Sunday, February 5, 2012

UKKCA യുടെ പുതിയ സെക്രട്ടറി മാധ്യമങ്ങള്ക്കെതിരെ ആഞ്ഞടിക്കുന്നു.


ഇന്നലെ Stoke On Trent-ല്‍ വച്ച് നടന്ന സ്വീകരണത്തില്‍ പറഞ്ഞ മറുപടി പ്രസംഗത്തില്‍ പുതിയതായി ചാര്‍ജെടുത്ത സെക്രട്ടറി (Mathukutty John Anakuthickal) യു.കെയിലെ മലയാളി മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചു. 

അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ പറഞ്ഞതനുസരിച്ച്, യു.കെ.യിലെ ക്നാനായ സമുദായത്തിന്റെ ശത്രു മാധ്യമങ്ങളാണ്  (Manchester-ല്‍ മെംബേര്‍സ് ലിസ്റ്റില്‍ തിരിമറി നടത്തിയത് മാധ്യമാങ്ങളാണല്ലോ!).  അതുകൊണ്ട് ഇനിമേലില്‍, സമുദായത്തെ സംബന്ധിച്ച വാര്‍ത്തകള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ കൂടി മാത്രമായിരിക്കും ലഭ്യമാവുക.  ഓണ്‍ലൈന്‍ മാധ്യമങ്ങളും ബ്ലോഗുകളും മര്യാദ്യക്ക് നിന്നില്ലെങ്കില്‍ അവരെ കൊമ്പ് കുത്തിക്കും എന്നൊന്നും അദ്ദേഹം പറഞ്ഞില്ല.  പക്ഷെ അതിര് കടക്കുന്നവര്‍ക്ക് Warning നല്‍കുന്നതാണെന്ന് സംശയത്തിനിടം കൊടുക്കാത്ത ഭാഷയില്‍ അദ്ദേഹം പ്രസ്താവിച്ചു.

പ്രിയപ്പെട്ട മാത്തുകുട്ടി, Press Information Bureau-യും, Government Gazette-കളും, ആകാശവാണിയും ദൂരദര്‍ശനും ഒക്കെയുള്ള നമ്മുടെ സ്വന്തം രാജ്യത്തു എത്ര ചാനലുകളും പത്രങ്ങളും യാതൊരു കുഴപ്പവും ഇല്ലാതെ നടന്നുപോകുന്നു.  അവരെ ഒന്നും ഒതുക്കുമെന്ന് ഡോ. മന്മോഹന്‍ സിംഗ് ഒരിക്കല്‍ പോലും പറഞ്ഞിട്ടില്ല.  അങ്ങേരെക്കാള്‍ ഒക്കെ വലിയ പുള്ളിയാണോ താങ്കള്‍?

കഷ്ടം, കഷ്ടം!

തല്‍ക്കാലം പൊന്നനുജന്‍ Swearing-in Ceremony-യുടെ ഒരു വാര്‍ത്തയും, നിങ്ങളുടെ ഒരു നയ  ( അങ്ങിനെ ഒന്നുണ്ടെങ്കില്‍ ) പ്രഖ്യാപനവും UKKCA Website-ല്‍ പോസ്റ്റ്‌ ചെയ്യുക.  ഇന്ദിരാ ഗാന്ധി നോക്കിയിട്ടും മാധ്യമങ്ങളെ ഒതുക്കാന്‍ സാധിച്ചിട്ടില്ല എന്ന കാര്യം മറക്കേണ്ട.

എന്നും രാത്രി കിടക്കുന്നതിനു മുമ്പ് “എളിമയെന്ന പരമപുണ്യം” തരാനായി കന്യകാമാതാവിനോട് നിത്യം പ്രാര്‍ഥിക്കുക.


ഒരു മാതൃക കാട്ടാനാവാതെ സ്റ്റോക്ക്‌ യുണിറ്റ്‌


ഇന്നല Stoke On Trent-ല്‍ നടന്ന ക്നാനായ യുണിറ്റ്‌ മീറ്റിംഗില്‍ ഒരാലോചന ഉണ്ടായി.  മറ്റു സ്വകാര്യ ആശുപത്രികള്‍ക്ക്‌ ഒരു ഉത്തമ മാതൃകയായി, കാരിത്താസ്‌, കൊച്ചിക്കുന്നേല്‍ തുടങ്ങിയ നമ്മളുടെ ആശുപത്രികള്‍ നേര്സുമാര്‍ക്ക് മാന്യമായ വേതനം നല്‍കണം.  സര്‍ക്കാരിന്റെയും കോടതിയുടെയും സമ്മര്‍ദ്ദത്തിനു വിധേയമായി ശമ്പളം കൂട്ടി കൊടുക്കേണ്ടിവരുമെന്നത് ഏതാണ്ട് ഇപ്പോള്‍ ഉറപ്പാണ്.  ഈ സാഹചര്യത്തില്‍ ഇങ്ങനെ ഒരു നടപടി സ്വീകരിക്കുന്നത്കൊണ്ട് യാതൊരു നഷ്ടവും ഉണ്ടാകാനില്ല.  ഇത്തരത്തില്‍ ഒരു പ്രമേയം പാസ്സാക്കി അതിരൂപതാ അതികൃതര്‍ക്ക് അയച്ചു കൊടുക്കണമെന്നായിരുന്നു പ്ലാന്‍.  പക്ഷെ പ്രമേയം അവതരിപ്പിക്കാന്‍ പോലും, ളോഹ  എന്ന് കേട്ടാല്‍ മുട്ട് കൂട്ടിയിടിക്കുന്ന, ചില കുട്ടിനേതാക്കന്മാര്‍ക്ക് തന്റേടം ഉണ്ടായില്ല.  ഇതിനു വേണ്ടി എഴുതി ഉണ്ടാക്കിയ Placard വ്യര്‍ഥമായി.

UKKCA-യുടെ പുതിയ ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കാനാണ് Stoke-ലെ ക്നാനയക്കാര്‍ ഒത്തു കൂടിയത്.  എന്നാല്‍, പുതിയ ഭാരവാഹികളില്‍ Secretary-യും  Vice President-ഉം മാത്രമാണ് സ്വീകരണത്തിന് എത്തിയത്.  ഇന്നലെ വീണ മന്ജിന്റെ കുളിരാണോ, അതോ പുത്തന്‍ മണവാട്ടിമാരുടെ നാണത്തിന്റെ കുളിരാണോ കാരണം എന്നറിവില്ല.

സാധാരണ പരിപാടികള്‍ ജനഗണമനയോടെ അവസാനിക്കുന്നത് പോലെ, യുനിടിന്റെ യോഗം ചെറിയ രീതിയുലുള്ള ഉന്തിലും തള്ളിലും അവസാനിച്ചു.

നട വിളിച്ചു യോഗം പിരിഞ്ഞു.


Saturday, February 4, 2012

മത്തായിക്കുള്ള ആദ്യത്തെയും അവസാനത്തെയും മറുപടി


ഏ. പ്രി. മത്തായി:

മത്തായിയുടെ സ്നേഹം തുളുമ്പുന്ന കത്ത് വായിച്ചു. മത്തായിയില്‍ എതോ സാത്താന്റെ വിളയാട്ടം കാണാനുണ്ട്.  അത്ര കുഴുപ്പമുള്ള ഇനമാണെന്ന് തോന്നുന്നില്ല.  വട്ടായിലച്ചന്‍ ഒന്നൂതിയാല്‍ പോകുന്നതേയുള്ളൂ.  അത് നമുക്ക് ശരിയാക്കാം. പക്ഷെ, അതിനു മുമ്പ്, എനിക്കൊട്ടും എന്റെ വേണ്ടപെട്ടവര്‍ക്കൊട്ടും പാര പണിയുന്ന ഈ പ്രവര്‍ത്തി നിര്‍ത്തി പശ്ചാത്തപിക്കണം . 

ഫെബ്രുവരിയില്‍  മീറ്റിംഗ് ഉണ്ടെന്നല്ല പറഞ്ഞത്.  സുബോധത്തോടെ വേണം ഞാനെഴുതുന്നത് വായിക്കാന്‍.  ആര്‍ക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കില്‍, ഫെബ്രുവരിയില്‍  ഞാന്‍ തിരിച്ചു വന്നു കഴിഞ്ഞു സംസാരിക്കാം എന്നാണു നാട്ടില്‍ പോകുന്നതിനു മുമ്പ് പറഞ്ഞിരുന്നത്.  എന്നോട് എന്തെങ്കിലും ചോദിക്കേണ്ട ആവശ്യം ഒരു തെണ്ടിയ്ക്കും തോന്നുന്നില്ലല്ലോ.  എല്ലാ അവനും മാറി മാറി എന്നെ തെറി വിളിക്കുകയല്ലേ.

സ്വന്തക്കാരോട് അല്പം സ്നേഹം തോന്നുന്നത് ക്രിസ്തീയവും മാനുഷികവുമാണ്.  നെഹ്‌റു മകളെ രാഷ്ട്രീയത്തില്‍ കൊണ്ടുവന്നില്ലേ?  ഇന്ദിര തന്റെ മക്കളെയും അവര്‍ അവരുടെ ഭാര്യമാരെയും കൊണ്ട് വന്നില്ലേ?  യേശുദാസ് മകനെ പാട്ടുകാരനാക്കാന്‍ നോക്കുന്നത് ഒരു പാപമാണോ?  എനിക്ക് മക്കളില്ലാത്തത് കൊണ്ട്, എന്റെ വേണ്ടപെട്ടവര്‍ എന്ന് എനിക്ക് തോന്നുന്നവര്‍ക്ക് വേണ്ടുന്ന സഹായങ്ങള്‍ ഞാന്‍ ചെയ്യും.  അത് ഒരു പുരോഹിതധര്‍മമാണ്.  അതിനു നിങ്ങള്‍ ബഹളം വച്ചാല്‍ എനിക്ക് പുല്ലാണ്.  എന്നെകൊണ്ട് ഞങ്ങളുടെ മലബാറിലെ ഭാഷ പറയിപ്പിക്കരുതെ, പറഞ്ഞില്ലെന്നു വേണ്ട.

ഷെറി ബേബിയോളം യോഗ്യതയുള്ള, അപ്പി മണക്കാത്ത, ഏതു ക്നാനായ സ്ത്രീയാടാ ഇന്ന് യു.കെ.യിലുള്ളത്?  അവര്‍ UKKCYL Director  ആയിരിക്കുന്നത് കണ്ടു എവനെങ്കിലും കടി ഇളകിയിട്ടുണ്ടെങ്കില്‍ അവന് ഒരു ഡെറ്റോള്‍ സോപ്പ് വാങ്ങി കൊട്, കടി മാറട്ടെ!

മത്തായി പറഞ്ഞില്ലേ, “അടുത്ത തലമുറയെക്കുറിച്ച് ഓര്ത്തു ഒന്നിക്കണം എന്ന് പറഞ്ഞെങ്കിലും ആര്ക്കും അത് വലിയ കാര്യമായി തോന്നിയില്ല. കള്ള് കുടിച്ചു നടക്കണം. അതാണ് നമ്മുടെ ആള്ക്കാരുടെ ലക്ഷ്യം. പറഞ്ഞിട്ട് കാര്യം ഇല്ല.”

കള്ളും കുടിച്ചു നടക്കട്ടെ ഇവനൊക്കെ.  അവസാനം മക്കള്‍ വയറും വീര്‍പ്പിചോണ്ട് വരുമ്പോള്‍ നിനക്കൊക്കെ അച്ചന്‍ പറഞ്ഞതിന്റെ വില മനസ്സിലാകും.  അറിയാത്ത പിള്ളയ്ക്ക് ചൊറിയുമ്പോള്‍ അറിയും.  ഏതായാലും എന്റെ മക്കള്‍ പിഴച്ചു പോകുമെന്ന പേടി എനിക്കില്ല.  നിങ്ങളുടെ നന്മയ്ക്ക് വേണ്ടി പറഞ്ഞു; ചെവിയുള്ളവന്‍ മാത്രം കേട്ടാല്‍ മതി. 

നിങ്ങളെ പോലെയുള്ള കീടങ്ങളെ നന്നാക്കിയിട്ടു എനിക്കെന്തു കിട്ടാനാണ്!

മത്തായിക്കുള്ള ആദ്യത്തെയും അവസാനത്തെയും മറുപടിയാണിത്.

അപ്പോള്‍ എല്ലാം പറഞ്ഞപോലെ.

ഗുഡ് നൈറ്റ്‌ ആന്‍ഡ്‌ ഗോഡ്‌ ബ്ലെസ്സ് യു!

സാജനച്ചന്‍

യേശുവിനെ രക്ഷിക്കാന്‍ ആരും കമ്മിറ്റി ഉണ്ടാക്കേണ്ട


കമ്മ്യൂണിസ്റ്റുകള്‍ യേശുക്രിസ്തുവിനെ ഒരു വിപ്ലകാരിയായിട്ടാണ് പരിഗണിച്ച് പോന്നിരുന്നത്. രണ്ടാഴ്ച്ചമുന്‍പ് മുതല്‍ യേശുവിനെ കമ്മ്യൂണിസ്റ്റുകാരനായും പാര്‍ട്ടിസെക്രട്ടറിക്ക് സമനനായും കേരളകമ്മ്യൂണിസ്റ്റുകള്‍ ചിത്രീകരിച്ചിരിക്കുന്നു. യേശു ജീവിച്ചിരുന്നെങ്കില്‍ പോളിറ്റ്ബ്യൂറോ അംഗമാക്കുമായിരുന്നു എന്ന് മുന്‍പൊരു കമ്മ്യൂണിസ്റ്റുമന്ത്രി പറഞ്ഞിരുന്നു. പാര്‍ട്ടിസെക്രട്ടറിയാക്കാന്‍ അവര്‍ക്കു താല്പര്യമില്ല. വിപ്ലവകാരികള്‍ക്കിടയില്‍ ഒരു വിപ്ലവം അവര്‍ ഇഷ്ട്ടപ്പെടുന്നില്ലല്ലോ.

കേരള കമ്മ്യൂണിസ്റ്റുകളുടെ വലിയപെരുന്നാളിന്  (സംസ്ഥാന സമ്മേളനം) ക്രൂശിതനായ യേശുവിന്റെ പടവും വിവരണവും പ്രദര്‍ശിപ്പിച്ചത് ചില ക്രിസ്ത്യാനികള്‍ക്ക് ഇഷ്ട്ടപ്പെട്ടില്ല. അവര്‍ പ്രത്യക്ഷസമരപരിപാടി ആരംഭിക്കാന്‍ പോകുന്നു എന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. 

ക്രിസ്തുവിനെ ക്രിസ്ത്യാനികള്‍ വരുമാനമുള്ള ഒരു മുതലായി കൊണ്ടുനടക്കുകയാണല്ലോ. എല്ലാവര്‍ക്കും രക്ഷകനായി അവതരിച്ച ദൈവപുത്രനായ യേശുവിനെ ഓരോരുത്തരും അവരവരുടെ ബുദ്ധിയില്‍തോന്നും വിധം കൊണ്ടുനടക്കട്ടെ. യേശുവിന് അതില്‍ പ്രതിഷേധം ഇല്ല. ക്രിസ്ത്യാനികളുടെ കൈയ്യില്‍ യേശു സുരക്ഷിതനൊന്നുമല്ല. രക്ഷകനായ ദൈവപുത്രനെ രക്ഷിക്കാന്‍ ആരും കമ്മറ്റി ഉണ്ടാക്കേണ്ടതില്ല. ആവശ്യമില്ലാത്ത വിഷയത്തില്‍ തൂങ്ങി പ്രശ്‌നത്തിന് നീളം കൂട്ടരുതെന്ന് സ്‌നേഹപൂര്‍വ്വം യേശുവിന്റെ നാമത്തില്‍ അഭ്യര്‍ത്ഥിക്കുകയാണ്.

ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയില്‍ 
ഫോണ്‍ - 944 614 0026

നഴ്സുമാരുടെ സമരം: ഹൈക്കോടതി കേരള സര്‍ക്കാരിന്റെ വിശദീകരണം തേടി

കൊച്ചി: സ്വകാര്യ ആശുപത്രികളിലും അവശ്യ സര്‍വീസ് നിയമം (എസ്മ) പ്രയോഗിക്കാന്‍ കഴിയുമോ എന്ന കാര്യം വ്യക്തമാക്കണമെന്നു സംസ്ഥാന സര്‍ക്കാരിനോടു ഹൈക്കോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ രണ്ടാഴ്ചയ്ക്കകം വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി.

Friday, February 3, 2012

ഹൈക്കോടതിയുടെ നഴ്‍സിങ്

വേദനകൊണ്ടു പുളയുന്നവന്റെ മുറിവില്‍ മരുന്നുവച്ചുകെട്ടി അവന് ആശ്വാസം പകരുന്ന മഹത്തായ ജോലിയാണ് നഴ്‍സിങ്. ജീവതദുരിതവും മറുവശത്ത് ചൂഷണവും പീഡനവും ഏറ്റുവാങ്ങുന്ന കേരളത്തിലെ സ്വകാര്യ ആശുപത്രികളെ നഴ്‍സുമാരുടെ വലിയ മുറിവുകളില്‍ നീതിയുടെ മരുന്ന് വച്ചു നല്‍കിയ കേരള ഹൈക്കോടതിയുടേത് കാലത്തോട് നീതി പുലര്‍ത്തുന്ന നഴ്‍സിങ് ആണ്. മതനേതാക്കളും വൈദികരും ആള്‍ദൈവങ്ങളും ഡോക്ടര്‍മാരും രാഷ്ട്രീയക്കാരും മാധ്യമങ്ങളും തുടങ്ങി സത്യത്തിന്റെയും നീതിയുടെയും സേവനത്തിന്റെയുമൊക്കെ പ്രതീരൂപങ്ങളായി സ്വയം അവരോധിച്ചവര്‍ അറിഞ്ഞുകൊണ്ട് തന്ത്രപരമായ മൗനത്തിലൂടെ പാവപ്പെട്ട നഴ്‍സുമാരെ ചൂഷണം ചെയ്യാന്‍ കൈകോര്‍ക്കുമ്പോള്‍ ഹൈക്കോടതിയുടെ ഇടപെടല്‍ തങ്ങളിലൂടെയല്ലാതെ സാമൂഹികനീതി നടപ്പാവുന്നതിനെ ഭയപ്പെടുന്ന ട്രേഡ് യൂണിയനുകള്‍ക്കു കൂടിയുള്ള താക്കീതാണ്.


ഹൈക്കോടതിയുടെ നഴ്‍സിങ്

വേദനകൊണ്ടു പുളയുന്നവന്റെ മുറിവില്‍ മരുന്നുവച്ചുകെട്ടി അവന് ആശ്വാസം പകരുന്ന മഹത്തായ ജോലിയാണ് നഴ്‍സിങ്. ജീവതദുരിതവും മറുവശത്ത് ചൂഷണവും പീഡനവും ഏറ്റുവാങ്ങുന്ന കേരളത്തിലെ സ്വകാര്യ ആശുപത്രികളെ നഴ്‍സുമാരുടെ വലിയ മുറിവുകളില്‍ നീതിയുടെ മരുന്ന് വച്ചു നല്‍കിയ കേരള ഹൈക്കോടതിയുടേത് കാലത്തോട് നീതി പുലര്‍ത്തുന്ന നഴ്‍സിങ് ആണ്. മതനേതാക്കളും വൈദികരും ആള്‍ദൈവങ്ങളും ഡോക്ടര്‍മാരും രാഷ്ട്രീയക്കാരും മാധ്യമങ്ങളും തുടങ്ങി സത്യത്തിന്റെയും നീതിയുടെയും സേവനത്തിന്റെയുമൊക്കെ പ്രതീരൂപങ്ങളായി സ്വയം അവരോധിച്ചവര്‍ അറിഞ്ഞുകൊണ്ട് തന്ത്രപരമായ മൗനത്തിലൂടെ പാവപ്പെട്ട നഴ്‍സുമാരെ ചൂഷണം ചെയ്യാന്‍ കൈകോര്‍ക്കുമ്പോള്‍ ഹൈക്കോടതിയുടെ ഇടപെടല്‍ തങ്ങളിലൂടെയല്ലാതെ സാമൂഹികനീതി നടപ്പാവുന്നതിനെ ഭയപ്പെടുന്ന ട്രേഡ് യൂണിയനുകള്‍ക്കു കൂടിയുള്ള താക്കീതാണ്.


സ്നേഹത്തോടെ മത്തായി


പ്രിയ സജി അച്ചാ,

അച്ചന് ഇ മെയില് വഴി അയച്ച കത്ത് കിട്ടിയിരുന്നു.  ആ കത്ത് പിന്നീട് അച്ചന്റെ ഫോട്ടോ സഹിതം പത്രത്തിലും കണ്ടു. പിന്നെ അറിഞ്ഞു, അച്ചന് നാട്ടില് പോയി എന്ന്. എന്നാല് election നടന്ന ദിവസം അച്ചന് സ്ഥലത്ത് ഉണ്ടായിരുന്നു എന്ന് പത്രത്തില് കൂടി അറിഞ്ഞു. ഇനി ഒരു മറുപടി എഴുതാം എന്ന് കരുതി. ഇവിടെ  രണ്ടു കൂട്ടരും ഒപ്പിടീല് നടത്തിയപ്പോള് ആര്ക്കാണ് ശക്തി എന്ന് എനിക്കറിയില്ലായിരുന്നു. പുന്ന്യവാനും ചെകുത്താനും പോലെ രണ്ടു കൂട്ടരും.

ജീവിച്ചു പോകണ്ടേ എന്ന് കരുതി രണ്ടു പേര്ക്കും ഒപ്പിട്ടു. MKCA പുതിയ പ്രസിഡന്റ് വന്നു ഇനി പ്രശ്നം തീരും എന്നാണ് അച്ചന് പറഞ്ഞിട്ട് പോയത്. പക്ഷെ മാര്ച്ച് 18-നു വേറെ മീറ്റിംഗ് ഉണ്ടന്ന് പറയുന്നു. അതിന്റെ പേരും MKCA എന്നാണ്. അപ്പോള് പ്രശ്നം തീര്ന്നില്ലേഅതോ ചേട്ടനും അനുജനും വേറെ താമസിച്ചാലും വീട്ടുപേര് ഒന്നായിരിക്കുമല്ലോ അതുപോലെ ആണോ? അതോ ഈ വീട്ടുപേര് വെറുതെ ഉപയോഗിക്കുന്നതാണോ? ആകെ ഒരു കണ്ഫ്യൂഷന്.......

രണ്ടു പേരും മെംബെര്ഷിപ് ഫീ പിരിക്കുവാന് വരുമോ? വന്നാല് എന്നെ പോലെ ഉള്ളവര് എന്ത് ചെയയ്യും? അച്ചന് ഒന്ന് ഉപദേശിക്കാമോ?

അധികാരത്തിനു വേണ്ടി കര്ട്ടന് പുറകില് കളിക്കുന്നവര് ഉണ്ടന്ന് അച്ചന് പറഞ്ഞായിരുന്നു.  പുറകില് മാത്രമല്ല പുറത്തും കളിക്കുന്നത് കണ്ടു. വലിയേട്ടന് ചമഞ്ഞു നടന്ന നമ്മളും Birmingham, Liverpool എന്നിവര്ക്കും കെട്ടി വച്ച കാശു പോയി. അപ്പോള് വലിയവര് ആണന്നു പറഞ്ഞിട്ടും കാര്യം ഇല്ല.

അച്ചന് പറഞ്ഞ പ്രകാരം പ്രാര്ത്ഥനയില് ഓര്ത്തു. ദൈവഹിതം മറിച്ചായിരുന്നു. അതുകൊണ്ടല്ലേ കൊച്ചു യുണിറ്റ്കാര് ജയിച്ചതും നമ്മള് തോറ്റതും.

അടുത്ത തലമുറയെക്കുറിച്ച് ഓര്ത്തു ഒന്നിക്കണം എന്ന് പറഞ്ഞെങ്കിലും ആര്ക്കും അത് വലിയ കാര്യമായി തോന്നിയില്ല. കള്ള് കുടിച്ചു നടക്കണം. അതാണ് നമ്മുടെ ആള്ക്കാരുടെ ലക്ഷ്യം. പറഞ്ഞിട്ട് കാര്യം ഇല്ല.

അതിനിടയില് കേട്ടു നമ്മുടെ treasurer പണി നിറുത്തി പോയി എന്ന്. നേരാണോ? അറിയിപ്പ് ഒന്നും വന്നില്ല. പഴയ പ്രസിഡന്റ് UKKCA യില് മത്സരിക്കണ്ട എന്ന് ചിലര് പറഞ്ഞായിരുന്നു എന്ന് കേള്ക്കുന്നു. എങ്കില് പിന്നെ എന്തിനാണ് ഈ പണിക്കു പോയത്. വെറുതെ നമുക്ക് നാണക്കേട് ഉണ്ടായി. ചിലര് പറയുന്നു അച്ചന് പുറകില് കളിച്ചു എന്ന് നേരായിരുന്നോ? ആ പണിക്കു പോകണ്ട കാര്യം ഉണ്ടായിരുന്നോ? ളോഹ ഇട്ടു വന്നു പറഞ്ഞാല് വിശ്വാസി കേള്ക്കുമല്ലോ. പണ്ടേ വടക്കുംഭാഗക്കാര്ക്ക് അച്ചനെ നല്ല പ്രിയമാണ്. ഇപ്പോള് കൂടെ ഉള്ളവരും.  വല്ല കാര്യമുണ്ടോ? പിന്നെ ഏതു പോലീസ്നും തെറ്റ് പറ്റും. പിന്നെയാ അച്ചന്. മെത്രാന് വരെ ദാവുദ് ഇബ്രാഹിമിന്റെ ആള്ക്കാരല്ലേ? കാലവും ജനവും അതെല്ലാം മറക്കും. പിന്നെയാ അച്ചന്റെ ഈ പിഴവ്.

അച്ചന്റെ കത്തില് ഒരു മീറ്റിംഗ് ഫെബ്രുവരി മാസം ഉണ്ടന്ന് പറഞ്ഞു. എന്നാണന്നു പറഞ്ഞില്ല. നേരത്തെ അവധി ചോദിക്കാമായിരുന്നു.വിവരം പത്രത്തില് കൊടുത്താലും മതി. എല്ലാവരുടെയും ഇ മെയില് നോക്കി എഴുതുന്നതിലും എളുപ്പം പത്രത്തില് കൊടുക്കുന്നതായിരിക്കും.

അച്ചന്റെ കത്തിനായി കാത്തുകൊണ്ട്

സ്നേഹപൂര്വ്വം

മത്തായി ജോസഫ്

Thursday, February 2, 2012

ക്നാനായ സമുദായവും യഹൂദരും


ക്നാനയക്കാരുടെ യഹൂദവേരുകളെക്കുരിച്ചു നാം പല അവകാശാവാദങ്ങളും ഉന്നയിക്കാറുണ്ടെങ്കിലും യഹൂദ സമൂഹത്തെകുറിച്ചറിയുവാനൊരു ശ്രമം അധികമാരും ചെയ്തിട്ടുള്ളതായറിവില്ല. 

ക്നാനായസമുദായത്തില്‍ നിന്നൊരാള്‍ ഇസ്രയേലില്‍ കുടിയേറി, യഹൂദമതം സ്വീകരിച്ചു പുരോഹിത പദവിയിലെത്തിയിട്ടുണ്ടെന്നു പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും വിശദാംശങ്ങള്‍ അറിയാന്‍ കഴിഞ്ഞിട്ടില്ല.

ഈ പശ്ചാതലത്തില്‍ ടോം തടിയംപാട് ഈയിടെ ഒരു യഹൂദ റാബിയുമായി നടത്തിയ അഭിമുഖം ക്നാനയക്കാരെ സംബന്ധിചിടത്തോളം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്.  ചുവടെ കൊടുക്കുന്ന, അഭിമുഖത്തിന്റെ നാലാം ഭാഗത്തില്‍, ക്നാനായക്കാരെ കുറിച്ചുള്ള ഏതാനും ചോദ്യങ്ങളുണ്ട്.

മറ്റു ഭാഗങ്ങളുടെ ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു.





ദാവൂദ്‌ ഇബ്രാഹിമിന്റെ കണ്ണിയായി ബിഷപ്‌


തൃശൂര്‍: മുംബൈ സ്‌ഫോടന പരമ്പരകളടക്കം നിരവധി തീവ്രവാദി അക്രമങ്ങളുടെ മുഖ്യ ആസൂത്രകനും ധനസ്രോതസുമായ അധോലോക നായകന്‍ ദാവൂദ്‌ ഇബ്രാഹിമുമായി കേരളത്തിലെ ഒരു ബിഷപ്പിനും രണ്ടു വിവാദ വ്യവസായികള്‍ക്കും ബന്ധമുണ്ടെന്നു കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്.

217 പേരുടെ മരണത്തിനിടയാക്കിയ 1993 ലെ മുംബൈ സ്‌ഫോടനത്തിനുശേഷം രാജ്യംവിട്ട്‌ പാകിസ്‌താനിലെ രഹസ്യ കേന്ദ്രങ്ങളില്‍ ഒളിവില്‍ കഴിയുന്ന ദാവൂദ്‌ ഇബ്രാഹിമിന്റെ വലയത്തില്‍ ബിഷപ്‌ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കണ്ണികളാണെന്ന റിപ്പോര്‍ട്ട്‌ സംസ്‌ഥാന ആഭ്യന്തര വകുപ്പിനെ ഞെട്ടിച്ചു. കേരളത്തിലെ ഒരു വിവാദ വ്യവസായി, ഇയാളുടെ ബിസിനസ്‌ പങ്കാളിയായ തിരുവനന്തപുരത്തെ സ്വര്‍ണവ്യാപാരി, മധ്യതിരുവിതാംകൂറിലെ ഒരു ബിഷപ്‌ എന്നിവരെക്കുറിച്ച്‌ അന്വേഷിച്ച്‌ വിശദമായ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി.

കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിനു ഗള്‍ഫിലും സിംഗപ്പൂരിലുമുള്ള ചില കേന്ദ്രങ്ങളില്‍നിന്നു ലഭിച്ച രഹസ്യകത്തിന്റെ അടിസ്‌ഥാനത്തില്‍ റോ, സി.ബി.ഐ. തുടങ്ങിയ രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയിരുന്നു.

കേരളത്തിന്റെ മാധ്യമ-റിയല്‍ എസ്‌റ്റേറ്റ്‌ മേഖലയില്‍ സ്വാധീനമുറപ്പിച്ച വിവാദ വ്യവസായിക്കു വിദേശത്തും ചെന്നൈയിലും ബിസിനസ്‌ സ്‌ഥാപനങ്ങളുണ്ട്‌. ദാവൂദ്‌ ഇബ്രാഹിമിന്റെ ഡി കമ്പനിയുടെ ബിസിനസ്‌ പങ്കാളിയെന്നു സൂചനലഭിച്ച ബിഷപ്പിനേയും വിവാദ വ്യവസായിയെയും സ്വര്‍ണവ്യാപാരിയെയും കുറിച്ച്‌ വിശദമായ അന്വേഷണം നടത്താന്‍ കേരളത്തിനു പുറമേ തമിഴ്‌നാട്‌, കര്‍ണാടക, ആന്ധ്ര സംസ്‌ഥാനങ്ങളിലെ ആഭ്യന്തരവകുപ്പിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി.

ദാവൂദ്‌ ഇബ്രാഹിമിന്റെ ഡി കമ്പനി കേരളത്തിലും തമിഴ്‌നാട്ടിലും വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു നേരത്തേ വിവരം ലഭിച്ചിരുന്നു. കേരളത്തിലെ ചില പുതുതലമുറ ബാങ്കുകളിലും സ്വകാര്യ ധനകാര്യ സ്‌ഥാപനങ്ങളിലും ഡി കമ്പനിയുടെ പണമിടപാട്‌ വ്യാപകമാണെന്ന്‌ അന്വേഷണ ഏജന്‍സികള്‍ക്കു സൂചന ലഭിച്ചിരുന്നു.

ഹിന്ദി സിനിമാ നിര്‍മാണത്തില്‍ പണമിറക്കിയിരുന്ന ഡി കമ്പനി ഇപ്പോള്‍ തമിഴ്‌, കന്നഡ, തെലുങ്ക്‌ സിനിമകള്‍ക്കു പുറമേ ഏതാനും മലയാള സിനിമകള്‍ക്കുവേണ്ടിയും പണമിറക്കിയതായി സൂചനയുണ്ട്‌.

ദാവൂദ്‌ ഇബ്രാഹിമും മൂവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു വിശദമായ അന്വേഷണം അനിവാര്യമാണെന്ന നിലപാടിലാണു കേന്ദ്രം. റോ, സി.ബി.ഐ. തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ ഇന്റര്‍പോളിന്റെ സഹായത്തോടെ കൂടുതല്‍ അന്വേഷണം നടത്തും.

(മംഗളം ദിനപത്രം – ഓണ്‍ലൈന്‍ എഡിഷന്‍ - പ്രസധീകരിച്ച ഈ വാര്‍ത്ത വായിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍, ഇവിടെ ക്ലിക്ക് ചെയ്യുക)