Sunday, April 1, 2012
സമുദായവും മെത്രാനും രണ്ടു തട്ടില്‍
സമുദായവും മെത്രാനും രണ്ടു തട്ടില്‍
ക്‌നാനായ വംശീയ ഇടവക പ്രശ്‌നം
സമുദായവും മെത്രാനും രണ്ടു തട്ടില്‍ തന്നെ.
വടക്കേ അമേരിക്കയിലെ ക്‌നാനായക്കാരുടെ വംശീയ ഇടവക വിഷയത്തില്‍ അനാവശ്യമായി ഇടപെട്ട് സമുദായ വിരുദ്ധ പ്രസ്ഥാവന നടത്തിയ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് തന്റെ നിലപാടിനെ ന്യായീകരിച്ച് അതില്‍ ഉറച്ച് നില്‍ക്കുകയാണ്. ക്‌നാനായ കള്‍ച്ചറല്‍ സൊസൈറ്റി ഇന്ന് (ഏപ്രില്‍ ഒന്നിന്) സംഘടിപ്പിച്ച സമുദായ നേതാക്കളുടെ യോഗത്തില്‍ സന്നിഹിതനായി തന്റെ നിലപാടുകള്‍ ന്യായീകരിച്ച് അതില്‍ ഉറച്ചുനിന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.
ഏപ്രില്‍ ഒന്നിന് മൂന്ന് മണിക്ക് ചൈതന്യാ പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന യോഗം 7 മണിക്കാണ് അവസാനിച്ചത്. കെ.സി.സി. അതിരൂപതാ പ്രസിഡന്റ് പ്രെഫ: ജോയി മുപ്രാപള്ളിയുടെ അധ്യക്ഷ പ്രസംഗത്തോടെ ആരംഭിച്ച ചര്‍ച്ചയില്‍ മോണ്‍: മാത്യു ഇളപാനിക്കല്‍, പ്രെഫ: ബേബി കാനാട്ട്. പ്രെഫ: തോമസ്‌കുട്ടി വടാത്തല, ചാക്കോ പട്ടാര്‍കുഴി, സ്റ്റീഫന്‍ ജോര്‍ജ് മുന്‍ എം. എല്‍. എ, ജോസ് പാറേട്ട്, സൈമണ്‍ ആറുപറയില്‍, ഷിനോയി മഞ്ഞാക്കല്‍, ഷൈജി ഓട്ടപള്ളി, ഡോ: ഷൈനി ബേബി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പിതാവിന് അനുകൂലമായി പ്രസംഗം ആരംഭിച്ച ഷൈനി ബേബിയേയും ഇളപ്പാനിക്കല്‍ അച്ചനേയും ചെറുപ്പക്കാര്‍ കൂവിയിരുത്തുകയായിരുന്നു, മുന്‍ പ്രസംഗങ്ങള്‍ കുറിച്ചുവച്ച് മറുപടിപറയാന്‍ എഴുനേറ്റുവന്ന മാര്‍ മൂലക്കാട്ട് ധാര്‍ഷ്ട്യത്തിന്റെ ഭാഷയിലാണ് പ്രസംഗം ആരംഭിച്ചതുതന്നെ. “എതിര്‍ അഭിപ്രായം ഉള്ളവര്‍ വീട്ടില്‍ പോയി ഇരുന്ന് ചിന്തിക്കണം” എന്നു പറഞ്ഞത് യോഗക്കാരില്‍ പ്രകോപനം സൃഷ്ട്ടിച്ചു. മോണ്‍: ഇളപാനിയുടെ ഭാഷയും യോഗക്കാര്‍ കൂടുതല്‍ പഠിക്കണം എന്ന രീതിയിലായിരുന്നു.
മൂലക്കാട് തന്റെ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ടും സമുദായക്കാരുടെ മേല്‍ ദുരാരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടും പ്രസംഗം തുടര്‍ന്നത് ആളുകളില്‍ എതിര്‍പ്പിനിടയാക്കി. യോഗക്കാരുടെ രൂക്ഷമായ എതിര്‍പ്പുമൂലം പ്രസംഗം അവസാനിപ്പിച്ച് പോയി ഇരുന്ന ബിഷപ്പ് വീണ്ടുമെത്തി തന്റെ നിപാടിനെ ന്യായീകരിച്ചതും യോഗക്കാര്‍ വിവരം ഇല്ലാത്തവരെന്ന രീതിയില്‍ സംസാരിച്ചതും ഒച്ചപ്പാടിന് ഇടയാക്കുകയും പ്രസംഗം നിര്‍ത്തി ഇറങ്ങിപോകേണ്ടി വരുകയും ചെയ്തു.
അമേരിക്കയില്‍ മാര്‍ മൂലക്കാട് നടത്തിയ സമുദായവിരുദ്ധ പ്രസ്താവന അദ്ദേഹം അമേരിക്കയിലെത്തി തിരുത്തണമെന്ന ഒരു പ്രസംഗകന്റെ നിര്‍ദ്ദേശം വലിയ കൈയ്യടിയോടെ ആളുകള്‍ എതിരേറ്റു. ഓഡിറ്റോറിയത്തിനു മുന്നില്‍ ബിഷപ്പിനെ തടഞ്ഞുനിര്‍ത്തി ബഹളംവെച്ചവരെ മുതിര്‍ന്ന ആളുകള്‍ തള്ളിമാറ്റി വഴി ഒരുക്കേണ്ടിവന്നു.
ആളുകളുടെ ബഹളത്തിനിടെ ചാക്കോ പട്ടാര്‍കുഴി, ഡോ: ലൂക്കോസ്, സ്റ്റീഫന്‍ ജോര്‍ജ്, ഷൈജി ഓട്ടപള്ളി ഇവര്‍ നാലു പേര്‍ അവതരിപ്പിച്ച പ്രമേയങ്ങള്‍ ശബ്ദവോട്ടോടെ പാസാക്കി.
യോഗത്തിലുടനീളം അമേരിക്കയിലെ വികാരി ജനറാര്‍ ഫാ: മുത്തോലത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ടായിരുന്നു. അദ്ദേഹത്തെ തിരികെ വിളിക്കണമെന്നായിരുന്നു യോഗക്കാരുടെ പൊതുവികാരം.
സ്‌നേഹസന്ദേശം റിപ്പോര്‍ട്ടര്‍
(അമേരിക്കന്‍ ക്നാ വഴി അയച്ച മെയിലില്‍ ഈ ബ്ലോഗിന്റെ പേര് ബിലാത്തി വിശേഷങ്ങള്‍"" എന്ന് എഴുതിയതിനു പകരം ക്നാനായ വിശേഷങ്ങള്‍ എന്ന് തിരുത്തി വായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു)

ഒരു ക്നാനായ മുത്തശി കഥ
ഇത് AD 2150 കാലഘട്ടം. ലോകം ബഹുദൂരം പുരോഗമിച്ചിരുന്നു, ക്നാനായക്കാരും പുരോഹിതരും ഒക്കെ. Church and State രണ്ടും രണ്ടാണെന്ന ബോധ്യം എല്ലാവര്ക്കും ഉണ്ടായിരുന്നു, മലയാളി അച്ചന്മാര്‍ക്കു പോലും. ക്നാനയക്കാര്‍ തങ്ങളുടെ വംശീയത്തനിമ നിലനിര്‍ത്തി സമാധാനപരമായി ജീവിച്ചിരുന്നു. മൂലക്കാടന്‍ ഫോര്‍മുലയും മുത്തോലം ഫോര്‍മുലയും അവര്‍ എന്നേ മറന്നു കഴിഞ്ഞിരുന്നു, ഒരു ദു:സ്വപ്നം പോലെ. പുരോഹിതര്‍ എണ്ണത്തില്‍ നന്നേ കുറവ്, പ്രാര്‍ത്ഥനയിലും ദൈവശാസ്ത്രത്തിലും മുഴുകി എളിയവരായി ജീവിച്ചിരുന്നു. വെറും സാധുക്കള്‍, നിരുപദ്രവകാരികള്‍..... പക്ഷെ അവരെ എല്ലാവരും ബഹുമാനിച്ചിരുന്നു.
അങ്ങ് അമേരിക്കയില്‍ ഒരു നല്ല ക്നാനായകുടുംബം ഉണ്ടായിരുന്നു, ഒരു വല്യമ്മയും മകനും ഭാര്യയും കൊച്ചുമക്കളും അടങ്ങുന്ന ഒരു കുടുംബം അന്ന് മുത്തശ്ശിയും കൊച്ചുമക്കളും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ.
*** *** *** *** *** *** **
'ഒരു കഥ പറഞ്ഞു തരുമോ?' കൊച്ചുമക്കള്‍ മുത്തശ്ശിയെ ശല്യപെടുത്താന്‍ തുടങ്ങി.
'പണ്ട് പണ്ട് ഏകദേശം നൂറു വര്‍ഷങ്ങള്‍ക്കുമുമ്പ് ചിക്കാഗോ നഗരത്തിലാണ് കഥ നടക്കുന്നത്.'
'ചിക്കാഗോയില്‍ എന്ത് പറ്റി മുത്തശ്ശീ?' കുട്ടികള്‍ ആകാംഷാഭരിതരായി.
'അവിടെ മുത്തു എന്നുപേരുള്ള ഒരു കത്തനാര്‍ ഉണ്ടായിരുന്നുവത്രേ. ആ കത്തനാരെകൊണ്ട് സാധാരണ ജനങ്ങള്‍ പൊറുതിമുട്ടിയിരുന്നു.'
'ശല്യമോ, കത്തനാര്മാരെക്കൊണ്ടോ?' കുട്ടികള്‍ അതിശയം കൂറി. കുട്ടികള്‍ കണ്ടിട്ടുള്ള അച്ചന്മാര്‍ വ്യത്യസ്തരായിരുന്നു. ഞായറാഴച കുരബാന ചെല്ലും, തിരിച്ചു വീട്ടില്‍ ചെന്നു ഭാര്യയും മക്കളുമായി സുഖമായി ജീവിക്കും.
'മക്കളെ അന്ന് അങ്ങനെയൊന്നുമല്ലായിരുന്നു. അന്ന് അച്ചന്മാര്‍ക്ക് ഭയങ്കര പ്രതാപമായിരുന്നു. അമേരിക്ക മാതിരി സമ്പത്തുള്ള നാട്ടില്‍ അച്ചന്മാര്‍ വിളിക്കാതെ ചെല്ലുന്ന അതിഥിയെപോലെ മനുഷ്യരുടെ പുറകെ കൂടിയിരുന്നു. ഭിക്ഷപാത്രമായി നടക്കുന്ന മെത്രാന്മാരെക്കൊണ്ടും അച്ചന്മാരെകൊണ്ടും ജനങ്ങള്‍ സഹികെട്ടിരുന്നു. Glorious and holy beggars!'
'മുത്തശ്ശി കഥയിലേക്ക് വരൂ', മുത്തശ്ശി കാട് കയറുന്നതായി പിള്ളേര്‍ക്ക് തോന്നിത്തുടങ്ങിയിരുന്നു.
സമുദായവഞ്ചകനെന്നും യുദാസെന്നും അറിയപെട്ടിരുന്ന മുത്തുവിനെ ബഹുഭുരിപക്ഷം ആളുകളും നന്നേ വെറുത്തിരുന്നു. മുത്തുവിന് ധാരാളം ശത്രുക്കള്‍ ഉണ്ടായിരുന്നു. തന്നെക്കാളും ബുദ്ധിയും വിവരവും ഉള്ളവരും സത്യം പറയുന്നവരും - ഇവരായിരുന്നു മുത്തുവിന്റെ പ്രധാന ശത്രുക്കള്‍. മുത്തു തന്റെ രക്ഷക്കായി അഞ്ചു ആറു പട്ടികളെ വളര്‍ത്തിയിരുന്നു. ഒന്ന് San Antonio-ല്‍നിന്നും കിട്ടിയ ഒരു കാരക്കകുട്ടന്‍, മറ്റേതു W എന്നോ മറ്റോ ആംഗലേയ പേരുള്ള ഒരെണ്ണം Detroit -ല്‍നിന്നും പിടിച്ചുകൊണ്ടു വന്നത്, പിന്നെ പേരിടാത്ത കുറെ നായ്ക്കളും. നല്ല സൗന്ദര്യമുള്ള നായ്ക്കളല്ലായിരുന്നു അവ, പിന്നയോ വെറും നാടന്‍ കില്ലപ്പട്ടികള്‍........ പക്ഷെ യജമാനനോട് അങ്ങേയറ്റം കൂറുണ്ടായിരുന്നു അവറ്റകള്‍ക്ക്. മുത്തു എല്ലാ ദിവസവും പള്ളിയില്‍ കുര്‍ബാന കഴിഞ്ഞു അവരെ ഓമനിക്കുകയും, എല്ലിന്‍ കഷണങ്ങള്‍ കൊടുക്കുകയും ചെയ്തിരുന്നു. തന്റെ ശത്രുക്കളെ ഇരട്ടപേരിട്ടു വിളിക്കുകയായിരുന്നു മുത്തുവിന്റെ മുഖ്യ വിനോദം. പൂഴി, തീട്ടനാനി, ശകുനി, മാവോ, മൃഗഡോക്ടര്‍, കണിയാന്‍ എന്നൊക്കെ. തന്നെക്കാളും വളരെ മനോഹരമായി ആംഗലേയ ഭാഷാസ്വാധീനമുള്ളയാളെ ആലപ്പാട്ട് തിരുമേനി എന്നും കളിയാക്കി വിളിച്ചു മുത്തു രസിച്ചു. ഈ പേരുകള്‍ പാതിരി തന്റെ പട്ടികളെയും പഠിപ്പിച്ചു. അവര്‍ക്ക് നേരെ നോക്കി കുരയ്ക്കുവാന്‍ പ്രത്യേക പരിശീലനവും നല്‍കി. തന്റെ കൌശല ബുദ്ധിയില്‍ മുത്തു അഭിമാനം കൊണ്ടിരുന്നു. ആ സമയത്താണ് ക്നാനായ “പ്രാഞ്ചിയേട്ടന്മാര്‍” എന്ന വാക്ക് മലയാള നിഘണ്ടുവില്‍ ആദ്യമായി സ്ഥാനം പിടിക്കുന്നത്.. ശുദ്ധഗതിക്കാരായുള്ള പ്രാഞ്ചിയേട്ടന്മാരുടെ മണ്ടത്തരങ്ങളെല്ലാം മുത്തു കഥാരൂപേണ തന്റെ നായ്ക്കളുമായി പങ്കു വെച്ചു. അവരെ പല വിധത്തില്‍ ചൂഷണം ചെയ്യാന്‍ വേണ്ട അടവുകളെല്ലാം പറഞ്ഞുകൊടുത്തു.
ഒരു നല്ല കൃഷിക്കാരനും കറവക്കാരനുമായിരുന്നു മുത്തു. അദേഹം അമേരിക്കയില്‍ മൊത്തം പള്ളിക്കൃഷി ചെയ്തുവന്നു. പ്രാഞ്ചിയേട്ടന്മാരെ കറക്കാന്‍ പുള്ളിക്ക് ഒരു പ്രത്യേക വിരുതായിരുന്നു. 'മുത്തുവിന്റെ പള്ളിക്കൃഷി അപാരം തന്നെ, എന്താ മുത്തുവിന്റെ കഴിവ്!', ഒരു പ്രാഞ്ചിയേട്ടന്‍ അതിശയപ്പെട്ടു. 'മുത്തുവിന്റെ ഒരു രോമത്തെപോലും ആര്‍ക്കും തൊടാന്‍ പറ്റില്ലാ', വേറൊരാള്‍..
2012 കാലഘട്ടം. മായന്‍ കലണ്ടര്‍ വെച്ച് നോക്കിയാല്‍ ലോകം അവസാനിക്കേണ്ടതായിരുന്നു, പക്ഷെ അതുണ്ടായില്ല. മുത്തുവിനും പട്ടികള്‍ക്കും പക്ഷെ മായന്‍ പ്രവചനം ശരിയായി വന്നു.
ഈ പട്ടികള്‍ എന്നും തെരുവില്‍നിന്ന് കുരയ്ക്കുക പതിവായിരുന്നു. അന്നൊരു ദിവസം ഉച്ച കഴിഞ്ഞതേയുള്ളൂ. ആകാശം കാര്‍മേഘം നിറഞ്ഞതായിരുന്നു. മുത്തുവും കില്ലപ്പട്ടികളും തെരുവില്‍ നിന്ന് പതിവുപോലെ കുരക്കാന്‍ തുടങ്ങിയിരുന്നു. മുത്തുവും എന്തൊക്കയോ ആക്രോശിക്കുന്നുണ്ടായിരുന്നു - മെത്രാന്‍ പട്ടം, റോമിലെ റെസ്ക്രിപ്റ്റ് എന്നൊക്കെയോ മറ്റോ. ചുറ്റും കൂടിയിരുന്നവര്‍ മുത്തുവിനെയും നായ്ക്കളെയും പറഞ്ഞു മനസ്സിലാകാന്‍ ശ്രമിച്ചു, ഇത് ക്നാനായ കൊടുങ്കാറ്റാണ്, ഓടി രക്ഷപെട്.
ഈയുള്ളവന്‍ പറയുന്നതാണ് ശരി, മാവോയും പൂഴിയും ഒക്കെ വിവരക്കേട് പറയുന്നു എന്ന് മുത്തുവും കാരക്കകുട്ടനും കൊരച്ചുകൊണ്ട് തന്നെയിരുന്നു.
പ്രകൃതി ഗര്‍ജ്ജിച്ചു, മാനം വളരെ ഇരുണ്ടു. എല്ലാവരുടയും വാദങ്ങളെ മുത്തുവും നായ്ക്കളും അവഗണിച്ചു. പ്രക്ഷുബ്ദമായി വന്ന ക്നാനായ കൊടുങ്കാറ്റിനെയും പ്രളയത്തിനെയും അവര്‍ കണ്ടില്ലെന്നു നടിച്ചു. തങ്ങളുടെ കാലിനടിയിലുള്ള മണ്ണ് ഒലിച്ചു പോകുന്നത് മുത്തുവും നായ്ക്കളും അറിഞ്ഞില്ല. ചുറ്റും ഉണ്ടായിരുന്നവര്‍ ഒക്കെ കൊടുങ്കാറ്റും പ്രളയവും വരുന്നതിനു മുന്‍പേ സുരക്ഷിതസ്ഥലങ്ങള്‍ തേടി പോയി. വന്‍മരങ്ങളെ പോലും കടപുഴക്കിയ ആ പ്രളയത്തിലും കൊടുങ്കാറ്റിലും മുത്തുവും ചാവാളിപട്ടികളും അപ്രത്യക്ഷരായി. മെത്രനാകണം, മെത്രനാകണം എന്ന മുത്തുവിന്റെ ദീനരോദനം മാത്രം അവശേഷിച്ചു.
ജര്‍മ്മനിയിലെ ഹാംലിന്‍ പട്ടണത്തെ ചുറ്റിപറ്റിയുള്ള Pied Piper കഥയില്‍ നായകന്‍, തന്റെ കുഴലൂതികൊണ്ട് ആദ്യം എലികളെയും, പിന്നീടു പട്ടണവാസികളുടെ കുട്ടികളെയും എന്നന്നേയ്ക്കുമായി അപ്രത്യക്ഷരാക്കി. ആ മൂഷികര്‍ക്കും, മനുഷ്യകുട്ടികള്‍ക്കും പറ്റിയമാതിരി തന്നെ, ആ ക്നാനായ പ്രളയത്തിലും കൊടുങ്കാറ്റിലും പെട്ട മുത്തുവിനെയും കില്ലപ്പട്ടികളെയും കുറിച്ച് പിന്നെ ആരും കേട്ടിട്ടില്ല.
കഥ അവസാനിച്ചപോള്‍ പിള്ളേര്‍ എല്ലാം നല്ല ഉറക്കം പിടിച്ചു, മുത്തശ്ശിയും അവരുടെകൂടെ തന്നെ കിടന്നു
ശുഭം.

നമുക്ക് ചര്ച്ച ചെയ്യാന്‍ എത്രയേറെ വേദികള്‍!
ഇംഗ്ലീഷ് ഭാഷയിലെ പ്രഥമ നിഘണ്ടു എഴുതിയ സാമുവേല്‍ ജോണ്‍സണ്‍ അക്കാലത്തെ മഹാപണ്ഡിതനായി ഗണിക്കപെട്ടിരുന്നയാളാണ് അബദ്ധം ആര്‍ക്കും പറ്റാമല്ലോ; ജോണ്സനും പറ്റി ഒരബദ്ധം. പുതിയ നിഘണ്ടുവില്‍ അത് ശ്രദ്ധിച്ച ഒരു സ്ത്രീ, അദ്ദേഹത്തെ കണ്ടു കാര്യം വിവരിച്ചു; അദ്ദേഹം എന്തുകൊണ്ടാണ് അങ്ങനെ എഴുതിയതെന്നായിരുന്നു ആ സ്ത്രീയ്ക്ക് അറിയേണ്ടിയിരുന്നത്. വലിയ വിശദീകരണം പ്രതീക്ഷിച്ച സ്ത്രീയ്ക്ക് ലഭിച്ച മറുപടി ഇതായിരുന്നു: “Ignorance, madam, ignorance!”
മഹാനായ ജോണ്സണ്‍ തനിക്ക് പറ്റിയ അബദ്ധം മനസ്സിലാക്കുകയും, വീണിടം വിഷ്ണുലോകം ആക്കാതെ, കിടന്നുരുളാതെ, തന്റെ തെറ്റ് സമ്മതിക്കുകയും ചെയ്തു. അതാണ് മഹത്വത്തിന്റെ ലക്ഷണം.
മഹാന്‍ എന്ന് വിശ്വസിക്കാന്‍ നമ്മള്‍ ഇഷ്ടപ്പെടുന്ന മൂലക്കാട്ട് പിതാവിന് ഒരു അബദ്ധം പറ്റി. മുത്തോലത്തച്ചന്‍ കുഴിച്ച കുഴിയില്‍ ചെന്ന് വീണു. ചിക്കാഗോയിലെ കുറെ പ്രാഞ്ചിയേട്ടന്മാര്‍ സംഭവിക്കുന്നതെന്താണെന്നു മനസ്സിലാകാതെ കയ്യടിച്ചു. പക്ഷെ പിതാവിന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ താന്‍ കാണിച്ചത് അബദ്ധമാണെന്ന് മനസ്സിലായി.
ഛായ്, ഒരു ആര്‍ച്ച് ബിഷപ്പിന് അബദ്ധം പറ്റുകയോ! വീണിടത്ത് കിടന്നുരുളാന്‍ തന്നെ തീരുമാനിച്ചു.
പ്രതിഷേധം ആര്‍ത്തിരമ്പി. ഒന്ന് തണുക്കട്ടെ എന്ന് കരുതി കുറെ ദിവസം കാരിത്താസില്‍ അഡ്മിറ്റ് ആയികിടന്നു. പക്ഷെ ജനരോഷം പ്രതീക്ഷിച്ചപോലെ ശമിച്ചില്ല. ചെന്നിടത്തെല്ലാം പ്രതിഷേധം. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ ജനം ആഞ്ഞടിച്ചു. (കൂലി എഴുത്തുകാര്‍ അവരുടെ ജോലി ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്; ഏല്ക്കുന്നില്ലെന്നു മാത്രം). നാട്ടുകാര്‍ ലഘുലേഖകള്‍ അടിച്ചു വിതരണം തുടങ്ങി.
സാറ്റലൈറ്റ് ടെക്നോളജിയുടെ സഹായത്താല്‍ നമ്മുടെ പറമ്പില്‍ കിടക്കുന്ന ഒരു പന്തിന്റെ പടം അമേരിക്കയിലിരുന്നെടുക്കാം. എന്നാലം, നമ്മുടെ നാട്ടില്‍ ചില സ്ഥലങ്ങളില്‍ “Photography Prohibited” എന്ന മുട്ടന്‍ ബോര്‍ഡ് കാണാം. അതുപോലെ, പല ഇടവകകളിലും (ഇടയ്ക്കാട്ടു പള്ളി ഒരുദാഹരണം) വൈദികര്‍ നോട്ടീസ് വിതരണം ചെയ്യുന്നതില്‍ നിന്നും ആളുകളെ വിലക്കിപോലും!
ബില്‍ ഗേറ്റ്സിനെ വിശുദ്ധനായി കണ്ട്, അങ്ങേരുടെ മുന്നില്‍ മെഴുകുതിരി കത്തിച്ചു വച്ച് പ്രാര്‍ഥിക്കാന്‍ തോന്നി പോകുന്നു. അദ്ദേഹം ഇല്ലായിരുന്നെങ്കില്‍ ഇതെഴുതി ആരെയെങ്കിലും ഒന്ന് കാണിക്കാമെന്ന് വിചാരിച്ചിരുന്നെങ്കില്‍, ഇടയ്ക്കാട്ടു പള്ളിയിലെ വികാരിയച്ചന്‍ വന്നു കുത്തിനു പിടിച്ചേനെ!
മൂലക്കാട്ട് തിരുമേനി ഒരു വീഡിയോ സംഭാഷണത്തില്‍ പറയുന്നു: “നമുക്ക് ചര്ച്ച ചെയ്യാന്‍ എത്രയേറെ വേദികളുണ്ട്.”
തിരുമേനിയുടെ ഓരോ തമാശകളേ!
ബില്‍ ഗേറ്റ്സ് പുണ്യവാളാ, ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ!.

(കടപ്പാട്: കിടങ്ങൂര്‍ എക്സ്പ്രസ്സ് ആന്‍ഡ് ക്നാനായ ഓണ്‍ലൈന്‍
സ്നേഹികളുടെ കൂട്ടായ്മയില്‍ പ്രക്ഷുബ്ദാവസ്ഥ
പ്രസംഗം അവസാനിപ്പിച്ച പിതാവിനെ കൂക്കി വിളിച്ചു സമുദായാംഗങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി. കത്തോലിക്കാസഭയുടെ ചരിത്രത്തില്‍ ആദ്യം ആയി ആണ് ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നത്, ഇപ്പോഴും വന്‍ പ്രതിഷേധം ആണ് കോട്ടയത്ത് നടക്കുന്നത്.
ആരാണ് ഇതിനെല്ലാം ഉത്തരവാദി? കോട്ടയം രൂപതയ്ക്ക് ഇത് അപമാനം ആണ്. ക്നാനായക്കാരന്‍ ഉണര്ന്നാല്‍ അതിനെ ഒരു ശക്തിക്കും എതിര്ക്കാന്‍ ആവില്ല. സമുദായം എന്ന ഒരു വികാരം അവിടെ വന്‍ ശക്തി ആയി രൂപപ്പെട്ടു കഴിഞ്ഞു.
ചിക്കാഗോ കനായുടെ മെയിലില്‍ നിന്നും.