോ ഒരു ഡസന്‍ ഉണ്ടായിരുന്നു എന്ന വാര്‍ത്തയാണ് (Administrator’s Note: ഈ വാര്‍ത്ത വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക) ഇതു എഴുതുവാന്‍ എന്നെ പ്രേരിപ്പിച്ചത്. വിശുദ്ധ മത്തായി 2:  1- 12 നമ്മള്‍ വായിക്കുന്നത് കിഴക്കുനിന്നും വന്ന രാജാക്കന്മാരെക്കുരിച്ചാണ്. പത്ര വാര്‍ത്ത‍ കാണുമ്പോള്‍ ഈ കാലമെല്ലാം വിശ്വസിച്ചത് തെറ്റായി പോയോ എന്ന് കരുതുന്നവര്‍ കണ്ടേക്കാം. രാജാക്കന്മാരുടെ നമ്പര്‍ അല്ല പിന്നയോ  എവിടെ നിന്നും വന്നുഎങ്ങനെ വന്നു, എവിടെ നിന്നാണ് കൂടുതല്‍ അറിവ് കിട്ടിയത്കിട്ടിയ അറിവ് വച്ച് അവര്‍ എന്ത് ചെയ്തു, ആരോടോപ്പമാണ് ശിശുവിനെ കണ്ടത്, തുടങ്ങിയ കാര്യങ്ങളും. ഒപ്പം നമ്മുടെ മനോഭാവവും  എന്തായിരിക്കും ഈ ക്രിസ്തുമസ്  ദിവസങ്ങളില്‍.

നമ്മള്‍ ഇതുപോലെ കഷ്ടപെട്ടു ബുദ്ധിമുട്ടി ശിശുവിനെ കാണുവാന്‍ പരിശ്രമിക്കാരുണ്ടോ? കിട്ടിയ അറിവ് മുഴുവനും ഉപയോഗിക്കാറുണ്ടോ

“ഇതുകേട്ട് ഹേറോദേസ് രാജാവ് അസ്വസ്ഥനായി; അവനോടൊപ്പം ജറുസലെം മുഴുവനും. അവന്‍ പ്രധാനപുരോഹിതന്‍മാരെയും ജനത്തിന്റെയിടയിലെ നിയമജ്ഞരെയും വിളിച്ചുകൂട്ടി, ക്രിസ്തു എവിടെയാണ് ജനിക്കുന്നതെന്നു ചോദിച്ചു. അവര്‍ പറഞ്ഞു: യൂദയായിലെ ബേത്‌ലെഹെമില്‍. പ്രവാചകന്‍ എഴുതിയിരിക്കുന്നു: യൂദയായിലെ ബേത്‌ലെഹെമേ, നീയൂദയായിലെ പ്രമുഖ നഗരങ്ങളില്‍ ഒട്ടും താഴെയല്ല; എന്റെ ജനമായ ഇസ്രായേലിനെ നയിക്കാനുള്ളവന്‍ നിന്നില്‍ നിന്നാണ് ഉദ്ഭവിക്കുക.”

ഞാനും ഹേറോദേസിനെപ്പോലെ വിറയ്ക്കും. കാരണം അവനവനു വേണ്ടത് സ്വന്തം പേരും കസേരയും തന്നെ. ഹേറോദേസ് രാജാവ്‌ പ്രധാന പുരോഹിധന്റെയും അഭിപ്രായം ചോദിച്ചു. വിവരമുള്ള അവര്‍ ജ്ഞാനികള്‍ക്കു തങ്ങളുടെ അറിവ് പകര്‍ന്നു കൊടുത്തു പക്ഷെ അവര്‍ പോകുവാനോ കാണുവാനോ സന്തോഷമാനുഭാവിക്കുവാനോ പോയില്ല.

അറിവ് ഉള്ളതുകൊണ്ട് സന്തോഷം കിട്ടണമെന്നില്ല ഉള്ള അറിവ് പ്രവര്‍ത്തിയില്‍  കൊണ്ടുവരണം.

ക്നാനായ മക്കളായ നമ്മളും പാരമ്പര്യം പറയും, അറിവ് പറയും, പക്ഷെ നമ്മളില്‍ എത്രപേര്‍ക്ക് സമാധാനത്തില്‍ പോകുവാന്‍ കഴിയുന്നുണ്ട്?  സമാധാനവും സന്തോഷവും അനുഭവിക്കണമെങ്കില്‍ പുല്‍കൂട് വരെ പോകണം അമ്മയോടോപ്പമുള്ള കുഞ്ഞിനെ കാണണം. തങ്ങളെയും തങ്ങള്‍ക്കുള്ള എല്ലാറ്റിനെയും സമര്‍പ്പിക്കണം.

എല്ലാവര്ക്കും ക്രിസ്മസ് ആശംസകള്‍ നേരുന്നു

നമ്മുടെ രൂപതയിലെ എട്ടു ഡീക്കന്മാര്‍ പൌരോഹിത്യം സ്വീകരിക്കുന്നു. തങ്ങള്‍ക്കു കിട്ടിയ അറിവിലൂടെ അനേകരെ യേശുവിന്റെ അടുക്കലേക്കു ആനയിക്കുവാന്‍ അവര്‍ക്ക് കഴിയട്ടെ. ഒപ്പം അവരും ജീവിതത്തില്‍ യേശുവിന്റെ സമാധാനവും സന്തോഷവുംഅനുഭവിക്കുവാന്‍ ഇടയാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. എല്ലാ ഡീക്കന്മാര്‍ക്കും ആശംസകള്‍ നേരുന്നു.

Wednesday, December 21, 2011

UKKCA Elections 2012



Last date to complete elections of the Unit
31st  December 2011
Las date to inform about the elected members of the Uint
2nd January 2012
Announcement of Electoral College
8th January 2012
Last date for submission of nominations
14th January 2012
Scrutinization of Nominations
15th January 2012
Last date for withdrawal of Nominations
18th January 2012
Announcement of Candidates
19th January 2012
Elections
28th January 2012

Terms and Conditions for UKKCA General Election 2012

1) The General Election will be held on 28th January 2012 as per UKKCA constitution during the National Council Meeting at the Fellowship Hall, 22 South Parade, Suttoncoldfield, Birmingham, B72 1QU at 10.30 am.

2) The Nominations will be accepted only between 1st of January 2012 till 14th January 2012.

3) The nominations can be withdrawn until date given above.

4) Only elected National Council members from UKKCA units are eligible to contest.

5) The candidate should have two years mandate as a National Council member from respective units.

6) The candidates must be nominated and seconded by any member of the Electoral College.

7) The Electoral College consists of the Unit President, Unit Secretary and the elected national council members.

8) Proxy voting is not permitted.

9) The present central committee will only allow the members of the National council to enter the national council meeting up on signing the register.

10) One candidate can contest only for one post.

11) Election will be held for the following posts (1) President, (2) Vice President, (3) Secretary, (4) Joint Secretary, (5) Treasurer, and (6) Joint treasurer.

12) Two Advisory members will be nominated from the outgoing central committee by the national council.

13) The election will be held by secret ballot.

14) The election will be conducted by the present UKKCA Central committee members who are not in the Electoral College .The electoral officer will be current UKKCA President.

15) In the event of any dispute the decision of the electoral officer will be final.

16) In the event of an equal vote for a post, the decision will be subject to the UKKCA Constitution.

17) Any form of anti social behaviour during the election will not be tolerated and it will be dealt as per Law of the land.

18) The duly completed nomination forms must be sent to UKKCA General Secretary (address will be updated on the nomination form.) by Recorded Delivery.

19) UKKCA will not take any responsibility for the loss or delayed delivery of nominations after the last date.

Courtesy: UKKCA Website.


Tuesday, December 20, 2011

Request for Urgent National Council Meeting


As a proud Knanayite and an elected member of the BASILDON & Southend unit, I am making a formal request that an emergency meeting be scheduled and convened within 20 days with all the national council members to discuss the recent developments within UKKCA.

Since the term of the present committee is coming to  an end ( By end of December 2011), you are obliged to submit all the financial details to the national council and get it approved before handing over to the next committee, so that things will become transparent and clear to everyone.

Unfortunately, such a financial report has never been published until today. Having spoken to many other unit representatives, it has come to know that they also have such concerns as they are responsible to answer these questions to members of the unit.

Regarding the formation of the new unit in Wigan, I am getting different information from various sources such as individuals or media, but I think these informations are misleading.

Also I came to know that you are planning to send the new directory by Royal Mail, but if you carefully examine, you could save this unnecessary expense (1300 * £2.4 = £3,120) if you could distribute the directories through our members when we meet up for the national council.

Having considered all the above facts, I urge you to bring all the national council members on board, to discuss all the issues fuming in our community. I hope that you will consider this as a matter of urgency.

(We understand the above letter, calling for an Urgent Meeting of National Council, was sent to the President of UKKCA.  Since the way UKKCA functions is far from transparent, we thought this will give the members of Knanaya Community in UK some insights about the way it works (or rather,the way it does not work!).  CLICK HERE to read the full text of the letter – Administrator, British Kna Group Blog)

Saturday, December 17, 2011

കേരളാ സര്‍ക്കാരും ബി.പി.എല്ലും പിന്നെ ക്നാനായക്കാരും..

ലോകത്തില്‍ അതിവേഗം ബഹുദൂരം വികസിക്കുന്ന ഏക സ്ഥലം കേരളമാണെന്ന് കരുതുന്നതില്‍ തെറ്റുണ്ടാവാന്‍ ഇടയില്ല. ഒരു തലമുറ മാറി അടുത്തത് വരുമ്പോള്‍ സ്വാഭാവികമായും ചില വികസനങ്ങള്‍ സാര്‍വത്രികമായി സംഭവിക്കുന്ന കാഴ്ചയാണ് പരമ്പരാഗതമായി സംഭവിച്ചിരുന്നത്.

പാളതൊപ്പിയും കോണകവും കാളയും കലപ്പയും ഒക്കെ കേരളത്തില്‍ നിന്ന് നാട് നീങ്ങിയത് ഇന്നാളെന്നു പറഞ്ഞത് പോലാണ്. എന്നാല്‍ ഇതൊക്കെ പഴങ്കഥ. ഇന്നിപ്പോള്‍ കേരളത്തില്‍ സംഭവിക്കുന്ന മാറ്റം ഇലക്ട്രോനിക് സാങ്കേതിക വിദ്യയെ പോലും അമ്പരപ്പിക്കുന്നതാണ്.

കേരളത്തില്‍ ദാരിദ്ര്യ രേഖയ്ക്ക് കീഴില്‍ ഉള്ളവര്‍ക്ക്‌ കിലോയ്ക്ക് ഒരു രൂപ നിരക്കില്‍ മുപ്പത്തിയഞ്ച് കിലോ അരി മാസം സര്‍ക്കാര്‍ നല്‍കുന്നു! ഇതിന്റെ ഗുണഭോക്താക്കള്‍ ഒരു ദിവസം ജോലി ചെയ്യുന്നതിന് വീട്ടുകാരില്‍ നിന്ന് ഈടാക്കുന്നത് മുന്നൂറും നാനൂറും രൂപ!

ഇതാണോ സോഷ്യലിസം? യഥാര്‍ത്ഥത്തില്‍ ഒരു രൂപയ്ക്ക് അരി വാങ്ങി കഴിക്കാന്‍ യോഗ്യതയുണ്ടായിരുന്ന ചില കുടുംബങ്ങളെങ്കിലും അതിനു കഴിയാതെ ആത്മഹത്യ ചെയ്തിട്ടുള്ള സംസ്ഥാനം കൂടിയാകുന്നു കേരളം. ഇന്നും അക്കൂട്ടര്‍ സര്‍ക്കാര്‍ നിശ്ചയിചിരിക്കുന്ന ബി.പി.എല്‍ . ഗ്രൂപ്പില്‍ പെടുന്നുണ്ടോയെന്നു സംശയമാണ്.

നൂറ്റാണ്ടുകളായി കേരളത്തില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയും മുകളിലുമായി ജീവിച്ച ഒരു ജന സമൂഹമാണ് ക്നാനായക്കാരുടെത് . ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എല്ല് മുറിയെ പണിയെടുത്ത് വിദേശ നാണയം കഴിയുന്നത്ര കേരളത്തിലേക്ക്‌ ഒഴുക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുള്ള ഒരു സമൂഹം.

കേരളത്തില്‍ ഇന്ന് സര്‍ക്കാര്‍ നല്‍കുന്ന ഈ ആനുകൂല്യം ഏതെങ്കിലും ക്നാനായക്കാരന് ലഭ്യമാണോ എന്ന് സംശയമാണ്. അതിനര്‍ത്ഥം ക്നാനായക്കാര്‍ പൊതുവേ സമ്പന്നരാണെന്ന മുന്‍വിധിയാണ്. ഇതിനെ ശരി വയ്ക്കുന്ന തരത്തിലാണ് നമ്മുടെ ആരാധനാലയങ്ങള്‍ പലതും പുനര്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്.

ഉള്ളിലും പുറമെയും ആഡംബരങ്ങളുടെ വേലിയേറ്റങ്ങള്‍ സൃഷ്ടിച്ച് മറ്റ് ആരാധനാലയങ്ങളെ നമ്മള്‍ നാണം കെടുത്തി.
ഒരു സമുദായമെന്ന പേരില്‍ വരേണ്യ വര്‍ഗ്ഗമായി തുടരുമ്പോഴും ജീവിതം നല്‍കുന്ന പ്രതിസന്ധികളില്‍ തട്ടി വീണ്‌ പരിക്കേല്‍ക്കുന്നവര്‍ സ്വദേശത്തും വിദേശത്തും ധാരാളമുണ്ട് എന്ന സത്യം സത്യമല്ലാതാകുന്നില്ല.

ഇവര്‍ക്ക്‌ സഹായത്തിനാരുണ്ട്? ക്നാനായക്കാര്‍ക്ക് തന്നെ ലോകത്ത്‌ എത്ര രാജ്യങ്ങളില്‍ എത്ര സംഘടനകള്‍ ? എത്ര ഭാരവാഹികള്‍ ? ഇവരാരെങ്കിലും സമുദായത്തില്‍ ഇങ്ങനെ ഒരു പ്രതിസന്ധി സമുദായാംഗങ്ങള്‍ ആരെങ്കിലും അനുഭവിക്കുന്നതായി കണ്ടെത്താന്‍ ശ്രമിച്ചിട്ടുണ്ടോ? പരിഹരിക്കാന്‍ എന്തെങ്കിലും എളിയ ശ്രമം ?

സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് വോട്ടാണ്. അതിനു അവര്‍ക്ക്‌ വേണ്ടത്‌ ഭൂരിപക്ഷം വരുന്ന അധകൃതരും. അതിനാല്‍ തന്നെ അവശതയനുഭവിക്കുന്ന ക്നാനായക്കാരന്‍ അവരുടെ പട്ടികയില്‍ ഇടം നേടില്ല. സഭയ്ക്ക് ഇത്തരം രോദനങ്ങള്‍ കേള്‍ക്കാന്‍ എവിടെ സമയം? വിദേശങ്ങളിലെയും സ്വദേശത്തെയും സംഘടനകള്‍ ... ഭാരവാഹികള്‍ ... കണ്‍ വന്‍ഷന്‍... ...

ഈശ്വരോ രക്ഷതു :